ഫിറോസ് ഖാനും സജ്നയ്ക്കും ലാലേട്ടന്റെ അവസാന വാണിംഗ്: നിയമം ലംഘിക്കുമെന്ന് പറഞ്ഞോ?
ബിഗ് ബോസ് സീസൺ 3 അഞ്ചാഴ്ചകള്‍ പിന്നിടുമ്പോള്‍ ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷിയാവുന്നത്. വൈൽഡ് കാർഡ് എൻട്രിയിൽ ബിഗ് ബോസിലെത്തിയ ഫിറോസ് ഖാനും സജ്നയും പലപ്പോഴും മിക്ക മത്സരാർത്ഥികളുമായും വഴക്കുണ്ടാക്കാറുണ്ട്. കിടിലൻ ഫിറോസും ഫിറോസ് ഖാനും തമ്മിലും ഫിറോസ് ഖാനും അനൂപും തമ്മിലും ഫിറോസും ഭാഗ്യലക്ഷ്മിയും തമ്മിലും വഴക്കുണ്ടായതിന് ബിഗ് ബോസ് മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ സാക്ഷികളാണ് ഇതോടെ ലാലേട്ടനും പലതവണ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മത്സരാർത്ഥികളെ ആവശ്യമില്ലാതെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് ഫിറോസിന്റെ സംസാരമെന്നാണ് മത്സരാർത്ഥികളും പ്രേക്ഷകരും പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതിന് ആര് അധികാരം തന്നു?
ഫിറോസ് ഖാനും അനൂപ് കൃഷ്ണനും തമ്മിലുള്ള വഴക്കിനിടെയാണ് നിയമലംഘനം നടത്തുമെന്ന് ഫിറോസ് ഖാൻ ആക്രോശിക്കുന്നത്. ഇതോടെ ഈ പ്രസ്താവനയെ ചോദ്യം ചെയ്ത് സായി വിഷ്ണു രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അതിനാരാണ് അധികാരം തന്നതെന്ന് എനിക്കറിയണമെന്ന് പറഞ്ഞുകൊണ്ടാണ് ഡൈനിംഗ് ടേബിളിൽ ഇരുന്ന സായി വിഷ്ണു എഴുന്നേറ്റ് വരുന്നത്.

സായിയോട് ഇടഞ്ഞ് സജ്ന
ഫിറോസ് ഖാനോട് സായി വിഷ്ണു സംസാരിച്ചതോടെ ഇതിനിടയിൽ കയറി സംസാരിച്ച സജ്ന അത് നിയമലംഘനം നടക്കുമ്പോൾ മാത്രം നോക്കിയാൽ മതിയെന്ന മറുപടിയാണ് നൽകുന്നത്. വേറെ ആരെങ്കിലും സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കാൻ നാണമില്ലേയെന്നും സജ്ന സായിയോട് ചോദിക്കുന്നുണ്ട്. എന്ന് നിയമം ലംഘിക്കുന്നുവോ അന്നെന്നെ ബോസ് പുറത്താക്കുമെന്ന് തനിക്കറിയാമെന്നും ഫിറോസ് പറയുന്നുണ്ട്. എന്നാൽ സായി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയ ശേഷമാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.

ഇതൊരു വാണിംഗാണ്
ഫിറോസ് ആൻഡ് സജ്നാ ഇതൊരു വാണിംഗാണ്.. ഇവിടത്തെ നിയമങ്ങള്‍ പാലിക്കാൻ പറ്റില്ല എന്ന് പറയുക... അങ്ങനെ പറഞ്ഞോ? നിയമങ്ങള്‍ പാലിക്കാതിരിക്കാൻ പേടി തന്നെയാണ്... എന്ന് ഫിറോസ് മറുപടി പറഞ്ഞെങ്കിലും അങ്ങനെ പറഞ്ഞോ എന്നാണ് ലാലേട്ടൻ ചോദിക്കുന്നത്. അതെനിക്കറിയണം.. നിങ്ങള്‍ക്ക് അവിടുത്തെ നിയമങ്ങള്‍ പാലിച്ച്.. അല്ലാതെ അതിനെ ചലഞ്ച് ചെയ്യാനാണ് താൽപ്പര്യമെങ്കിൽ ഞാൻ ഒരിക്കൽക്കൂടി പറയുന്നു... ഇപ്പോ തന്നെ ബാഗ് പാക്ക് ചെയ്തോ ഇങ്ങോട്ട് എന്നാണ് ലാലേട്ടൻ പറയുന്നത്.

