സജ്‌ന ഇനി ഈ ടീമില്‍ വേണ്ട; ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ച് നോബിയുടെ തീരുമാനം, പിന്തുണച്ച് താരങ്ങള്‍
ബിഗ് ബോസ് ഹൗസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ സജനയും ഫിറോസും എത്തിയത് വമ്പന്‍ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ശാന്തമായി പോയിക്കൊണ്ടിരുന്ന ബിഗ് ബോസ് ഹൗസ് ഇവര്‍ എത്തിയപ്പോഴായിരുന്നു പൊട്ടിത്തെറികള്‍ ആരംഭിച്ചത്. വീടിനുള്ളില്‍ ഒരു പ്രശ്നം തുടങ്ങി വെച്ച് തങ്ങളെ എല്ലാവരും ചേര്‍ന്ന് ആക്രമിക്കുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇരുവര്‍ക്കും ഒരോ എപ്പിസോഡിലും കഴിഞ്ഞിരുന്നു. ഇതിലൂടെ വലിയൊരു സ്‌ക്രീന്‍ സ്പേസ് നേടിയെടുക്കാന്‍ താരദമ്പതികള്‍ക്ക് കഴിഞ്ഞിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം

അടുക്കള ഡ്യൂട്ടി
എന്നാല്‍ ഇപ്പോഴിതാ ഏറ്റവും പുതിയ എപ്പിസോഡില്‍ അടുക്കള ഡ്യൂട്ടിയുടെ പേരില്‍ സജ്‌ന ഭാഗ്യലക്ഷ്മിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതിരാവിലെ ചോറും സാമ്പാറുമൊക്കെ വെച്ച് ഭാഗ്യലക്ഷ്മി കിച്ചന്‍ ടീമിന്റെ ജോലി ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുന്നതിലുള്ള പ്രതിഷേധമായിരുന്നു സജ്ന കഴിഞ്ഞ എപ്പിസോഡില്‍ പങ്കുവച്ചത്. എന്നാല്‍ രാവിലെ തന്നെ വഴുക്കുണ്ടാക്കാന്‍ വയ്യെന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി കിടിലം ഫിറോസിനെയും നോബിയെയും വിളിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു.

ഗുരുതര ആരോപണം
തുടര്‍ന്ന് കിച്ചണിലെത്തിയ ഇരുവരോടും ഭാഗ്യലക്ഷ്മിയെ കുറിച്ച് ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. കിച്ചന്‍ ടീമിലുള്ളവരോട് അഭിപ്രായം ചോദിക്കാതെ ഭാഗ്യലക്ഷ്മി സ്വന്തം ഇഷ്ടത്തിന് ഭക്ഷണം ഉണ്ടാക്കുനെന്നും ചപ്പാത്തിയ്ക്ക് പകരം പുട്ട് ഉണ്ടാക്കിയത് കാരണം മാവ് തീര്‍ന്നെന്നും സജ്ന പറയുന്നു.

കഞ്ഞി ഉണ്ടാക്കിയത്
കൂടാതെ രാത്രിയില്‍ കഞ്ഞി ഉണ്ടാക്കിയതിന് പിന്നില്‍ ഭാഗ്യലക്ഷ്മിയുടെ താല്‍പര്യമാണെന്നും സജ്‌ന പറഞ്ഞു. എന്നാല്‍ ഭാഗ്യലക്ഷ്മി സ്വന്തം താല്‍പര്യത്തിനാണ് എല്ലാ ചെയ്യുന്നതെന്നും സജ്‌ന ആരോപിച്ചു. ഇത് കേട്ടയുടന്‍ ഇന്നലെ ഗ്രൂപ്പ് മീറ്റിങ്ങില്‍ കഞ്ഞി ഉണ്ടാക്കാന്‍ തീരുമാനിച്ചതാണെന്ന് നോബി പറഞ്ഞു.

നോബി എടുത്ത തീരുമാനം
ഇത് എല്ലാം കഴിഞ്ഞതോടെ കിച്ചണ്‍ ഡ്യൂട്ട്ി വേണ്ടെന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുകയായിരുന്നു. ഒടുവില്‍ നോബി എടുത്ത തീരുമാനമാണ് ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ചത്. ബിഗ് ബോസ് കിച്ചണ്‍ ടീമില്‍ സജ്‌നയോട് തുടരേണ്ടെന്ന് ക്യാപ്ടനായ നോബി തീരുമാനിക്കുകയായിരുന്നു. ഇതോടെ തനിക്ക് ജോലി ചെയ്യാന്‍ അവസരം തരാതെ ഒറ്റയ്ക്ക് ചെയ്യുകയാണെന്നും ഇവിടുത്തെ ഗ്രൂപ്പീസം അവസാനിപ്പിക്കണമെന്നും സജ്ന പറഞ്ഞു. നോബിയുമായി വാക്കേറ്റവും നടത്തിയാണ് സജ്‌ന പിന്മാറിയത്.
സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications