ഡിംപലും സായിയും കൈയ്യാങ്കളിയുടെ വക്കില്‍; മോര്‍ണിങ് ടാസ്‌ക് വരുത്തിവച്ച വിന; തിരിച്ചടി ഡിംപലിന്

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയില്‍ അടിപിടിയില്ലാതെ കടന്നുപോയത് കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്‌കില്‍ മാത്രമായിരുന്നു. എന്തായാലും അതിന്റെ കുറവ് ഈ ആഴ്ചയിലെ ആദ്യ ദിവസം തന്നെ തീര്‍ത്തിട്ടുണ്ട് ബിഗ് ബോസ് ഹൗസിലെ താമസക്കാര്‍!

ചിരവൈരികള്‍ എന്ന് ഏറെക്കുറേ വിശേഷിപ്പിക്കാവുന്ന രണ്ട് പേര്‍ ആയി മാറിയിട്ടുണ്ട് ഡിംപല്‍ ഭാലും സായ് വിഷ്ണുവും. ഇത്തവണത്തെ ഇവരുടെ തര്‍ക്കം ഒടുവില്‍ കൈയ്യാങ്കളിയുടെ വക്കില്‍ വരെ എത്തി എന്നതാണ് സത്യം. ബിഗ് ബോസ് നല്‍കിയ മോര്‍ണിങ് ടാസ്‌കുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

മോര്‍ണിങ് ടാസ്‌ക് ഡിംപലിന്

മോര്‍ണിങ് ടാസ്‌ക് ഡിംപലിന്

ഇത്തവണത്തെ മോര്‍ണിങ് ടാസ്‌ക് ഡിംപല്‍ ഭാലിന് ആയിരുന്നു. ഓരോരുത്തരുടേയും സ്വഭാവത്തിലെ ഒരു പ്രത്യേകത എടുത്ത് പറഞ്ഞ്, അതില്‍ എന്തൊക്കെ മാറ്റം വരുത്തണം എന്ന് നിര്‍ദ്ദേശിക്കുക എന്നതായിരുന്നു ടാസ്‌ക്. ഒരാളോട് പറഞ്ഞ കാര്യം പിന്നീട് ആവര്‍ത്തിക്കരുത് എന്നും ടാസ്‌കില്‍ പ്രത്യേകം പറഞ്ഞിരുന്നു.

കിടിലന്‍ ഫിറോസില്‍ തുടങ്ങി

കിടിലന്‍ ഫിറോസില്‍ തുടങ്ങി

കിടിലന്‍ ഫിറോസിനെ ആയിരുന്നു ഡിംപല്‍ ആദ്യം വിളിച്ചത്. ഫിറോസിന്റെ പഴയ ചിരി തിരെകെ കൊണ്ടുവരാന്‍ ആയിരുന്നു ഡിംപലിന്റെ നിര്‍ദ്ദേശം. അതിന് ശേഷം ഋതുമന്ത്രയുടേയും ഫിറോസ്- സജ്‌ന ദമ്പതിമാരിലെ ഫിറോസിന്റേയും കാര്യങ്ങള്‍ പറഞ്ഞു.

സായ് വന്നപ്പോള്‍

സായ് വന്നപ്പോള്‍

സായ് കൃഷ്ണയുടെ പെട്ടെന്നുള്ള ദേഷ്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് തന്നെ ആയിരുന്നു ഡിംപലും പറഞ്ഞുതുടങ്ങിയത്. സായിയെ പ്രശംസിച്ചുകൊണ്ടായിരുന്നു ഡിംപലിന്റെ വിശദീകരണങ്ങള്‍.

ലിസ്റ്റ് കൈയ്യിലില്ല

ലിസ്റ്റ് കൈയ്യിലില്ല

എന്തൊക്കെ മാറ്റങ്ങളാണ് താന്‍ വരുത്തേണ്ടത് എന്നായി സായിയുടെ ചോദ്യം. അതിന്റെ പട്ടിക ഇപ്പോള്‍ തന്റെ കൈയ്യില്‍ ഇല്ല എന്ന് ഡിംപലും. മോര്‍ണിങ് ടാസ്‌ക് കഴിഞ്ഞിട്ട് ഒരുമിച്ചിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞപ്പോള്‍ നന്ദി പറഞ്ഞ് സായ് പിരിയുകയും ചെയ്തു.

