ബിഗ് ബോസിൽ നിന്ന് ഇനി പുറത്ത് പോകുന്നത് ആര്? പുറത്താകാൻ സാധ്യത ഇവർക്ക്, പുതിയ പട്ടിക

ബിഗ് ബോസില്‍ അടുത്ത എലിമിനേഷനുളള ഘട്ടം എത്തുകയാണ്. ഈ തവണ ആരാണ് പുറത്ത് പോകുന്നത് എന്ന് കാത്തിരിക്കുകയാണ് ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ പോലെ തന്നെ പ്രേക്ഷകരും.

പതിവ് പോലെ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോകേണ്ടവരെ നിര്‍ദേശിക്കേണ്ടത് മത്സരാര്‍ത്ഥികള്‍ തന്നെയാണ്. ഓരോരുത്തരും നിര്‍ദേശിച്ച നോമിനേഷനുകള്‍ നോക്കാം.

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

ഡിംപല്‍ ഭാല്‍ നിര്‍ദേശിച്ചത്

ഡിംപല്‍ ഭാല്‍ നിര്‍ദേശിച്ചത്

റിതു മന്ത്ര, സായ് വിഷ്ണു എന്നിവരെ ആണ് എലിമിനേഷനിലേക്ക് ഡിംപല്‍ ഭാല്‍ നിര്‍ദേശിച്ചത്. റിതു മികച്ച രീതിയില്‍ പ്രകടനം നടത്തുന്നില്ലെന്നും സായ് വിഷ്ണു സ്വന്തം കാഴ്ചപ്പാട് മാത്രം നോക്കുന്ന ആളാണെന്നും ഡിംപല്‍ പറഞ്ഞു. അതേസമയം ഡിംപലിനേയും മജ്‌സിയയേയുമാണ് റംസാന്‍ നിര്‍ദേശിച്ചത്. ടാസ്‌കില്‍ മജ്‌സിയ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാട്ടുന്നില്ലെന്ന് റംസാന്‍ പറഞ്ഞു.

 കിടിലന്‍ ഫിറോസ്, റിതു മന്ത്ര

കിടിലന്‍ ഫിറോസ്, റിതു മന്ത്ര

ഡിംപലിനേയും മജ്‌സിയയേയും തന്നെയാണ് സായ് വിഷ്ണുവും നിര്‍ദേശിച്ചത്.ഡിംപല്‍ കള്ളം പറഞ്ഞതായി സായ് വിഷ്ണു ആരോപിച്ചു. കിടിലന്‍ ഫിറോസ്, റിതു മന്ത്ര എന്നിവര്‍ ആണ് പുറത്ത് പോകേണ്ടത് എന്നാണ് രമ്യ പണിക്കര്‍ പറഞ്ഞത്. സജ്‌ന-ഫിറോസ് ദമ്പതികളേയും ഡിംപലിനേയുമാണ് അനൂപ് കൃഷ്ണന്‍ നോമിനേറ്റ് ചെയ്തത്.

സജ്‌നയും ഫിറോസ് ഖാനും

സജ്‌നയും ഫിറോസ് ഖാനും

സജ്‌ന-ഫിറോസിനേയും ഡിംപലിനേയും തന്നെയാണ് സൂര്യയും നിര്‍ദേശിച്ചത്. സജ്‌നയും ഫിറോസും മറ്റുളളവരെ വേദനിപ്പിക്കുന്നവരാണെന്ന് സൂര്യ പറഞ്ഞു. ഡിംപലിന് സ്വന്തം പ്രശ്‌നങ്ങള്‍ അറിയില്ലെന്നും സൂര്യ പറഞ്ഞു. മജ്‌സിയയും റിതുവും ആണ് പുറത്ത് പോകേണ്ടവര്‍ എന്നാണ് സജ്‌നയും ഫിറോസ് ഖാനും നിര്‍ദേശിച്ചത്.

സത്യസന്ധത ഇല്ലാത്തവർ

സത്യസന്ധത ഇല്ലാത്തവർ

ഡിംപലിനേയും സജ്‌ന-ഫിറോസ് ദമ്പതികളേയുമാണ് ഭാഗ്യലക്ഷ്മി നിര്‍ദേശിച്ചത്. ഡിംപല്‍ താന്‍ പറയുന്നത് എല്ലാവരും കേള്‍ക്കണം എന്ന് വാശി പിടിക്കുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.. സജ്‌നയും ഫിറോസും സത്യസന്ധത ഇല്ലാത്തവരാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സായ് വിഷ്ണു, റിതു മന്ത്ര എന്നിവരെ ആണ് മജ്‌സിയ എലിമിനേഷനിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

മണിക്കുട്ടന്‍ പറഞ്ഞത്

മണിക്കുട്ടന്‍ പറഞ്ഞത്

സജ്‌ന ഫിറോസിനേയും രമ്യ പണിക്കരേയും ആണ് സന്ധ്യാ മനോജ് നിര്‍ദേശിച്ചത്. അതേസമയം മണിക്കുട്ടന്‍ അനൂപ് കൃഷ്ണനേയും കിടിലന്‍ ഫിറോസിനേയും നിര്‍ദേശിച്ചു. മോഹന്‍ലാല്‍ നില്‍ക്കുമ്പോള്‍ അനൂപ് കൃഷ്ണന്‍ വഴക്കിട്ടെന്ന് മണിക്കുട്ടന്‍ പറഞ്ഞു. സജ്‌ന-ഫിറോസിനേയും രമ്യ പണിക്കരേയും ആണ് കിടിലം ഫിറോസ് നിര്‍ദേശിച്ചത്. സജ്‌നയും ഫിറോസും മറ്റുളളവരെ അസ്വസ്ഥരാക്കുന്നതായി കിടിലം ഫിറോസ് കുറ്റപ്പെടുത്തി.

ഒന്നാമത് ഇവർ

ഒന്നാമത് ഇവർ

സജ്‌ന-ഫിറോസ്, മജ്‌സിയ എന്നിവരെ നോബി നിര്‍ദേശിച്ചു. റിതുവിനേയും രമ്യ പണിക്കരേയും ആണ് അഡോണി നിര്‍ദേശിച്ചത്. മജ്‌സിയയും രമ്യ പണിക്കരും ആണ് പുറത്ത് പോകേണ്ടത് എന്ന് റിതു നിര്‍ദേശിച്ചു. സജ്‌ന-ഫിറോസ് ദമ്പതികള്‍ക്ക് ആണ് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയിരിക്കുന്നത്. 6 വോട്ടുകളുമായി ഇവരാണ് എലിമിനേഷന്‍ പട്ടികയില്‍ ഒന്നാമത്. റിതു മന്ത്ര, മജ്‌സിയ, ഡിംപല്‍ എന്നിവര്‍ക്ക് 5 നോമിനേഷനുകളുമുണ്ട്.

അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+