Get Updates
Get notified of breaking news, exclusive insights, and must-see stories!

അനൂപിന്റെ ആരോഗ്യംകൊണ്ട് നോബി ക്യാപ്റ്റനായി! ഒത്തൊരുമിച്ച് നിന്ന രമ്യക്കും സായിക്കും ജയില്‍

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ 100 ദിവസം അല്ല, ഇത്തവണ 114 ദിവസം ആണ്. ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് പറഞ്ഞതിന് ശേഷം ബിഗ് ബോസ് ഹൗസില്‍ രണ്ടാമതും ക്യാപ്റ്റനെ തിരഞ്ഞെടുക്കുകയും ചെയ്തു.

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

ഇത്തവണ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള പോരാട്ടം രസകരമായിരുന്നു. ഒട്ടുമിക്ക പ്രേക്ഷകരും പ്രതീക്ഷിച്ചതുപോലെ രണ്ട് പേര്‍ ജയിലില്‍ ആവുകയും ചെയ്തു. അതിനിടെ രമ്യ , മണിക്കുട്ടനെതിരെ രംഗത്ത് വരുന്നതും കാണേണ്ടിവന്നു.

പോരാട്ടം കനക്കുന്നു

പോരാട്ടം കനക്കുന്നു


അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിഗ് ബോസ് ഹൗസില്‍ പോരാട്ടം കനക്കുകയാണ്. അതിനിടെ ഡിംപല്‍ ഭാല്‍ കൂടി തിരികെ എത്തിയതോടെ പോരാട്ടം വീണ്ടും കനക്കുകയാണ്. നാടകീയതയ്ക്ക് ഒരു കുറവും ഇല്ല ബിഗ് ബോസ് ഹൗസില്‍ ഇപ്പോള്‍.

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്

ഇനിയൊരു ക്യാപ്റ്റന്‍ ഉണ്ടാവില്ല എന്ന് പറഞ്ഞതിന് ശേഷം അനൂപ് രണ്ടാമതും ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിഗ് ബോസിന്റെ കാലാവധി നീട്ടിയതിനെ തുടര്‍ന്ന് വീണ്ടും ക്യാപ്റ്റന്‍സി ടാസ്‌ക് നടന്നു. ബിഗ് ബോസ് ഹൗസിലെ പ്രകടനത്തിന്റേയും വീക്കിലി ടാസ്‌കിലെ പ്രകടത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നോമിനേഷന്‍.

മൂന്ന് പേര്‍

മൂന്ന് പേര്‍

നോബി മാര്‍ക്കോസ്, മണിക്കുട്ടന്‍, റംസാന്‍ എന്നിവരെ ആയിരുന്നു ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് നോമിനേറ്റ് ചെയ്തത്. ഫിസിക്കല്‍ ടാസ്‌ക് ആണെന്ന് ആദ്യമേ ബിഗ് ബോസ് പറഞ്ഞിരുന്നു. കാലിന് വേദനയുള്ളതിനാല്‍ നോബിയ്ക്ക് പകരം അനൂപ് ആണ് മത്സരിക്കാനിറങ്ങിയത്.

അനൂപിന്റെ പോരാട്ടം

അനൂപിന്റെ പോരാട്ടം

ഫിസിക്കല്‍ ടാസ്‌ക് എന്ന് പറഞ്ഞാല്‍ അതി ഗംഭീര ഫിസിക്കല്‍ ടാസ്‌ക് ആയിരുന്നു ഇത്തവണത്തേത്. മൂന്ന് പേരേയും പരസ്പരം കയറുകളാല്‍ ബന്ധിച്ചു. അതിന് ശേഷം ചെളിനിറഞ്ഞ പ്ലാറ്റ്‌ഫോമില്‍ വിതറിയ ബോളുകള്‍ ഓരോരുത്തരും അവരവര്‍ക്ക് അനുവദിച്ച ബാസ്‌കറ്റില്‍ നിക്ഷേപിക്കണം. ഗംഭീര പ്രകടനത്തോടെ അനൂപ് വിജയച്ചു.

നോബിയ്ക്കും ചെളി

നോബിയ്ക്കും ചെളി

അനൂപിന്റെ ആരോഗ്യത്തിന് മുന്നില്‍ മണിക്കുട്ടനും റംസാനും പിടിച്ചു നില്‍ക്കാന്‍ ആയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ അനൂപിന്റെ പോരാട്ട വീര്യത്തില്‍ നോബി ക്യാപ്റ്റന്‍ ആയി. കഷ്ടപ്പെട്ടത് അനൂപ് ആയതുകൊണ്ട് നോബിയുടെ മേല്‍ അല്‍പം ചെളിയാക്കാന്‍ ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. പിന്നെ കണ്ടത് നോബിയെ അനൂപ് ചെളിയില്‍ പെരട്ടി എടുക്കുന്നതായിരുന്നു.

ജയില്‍ നോമിനേഷന്‍

ജയില്‍ നോമിനേഷന്‍

വീക്കിലി ടാസ്‌ക് കണ്ടവര്‍ക്കെല്ലാം തന്നെ ഇത്തവണത്തെ ജയില്‍ നോമിനേഷനില്‍ ഒരു നീതികേടും തോന്നില്ല. സായി വിഷ്ണുവിനും രമ്യ പണിക്കര്‍ക്കും ആണ് ഏറ്റവും അധികം നോമിനേഷന്‍ കിട്ടിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ രണ്ടുപേരും ആയിരുന്നു ഏറ്റവും അധികം അടുത്തുനിന്നവരും. എന്തായാലും അധികനേരം രണ്ട് പേര്‍ക്കും ജയിലില്‍ കിടക്കേണ്ടി വന്നില്ല.

ആരുമില്ലാതെ

ആരുമില്ലാതെ

സാധാരണ ഗതിയില്‍ ജയിലില്‍ പോകുന്നവര്‍ക്ക് കൂട്ടായി ബാക്കി എല്ലാവരും പിറകെ വരാറുണ്ട്. എന്നാല്‍ രമ്യയും സായിയും ജയിലില്‍ പ്രവേശിച്ചപ്പോള്‍ കൂടെയുണ്ടായത് ക്യാപ്റ്റനും നിയുക്ത ക്യാപ്റ്റനും മാത്രമായിരുന്നു. ബാക്കിയാരും വരാത്തതിനെ കുറിച്ച് രമ്യ സായിയോട് സംസാരിക്കുന്നതും കാണാമായിരുന്നു.

മണിക്കുട്ടനുമായി

മണിക്കുട്ടനുമായി

രമ്യയെ മണിക്കുട്ടന്‍ നോമിനേറ്റ് ചെയ്യാന്‍ ഒരു കാരണം പറഞ്ഞിരുന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഋതുവിന്റെ മേക്ക് അപ്പ് രമ്യ മായ്ക്കാന്‍ പാടില്ലായിരുന്നു എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം രമ്യ ഈ വിഷയത്തില്‍ മണിക്കുട്ടനെ ചോദ്യം ചെയ്യുകയും ചെയ്തു.

ഭാനു ശ്രീ മെഹ്റയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+