പ്രശ്‌നങ്ങളുടെ തുടക്കം

പ്രശ്‌നങ്ങളുടെ തുടക്കം

മോര്‍ണിങ് ടാസ്‌ക് എല്ലാം കഴിഞ്ഞപ്പോള്‍ സായ് വിഷ്ണു ഡിംപലിന്റെ അടുത്തെത്തി. ഡിംപല്‍ ഓരോന്നായി പറയാനും തുടങ്ങി. ഒരു നല്ല കേള്‍വിക്കാരന്‍ ആകണം എന്നതായിരുന്നു ഡിംപലിന്റെ പ്രധാന ഉപദേശം. സായ് അത് കേട്ട് നില്‍ക്കുകയും ചെയ്തു. ഇതിന് ശേഷം സായ് സംസാരിച്ച് തുടങ്ങിയപ്പോള്‍ ഡിംപല്‍ ഇടപെടാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.

പോടാ, നീ വിളികള്‍

പോടാ, നീ വിളികള്‍

താന്‍ സംസാരിക്കുന്നതിനിടെ ഡിംപല്‍ ഇടപെട്ടത് ചോദ്യം ചെയ്തുകൊണ്ട് സായ് ശബ്ദമുയര്‍ത്തി. ശാന്തമായി ഇരുന്ന് സംസാരിക്കണം എന്നായി ഡിംപല്‍. ഇതിനിടെ, ഡിംപല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകണം എന്ന് സായ് പറഞ്ഞു. അക്കാര്യം സായ് തന്നെ പഠിപ്പേണ്ട എന്നായി ഡിംപല്‍. ഒടുവില്‍ ഡിംപല്‍ അവിടെ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ 'പോടാ' എന്ന് വിളിച്ചു. സായ് 'നീ' എന്ന് വിളിച്ച് പ്രതികരിക്കാനും തുടങ്ങി.

ഡിംപലിന്റെ സോറി

ഡിംപലിന്റെ സോറി

പോടാ എന്ന് വിളിച്ചില്ലെന്നാണ് ഡിംപല്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഉടന്‍ തന്നെ അത് തിരുത്തി മാപ്പ് പറയുകയും ചെയ്തു. പക്ഷേ, സായ് വിഷ്ണുവിന്റെ ഈ ആറ്റിറ്റിയൂടുമായി തന്നോട് സംസാരിക്കാന്‍ വരരുതെന്ന് കട്ടായം പറഞ്ഞു.

കൈയ്യാങ്കളിയുടെ വക്കില്‍

കൈയ്യാങ്കളിയുടെ വക്കില്‍


സായ് വിഷ്ണുവും ഡിംപലും തമ്മിലുള്ള തര്‍ക്കത്തിലേക്ക് ക്യാപ്റ്റന്‍ റംസാനും ഇടപെടാനെത്തി. ബാക്കിയുള്ളവരും പതിയെ കടന്നുവന്നു. ഇതിനിടെ, സംഗതി കൈയ്യാങ്കളിയുടെ വക്കില്‍ വരെ എത്തിയിരുന്നു. എന്തായാലും അതിലേക്ക് കടക്കും മുമ്പ് രണ്ട് പേരേയും തിരിച്ചയച്ചു.

ഡിംപലിന് നോമിനേഷന്‍

ഡിംപലിന് നോമിനേഷന്‍

ഇത്തവണത്തെ എലിമിനേഷന്‍ നോമിനേഷനിലും ഡിംപല്‍ ഭാലിന് തിരിച്ചടിയാണ്. അഞ്ച് നോമിനേഷനുകളാണ് ഡിംപലിന് ലഭിച്ചത്. അത്ര തന്നെ നോമിനേഷനുകള്‍ ഡിംപലിന്റെ അടുത്ത സുഹൃത്തായ മജ്‌സിയക്കും കിട്ടി. പതിവ് പോലെ നോമിനേഷനില്‍ ഒന്നാം സ്ഥാനം ഫിറോസ്-സജ്‌ന ദമ്പതിമാര്‍ക്കാണ്.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+