കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡിൽ താളംതെറ്റി ബിഗ് ബോസും; എവിക്ഷനില്ല, മത്സര ദിനങ്ങൾ നീട്ടും

കോവിഡ്, മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെയും താളം തെറ്റിച്ചതായാണ് മനസിലാക്കുന്നത്

Google Oneindia Malayalam News

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയാകെ ബാധിക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന ഘട്ടത്തിൽ പല സംസ്ഥാനങ്ങളും ഇതിനോടകം തന്നെ ലോക്ക്ഡൗണിലേക്ക് നീങ്ങി കഴിഞ്ഞു. മറ്റ് മേഖലകളെ എന്നതുപോലെ തന്നെ വിനോദ മേഖലയിലും കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കോവിഡ്, മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെയും താളം തെറ്റിച്ചതായാണ് മനസിലാക്കുന്നത്.

BB 1

മത്സരത്തിന്റെ അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോഴാണ് കോവിഡ് വ്യാപനം അതീവ രൂക്ഷമാകുന്നത്. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ചെന്നൈയിലാണ് ബിഗ് ബോസ് മത്സരം നടക്കുന്ന സെറ്റ്. ഇവിടവും ലോക്ക്ഡൗണിലാണ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്.

BB 2

അവസാന ദിവസങ്ങളിലെ നിർണായകമായ എവിക്ഷൻ ഇല്ലാതെയാണ് ഇത്തവണത്തെ വാരാന്ത്യ എപ്പിസോഡ് കടന്നു പോയത്. സായ്, മണിക്കുട്ടൻ, ഋതു, റംസാൻ, സൂര്യ, രമ്യ എന്നിവരാണ് ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. നാടകീയ രംഗങ്ങൾക്ക് ഒടുവിൽ ഈ ആഴ്ച എവിക്ഷനില്ലെന്ന് അവതാരകനായ മോഹൻലാൽ തന്നെ അറിയിക്കുകയായിരുന്നു.

BB 3

പുറത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കാക്കിയാണ് എവിക്ഷൻ ഒഴിവാക്കിയതെന്നും മോഹൻലാൽ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നോമിനേഷനിൽ വന്നിട്ടുള്ള ആറു പേർ തന്നെയാകും അടുത്ത ആഴ്ച നോമിനേഷനിലുണ്ടാവുകയെന്നും മോഹൻലാൽ വ്യക്തമാക്കി. എല്ലാവരും അവരവരുടെ വീടുകളിൽ സുരക്ഷിതരായിരിക്കുക എന്ന ആഹ്വാനം ചെയ്തുമാണ് ഞായറാഴ്ച എപ്പിസോഡ് അവസാനിച്ചത്.

BB 4

വീണ്ടുമൊരു ക്യാപ്റ്റന്‍സി ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പുതിയൊരു ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ്. കട്ട മുന്നോട്ട് നീക്കി നടക്കുന്ന ഗെയിമില്‍ കിടിലം ഫിറോസും അനൂപും ഒരുപോലെ എത്തിയിരുന്നു. ഇതോടെ രണ്ടാമതും മത്സരം നടത്തി. ഒടുവില്‍ അനൂപ് വിജയിക്കുകയും ചെയ്തു. നിലവിലെ ക്യാപ്റ്റനായിരുന്ന അനൂപിന് രണ്ടാമതും ക്യാപ്റ്റനാവാനുള്ള അവസരം ഇതിലൂടെ ലഭിച്ചിരിക്കുകയാണ്. നേരത്തെ പല തവണ ക്യാപ്റ്റനാവാന്‍ മത്സരിച്ചെങ്കിലും അനൂപിന് സാധിച്ചിരുന്നില്ല.

BB 5

അനൂപ് തന്നെയായിരിക്കുമോ ബിഗ് ബോസ് മലയാളം സീസൺ 3ലെ അവസാന ക്യാപ്റ്റൻ എന്നാണ് ഇനി അറിയേണ്ടത്. നിലവിലെ സാഹചര്യത്തിൽ 100 ദിവസം എന്ന മത്സരം 114 ദിവസത്തിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ കഴിഞ്ഞ സീസൺ കോവിഡ് മൂലം മുടങ്ങിപോയതിന് പകരമാകുമോ മൂന്നാം സീസണിലെ ദിനങ്ങളുടെ എണ്ണം കൂടുന്നതെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Recommended Video

cmsvideo
ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ

English summary
Bigg Boss Malayalam season 3 no eviction for this week days to be increased in covid crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X