പെട്ടെന്നുള്ള ദേഷ്യത്തിൽ അറിയാതെ പറഞ്ഞുപോയതാണ്... മാപ്പ്: സജ്നയോട് പരസ്യമായി മാപ്പ് പറഞ്ഞ് നോബി
ബിഗ് ബോസ് ഹൌസിൽ ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് നടനും കോമഡി താരവുമായ നോബി മാർക്കോസ്. കഴിഞ്ഞ എപ്പിസോഡിൽ നോബി സജ്ന ഫിറോസിനോട് മാപ്പ് പറഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലെ ചർച്ചകള്‍ നോബി എന്തിനായിരിക്കാം സജ്നയോട് മാപ്പ് പറഞ്ഞതെന്നാണ്. മത്സരാർത്ഥികള്‍ക്കിടയിലും പ്രേക്ഷകർക്കിടയിലും ജനസമ്മതിയുള്ള മത്സരാർത്ഥിയാണ് നേരത്തെ തന്നെ വ്യക്തമായിക്കഴിഞ്ഞതാണ്. ബിഗ് ബോസ് വീട്ടിനുള്ളിൽ പ്രശ്നങ്ങളിലും തർക്കങ്ങളിലും നോബി പങ്കാളിയാവുന്നതും പ്രേക്ഷകർ കണ്ടിട്ടില്ല.
നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

മാപ്പ് പറയാൻ
സജ്നയോട് എന്തോ പറഞ്ഞതായി ലാലേട്ടന് മുമ്പിൽ തുറന്ന് സമ്മതിച്ച നോബി മാർക്കോസ് അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും വ്യക്തമാക്കി. സോറി പറഞ്ഞോ എന്ന ലാലേട്ടന്റെ ചോദ്യത്തിന് സോറി പറഞ്ഞിട്ടില്ലെന്നും ഇപ്പോ പറയാമെന്നും നോബി മറുപടി നൽകുകയായിരുന്നു.

എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു
തുണി തേച്ചുകൊണ്ടിരിക്കുന്നതിനിടെ ഫുഡ് റെഡിയായെന്ന വിവരം സജ്ന ഫിറോസ് അറിയിച്ചെന്നും ഇതിനിടെ ഭാഗ്യലക്ഷ്മിയെ വിളിക്കാൻ പറഞ്ഞു. ഭാഗ്യലക്ഷ്മിയെ വിളിച്ചാൽ വരുമോ എന്ന് അറിയില്ലെന്ന് സജ്നയോട് താനാണ് പറഞ്ഞതെന്നും നോബി പറയുന്നു. രാവിലെ ഫിറോസുമായുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് സങ്കടപ്പെട്ടിരുന്ന ഭാഗ്യലക്ഷ്മി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വിളിച്ച സമയത്ത് അവിടെ നിന്ന് ഇറങ്ങിപ്പോയെന്നും നോബി വിശദീകരിക്കുന്നു.

പ്രകോപിപ്പിച്ചെന്ന്
വീണ്ടും വിളിച്ചാൽ ഭാഗ്യലക്ഷ്മി വരില്ലെന്ന സംശയം ഉണ്ടായതോടെയാണ് സജ്നയോട് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഈ സമയം എല്ലാവരും വന്നാലേ നടക്കൂ എന്ന തരത്തിൽ സജ്ന പ്രതികരിക്കുകയും ചെയ്തുു. ഇത്തരത്തിൽ സജ്ന പ്രകോപിച്ചതോടെ താൻ അങ്ങനെ ചെയ്തുപോയെന്നും മനപ്പൂർവ്വമല്ലായിരുന്നുവെന്നും നോബി വിശദീകരിക്കുകയും ചെയ്തു. സോറി സജ്ന സോറി സോറി എന്ന് പറഞ്ഞ് സജ്നയ്ക്ക് മുമ്പിൽ കൈ കൂപ്പി നിൽക്കുന്ന നോബിയെയാണ് പിന്നീട് കാണുന്നത്.
Recommended Video

നോബിയ്ക്ക് പിന്തുണ
ഒരാളെ വെറുപ്പിക്കാൻ വേണ്ടി ഒന്നും ചെയ്യാത്തൊരാളായിട്ടാണ് എനിക്കിത് വരെ തോന്നിയിട്ടുള്ളത്. പിന്നെ പ്രൊവോക്ക്ഡ് ആയിക്കഴിഞ്ഞാൽ ഏതൊരാളുടെയും ഉള്ളിൽ നിന്നൊരു മനുഷ്യൻ എന്ന രീതിയിൽ റിയാക്ട് ചെയ്യും. ഏതൊരു മനുഷ്യനും റിയാക്ട് ചെയ്യും അത് പ്രൊവോക്ക്ഡ് ആയതിന്റെ മോളിൽ വന്ന എന്തെങ്കിലും വാക്കുകളാണെങ്കിൽ അതത്ര വലിയ തെറ്റായി ഞാൻ കരുതുന്നില്ല. അതിനി ഇപ്പോ അദ്ദേഹത്തിന് തെറ്റാണെന്നോ ആ പറഞ്ഞത് തെറ്റാണെന്നോ തോന്നിയപ്പോ ആ സമയത്ത് അത് തെറ്റാണ് ചേട്ടാ എന്ന് പറഞ്ഞിട്ടുണ്ടായിരിക്കാമെന്നും അനൂപ് കൃഷ്ണ പറയുന്നു. നോബി സജ്നയോട് ദേഷ്യപ്പെട്ടപ്പോള്‍ അനൂപ് കേട്ടില്ലേ എന്ന ചോദ്യത്തിനാണ് അനൂപ് ഇത്തരത്തിൽ മറുപടി നൽകിയത്.
ഞെട്ടിച്ച് ജാക്വലിൻ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം


Click it and Unblock the Notifications