ബിഗ് ബോസ് അത്രയ്ക്ക് മണ്ടനാണോ: യഥാര്‍ത്ഥ വിജയി മണിക്കുട്ടനല്ലേ?, ഫിനാലെയില്‍ വന്‍ ട്വിസ്റ്റെന്ന്

വിജയി ആരെന്നുള്ള ആകാംക്ഷ വലിയ തോതില്‍ ഇല്ലെങ്കില്‍ ആഘോഷ പൂര്‍വ്വം നടത്തപ്പെടുന്ന ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേക്ഷണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷൂട്ടിങ് പൂര്‍ത്തിയായ ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രക്ഷണം ആഗസ്ത് 1 ന് വൈകീട്ട് ഏഴ് മണിമുതല്‍ ആരംഭിക്കുമെന്നാണ് ഷോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഗ്രാന്‍ഡ് ഫിനാലെ ഷൂട്ടിങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ നേരത്ത പുറത്ത് വന്നിരുന്നു. ഇതില്‍ നിന്നാണ് മണിക്കുട്ടനാണ് വിജയി എന്ന അനുമാനത്തിലേക്ക് ആളുകള്‍ എത്തിയത്.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

മണിക്കുട്ടന്‍

കോവിഡ് കാരണം 95-ാം ദിവസം നിര്‍ത്തിവെക്കപ്പെട്ട ഷോയിലെ വിജയിയെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തുകയായിരുന്നു. മണിക്കുട്ടന്‍ ഉള്‍പ്പടെ എട്ട് പേരായിരുന്നു അവസാന റൗണ്ടില്‍ ഉണ്ടായിരുന്നത്. ഈ വോട്ടെടുപ്പില്‍ മണിക്കുട്ടന്‍ വിജയി ആവുകയും അദ്ദേഹത്തിന് ഗ്രാന്‍ഡ് ഫിനാലെ ഷൂട്ടിങില്‍ ട്രോഫി കൈമാറുകയും ചെയ്തെന്നുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍.

Also Read: ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം 12,000 രൂപ പെന്‍ഷന്‍; എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് അറിയാമോ?

ബിഗ് ബോസ് ട്രോഫി

കേവലം വിവരങ്ങള്‍ മാത്രമല്ല, ഇതിന് ശക്തമായ തെളിവുകളും നിലനില്ക്കുന്നുണ്ട്. മണിക്കുട്ടന്‍ ട്രോഫിയുമായി നില്‍ക്കുന്ന പല ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് മണിക്കുട്ടന്‍ ബിഗ് ബോസ് ട്രോഫിയില്‍ മുത്തമിട്ട് നില്‍ക്കുന്ന ചിത്രമായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നാലെ ട്രോഫിയുമായി കൊച്ചിയില്‍ എത്തിയ മണിക്കുട്ടനെ സുഹൃത്തുക്കള്‍ സ്വീകരിക്കുന്ന വീഡിയോയും പുറത്ത് വന്നു.

Also Read: ഓഹരി വില 48 രൂപയില്‍ നിന്നും 190 രൂപയിലേക്ക് - 5 ലക്ഷമിട്ടവര്‍ക്ക് കിട്ടിയത് 20 ലക്ഷം!

സാമൂഹ്യ മാധ്യമങ്ങളില്‍

ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ മണിക്കുട്ടന്‍ ആരാധകര്‍ വലിയ ആഘോഷത്തിലായിരുന്നു. ആഘോഷം ഒരിടത്ത് തകര്‍ക്കുമ്പോള്‍ തന്നെ വിന്നറാവാന്‍ ഒരിക്കലും യോഗ്യതയില്ലാത്ത വ്യക്തിയാണ് മണിക്കുട്ടന്‍ എന്ന വിമര്‍ശനം മറുവശവും ശക്തമായി ഉയര്‍ത്തിയിരുന്നു. മണിക്കുട്ടന്‍ വിജയി ആയപ്പോള്‍, സായി വിഷ്ണു രണ്ടാം സ്ഥാനത്തും ഡിംപല്‍ മുന്നാം സ്ഥാനത്തും എന്നാണ് അഭ്യൂഹം

യഥാര്‍ത്ഥ വിജയി

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു പ്രധാന ചര്‍ച്ചയും ഉയര്‍ന്ന് വന്നിരിക്കുകയാണ്. എല്ലാവരും കരുതുന്നത് മണിക്കുട്ടനല്ല യഥാര്‍ത്ഥ വിജയി എന്നാണ് പുതിയ ചര്‍ച്ചകള്‍ പറയുന്നത്. മറ്റൊരു താരമാകും വിജയിയെന്നും മണിക്കുട്ടന്റെ പക്കലുള്ളത് യഥാര്‍ത്ഥ ട്രോഫിയല്ലെന്നുമാണ് ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഒരുവിഭാഗം പ്രചരിപ്പിക്കുന്നത്.

എന്തോ സസ്‌പെന്‍സ്

എന്തോ സസ്‌പെന്‍സ് ബിഗ് ബോസ് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നും ഫിനാലെയില്‍ മാത്രമേ ഇത് അറിയാന്‍ സാധിക്കുകയുള്ളൂ. അല്ലാതെ ഇത്രയും വലിയ ഒരു പരിപാടിയുടെ സകല സസ്പെന്‍സും പൊളിച്ചുകൊണ്ട് മണിക്കുട്ടനെ ട്രോഫി പരസ്യമാക്കിക്കൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ ഏഷ്യാനെറ്റ് എന്താ മണ്ടന്‍മാരാണോയെന്നും ഇവര്‍ ചോദിക്കുന്നു.

സായ് വിഷ്ണു

സായ് വിഷ്ണുവിന്റെ നിശബ്ദതയും സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചയിലുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം സ്ഥാനക്കാരനാണ് സായ്. എന്നാല്‍ സായിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും വരാതിരിക്കുന്നത് എന്തുകൊണ്ടെന്നും ഇവര്‍ ചോദിക്കുന്നു. അതേസമയം നിങ്ങള്‍ എന്ത് വേണമെങ്കിലും പ്രചരിപ്പിച്ചോ കപ്പുമായി മണിക്കുട്ടന്‍ വീട്ടില്‍ എത്തിക്കഴിഞ്ഞുവെന്നാണ് മണിക്കുട്ടന്‍ ആരാധകര്‍ പറയുന്നത്.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

Recommended Video

cmsvideo
    എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+