റിയാക്ട് ചെയ്യേണ്ട ആവശ്യമില്ല
എടാ മോനേ ഫിറോസേ.. ഞാൻ അവിടെ ആ ക്യാരക്ടറിൽ നിൽക്കുമ്പോൾ നിന്നോട് റിയാക്ട് ചെയ്യേണ്ട ഒരാവശ്യം എനിക്കില്ല. ഫിറോസ് ഒന്നും രണ്ടും മൂന്നും തവണ പലതവണ മോശം വാക്കുകൾ പ്രയോഗിച്ചിട്ടുണ്ടെന്നും നീയാണ് പെണ്ണിനെ റെസ്പെക്ട് ചെയ്യാത്തതെന്ന് നീയിവിടെ വന്നത് മുതൽ ഓരോരുത്തരേയും മുഖം മൂടി മുഖം മൂടി എന്ന് പറഞ്ഞോണ്ടിരിക്കുകയാണ്. നിന്റെ മുഖംമൂടിയാണ് ഇവിടെ അഴിഞ്ഞോണ്ടിരിക്കുന്നതെന്ന് ഈ ഒരൊറ്റ സ്റ്റേറ്റ്മെന്റിൽ വ്യക്തമാണെന്നും അനൂപ് പറയുന്നു. താൻ ഇവിടത്തെ നിയമങ്ങൾ കൃത്യമായിട്ട് പാലിക്കുന്നുണ്ടെന്നും അനൂപ് ചൂണ്ടിക്കാണിക്കുന്നു.

അനൂപ്- ഫിറോസ് പോര്
ഫിറോസ് ഖാൻ സംസാരിച്ചുകൊണ്ടിരിക്കെ ഒരു മത്സരാർത്ഥിയുടെ ഭക്ഷണത്തിൽ തുപ്പൽ തെറിച്ചുവെന്ന് അനൂപ് പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ വഴക്കിനുള്ള കാരണം. ഇതോടെ അനൂപും ക്ഷുഭിതനാവുകയായിരുന്നു. ഇവിടെ നാലുപാടും ക്യാമറയുണ്ടെന്നും അടി വീഴില്ലെന്നും ഉറപ്പുള്ളതുകൊണ്ടാണ് ഇങ്ങനെ നിൽക്കുന്നതെന്ന് തനിക്കറിയാമെന്നും ചൂണ്ടിക്കാണിച്ച അനൂപ് ഫിറോസ് ഖാനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. 'നീ പുറത്തേക്ക് വാടാ ഫിറോസ് ഖാനേ' എന്നാണ് അനൂപ് കടുത്ത ദേഷ്യത്തിൽ വെല്ലുവിളിക്കുന്നത്. പുറത്തുവന്നാൽ നീ ഇഴയുമെന്ന് ഫിറോസ് പറഞ്ഞതോടെ ക്ഷോഭത്തോടെ കടുത്ത വാക്കുകളിലാണ് അനൂപും മറുപടി നൽകുന്നത്.

പൊട്ടിത്തെറിച്ച് ഫിറോസും അനൂപും
അനൂപ് ഫിറോസ് ഖാനെതിരെ പ്രസ്താവന നടത്തിയതോടെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു ഫിറോസിന്റെ പ്രതികരണം. ഭക്ഷണത്തിൽ അനൂപിന്റെ ശരീരത്തിൽ നിന്ന് വിയർപ്പ് വീണുവെന്ന് ഫിറോസ് ഖാൻ മറുവാദവും ഉന്നയിച്ചു. ഈ സംഭവത്തോടെ ഫിറോസ് ഖാൻ എന്താണെന്ന് ആളുകൾക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടെന്നും അനൂപ് പറയുന്നുണ്ട്. ഇതോടെ അനൂപിന് രണ്ട് അഭിപ്രായമാണെന്ന വിഷയം ഫിറോസ് എടുത്തിടുകയായിരുന്നു. ഒരു പെണ്ണിനെ തെറി വിളിച്ചപ്പോൾ പ്രതികരിച്ച അനൂപ് മറ്റൊരു പെണ്ണിനെ തെറിവിളിച്ചപ്പോൾ പ്രതികരിച്ചില്ലെന്നും ഫിറോസ് ഖാൻ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയുടെ പ്ലേറ്റിലേക്ക് തുപ്പൽ തെറിച്ചെന്ന് അനൂപ് ചൂണ്ടിക്കാണിക്കുന്നു.
സണ്ണി ലിയോണിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications