റൂമില്‍ അടച്ചിടും: കാറില്‍ പോലും കൊണ്ടുപോവുക കണ്ണ് കെട്ടിയിട്ട്: ബിഗ് ബോസ് വിശേഷങ്ങളുമായി ഫിറോസ്

ബിഗ് ബോസ് എന്ന് പറയുന്നത് വളരെ രഹസ്യാത്മ സ്വഭാവം സൂക്ഷിക്കുന്ന ഒരു പരിപാടിയാണെന്ന് ഫിറോസ് ഖാന്‍. ഇന്‍റര്‍വ്യൂ ചെയ്യുമ്പോള്‍ പോലും അവിടെ വരുന്ന മറ്റ് മത്സരാര്‍ത്ഥികളെ കുറിച്ച് നമുക്ക് അറിയാന്‍ കഴിയില്ല. അവരത് പറയില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് നമ്മള്‍ അങ്ങോട്ട് പോവുന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമഖത്തില്‍ ഫിറോസും സജ്നയും പറയുന്നു.

സെലക്ട് ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ നമ്മള്‍ ചെന്നൈയിലേക്ക് പോവും. അവിടെ എത്തുന്ന നമ്മളെ ഷോയുമായി ബന്ധപ്പെട്ട ആള്‍ വന്ന് സ്വീകരിക്കും. എന്നിട്ട് നമ്മളെ നേരെ ഒരു റൂമിലേക്ക് കൊണ്ടുപോവും. ഒരു തരത്തില്‍ പറഞ്ഞാല്‍ അതൊരു പൂട്ടിയിടല്‍ ആണെന്നും ഫിറോസ് ഖാന്‍ പറയുന്നു.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

റൂമിലെ ജീവിതം

ആ റുമില്‍ നിന്നും പുറത്തിറങ്ങാനേ പാടില്ല. ഭക്ഷണം കഴിഞ്ഞാല്‍ പാത്രങ്ങള്‍ അവിടെ തന്നെ വെച്ചാല്‍ മതി. ആളുകള്‍ വന്ന് അതെടുത്ത് കൊണ്ടുപോവും. ഡോര്‍ തുറന്ന് പുറത്തേക്ക് നോക്കാന്‍ പോലും കഴിയില്ല. ക്വാറന്‍റൈന്‍റെ ഭാഗമാണെങ്കിലും ആ പതിനാല് ദിവസം നമുക്ക് മറ്റാരുമായി സമ്പര്‍ക്കമില്ല. പുറത്ത് നടക്കുന്നത് ഒന്നും അറിയാന്‍ പാടില്ല. ആവശ്യത്തിന് ഫുഡ് കഴിക്കാമെന്ന് മാത്രം.

Also Read: 45ാം വയസ്സില്‍ ഒന്നരക്കോടി രൂപയുടെ സമ്പാദ്യം കൈയ്യില്‍ വേണോ? ഇങ്ങനെ നിക്ഷേപിക്കൂ

 കണ്ണ് കെട്ടിയിടും

പിന്നീട് അവിടെ നിന്നും കണ്ണ് കെട്ടിയിട്ടാണ് കാറില്‍ ലാലേട്ടന്‍ നില്‍ക്കുന്ന സ്റ്റുഡിയോയിലേക്ക് കൊണ്ടുപോവുന്നത്. അവിടെ നിന്നും കണ്ണ് കെട്ടിയിട്ടാണ് ബിഗ് ബോസ് ഹൗസിലേക്ക് കൊണ്ടുപോവുന്നതെന്നും ഫിറോസ് പറയുന്നു.. ഷോയിലേക്ക് കയറുന്നത് വരെ ഇതൊരു സ്ക്രിപ്റ്റഡ് ആണോയെന്ന സംശയം എനിക്കുണ്ടായിരുന്നു. എന്നാല്‍ ഷോയിലേക്ക് കയറിയതോടെ അത് മാറിയെന്ന് സജ്ന അഭിപ്രായപ്പെടുന്നു.

ലാലേട്ടന്‍റെ മുന്നില്‍

ലാലേട്ടനെ പോലുള്ള ഒരാളുടെ അടുത്ത് നില്‍ക്കുക എന്നുള്ളത് തന്നെ വലിയ കാര്യമാണ്. ലാലേട്ടന്‍റെ മുന്നില്‍ നിന്നപ്പോള്‍ സംസാരിക്കാനുള്ള വാക്കുകള്‍ പോലും കിട്ടിയില്ലെന്നും സജ്ന പറയുന്നു. ലാലട്ടേനെ നേരത്തെ നേരില്‍ കണ്ടിരുന്നെങ്കിലും ബിഗ് ബോസിലെ അനുഭവം വ്യത്യസ്തമായിരുന്നു. ലാലേട്ടന്‍ വന്ന് വിളിക്കുമ്പോള്‍ വീട്ടില്‍ തന്നെയുള്ള ഒരാളെപ്പോലെയായി അദ്ദേഹം മാറിയെന്നും ഫിറോസ് പറയുന്നു.

Also Read: മാസം 1,000 രൂപ വീതം ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കൂ; നേടാം 25 ലക്ഷം രൂപയിലേറെ!

സജ്നയ്ക്ക് സാധിച്ചു

ബിഗ് ബോസിലെ പല വഴക്കുകളില്‍ നിന്നു തന്നെ നിയന്ത്രിക്കാന്‍ സജ്നയ്ക്ക് സാധിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ ചിലപ്പോള്‍ എന്‍റെ കൈവിട്ടുപോയേനെ. ഒരു പച്ചയായ മനുഷ്യനാണ് ഞാന്‍. ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനപ്പുറം സാധിക്കില്ലാലോ. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സജ്ന ഉള്ളത് കൊണ്ടുമാത്രമാണ് നിയന്ത്രിച്ച് നില്‍ക്കാന്‍ സാധിച്ചത്.

Also Read: ദിവസം 150 രൂപാ വീതം നിക്ഷേപിക്കൂ, റിട്ടയര്‍മെന്റില്‍ 1 കോടി രൂപ സ്വന്തമാക്കാം ഒപ്പം 27,000 രൂപ പെന്‍ഷനും

സമയം അറിയില്ല

ബിഗ് ബോസിനുള്ളില്‍ സമയം അറിയാന്‍ കഴിയില്ല. ലൈറ്റ് ഓഫ് ചെയ്യുമ്പോഴാണ് ഉറങ്ങാനുള്ള സമയം ആയെന്ന് അറിയാന്‍ കഴിയുന്നത്. അപ്പോഴും ഒരു നേരിയ വെളിച്ചം ഉണ്ടാവും. അപ്പോഴും നമ്മള്‍ അവിടെ സംസാരിച്ചുകൊണ്ടിരിക്കും. തനിക്ക് ക്യാപ്റ്റന്‍സി കിട്ടിയിരുന്നെങ്കില്‍ അവിടെ കുറെ മാറ്റങ്ങള്‍ കൊണ്ടുവരാമായിരുന്നു. അതൊരു പുതിയൊരു അനുഭവം ആയേനെ.

ഷോയില്‍ വരുന്നത്

അവരുടെ ഭാഗ്യവശാലോ എന്‍റെ നിര്‍ഭാഗ്യവശാലോ അത് സംഭവിച്ചില്ല. താന്‍ ക്യാപ്റ്റന്‍ ആയിരുന്നെങ്കില്‍ നീന്തല്‍ കുളം ക്ലീന്‍ ചെയ്യാന്‍ ഒരാളെ വെച്ചേനെ. പാചകം അറിയില്ല എന്ന് പറഞ്ഞിരിക്കുന്ന ചില ആളുകളുണ്ട്. അവരെ തന്നെ ആദ്യം പാചകത്തിലിടും. എന്ത് അറിയില്ല എന്ന് പറയുന്നോ അവരെ കൊണ്ട് അത് ചെയ്യിപ്പിക്കും. ഒന്നും അറിയാത്തവരോ എല്ലാം അറിയാവുന്നരോ അല്ല ഷോയില്‍ വരുന്നത്. എല്ലാവരും എല്ലാം ചെയ്യണം.

തര്‍ക്കം ഉണ്ടാവുന്നത്

ഒരു കാര്യം തെറ്റാണെന്ന് എനിക്ക് തോന്നിയാല്‍ അത് ഞാന്‍ ചോദിക്കും. തിരിച്ച് അവര്‍ക്ക് എന്നോടും ചോദിക്കാം. നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ മറച്ച് വെച്ചിട്ട് കാര്യമില്ല. തെറ്റ് ചെയ്തെന്ന് ബോധ്യമായാല്‍ അത് തുറന്ന് പറയണം. ഞാന്‍ ചുമ്മാ വഴക്ക് ഉണ്ടാക്കിയതല്ല. കാര്യങ്ങള്‍ തുറന്ന് പറയുകയാണ്. അത് പലര്‍ക്കും ഇഷ്ടമാവാത്തതോടെയാണ് തര്‍ക്കം ഉണ്ടാവുന്നതെന്നും ഫിറോസ് ഖാന്‍ തുറന്ന് പറയുന്നു.

കിടിലം ഫിറോസ്, സൂര്യ,

കിടിലം ഫിറോസ്, സൂര്യ, മണിക്കുട്ടന്‍, രമ്യ എന്നിവരെ എനിക്ക് നേരത്തെ അറിയാമായിരുന്നു. മറ്റ് പലരേയും കണ്ടിട്ടുണ്ടെങ്കിലും വലിയ സഹൃദം ഉണ്ടായിരുന്നില്ല. പുറത്തിറങ്ങിയതിന് ശേഷം പലരേയും ഞാന്‍ വിളിച്ചിട്ടുണ്ട്. ഒന്ന് രണ്ട് പേര്‍ ഇപ്പോഴും വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടില്ല. അവര്‍ക്ക് ഇപ്പോഴും വിഷമം ഉണ്ടായിക്കാം. എനിക്ക് ആരോടും ശത്രുതയില്ല. ശത്രുത ഉണ്ടാവണമെങ്കില്‍ എനിക്ക് അതാവായിരുന്നു.

പുറത്താക്കിയതല്ല

ജനങ്ങള്‍ വോട്ട് ചെയ്ത് പുറത്താക്കിയ ഒരാളല്ല ഞാന്‍. ഏറ്റവും കൂടുതല്‍ വോട്ട് ഉണ്ടായിരുന്ന ഒരാളാണ് ഞാന്‍. ഞാന്‍ ഞാനിയിട്ട് നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും എന്നെ ഇഷ്ടപ്പെടണമെന്നില്ല. പറയേണ്ട കാര്യം അവിടെ പറഞ്ഞ് തീര്‍ക്കും. അത് മനസ്സില്‍ കൊണ്ട് നടക്കില്ലെന്നും ഫിറോസ് ഖാന്‍ പറയുന്നു. പൈസക്ക് വേണ്ടി മാത്രം ഷോ ചെയ്യുന്നയാളല്ല ഞാന്‍. എവിടെയായാലും എന്‍റെ നിലപാടുകള്‍ തുറന്ന് പറയും. അതുകൊണ്ട് ചില അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഫിറോസ് ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+