വീട് തല്ലിപൊളിച്ചത് പൊളി ഫിറോസും സജ്‌നയും തന്നെയോ..? ഞങ്ങള്‍ കണ്ടതാണ്; വെളിപ്പെടുത്തലുമായി അയല്‍വാസികള്‍
കൊല്ലം: പൊളി ഫിറോസും ഭാര്യ സജ്‌നയും മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത താരദമ്പതികളാണ്. ഡെയ്ഞ്ചറസ് ബോയ്‌സ് എന്ന പരിപാടിയിലൂടെയാണ് ഫിറോസ് ഖാന്‍ എന്ന പൊളി ഫിറോസ് ശ്രദ്ധേയനാകുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലൂടെ വലിയ സ്വീകാര്യത നേടാനും ഫിറോസ് ഖാന് സാധിച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ ഭാര്യ സജ്‌നക്കൊപ്പമായിരുന്നു ഫിറോസ് ഖാന്‍ പങ്കെടുത്തിരുന്നത്.
കഴിഞ്ഞ ദിവസമാണ് തങ്ങളുടെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീട് കോണ്‍ടാക്ടര്‍ അടിച്ച് തകര്‍ത്തുവെന്ന് ആരോപിച്ച് സജ്‌നയും ഫിറോസ് ഖാനും രംഗത്തെത്തിയത്. കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ആണ് ഫിറോസ് ഖാനും സജ്‌നയും പുതിയ വീട് നിര്‍മിക്കുന്നത്. ഈ വീട് കോണ്‍ട്രാക്ടര്‍ മദ്യലഹരിയില്‍ എത്തി അടിച്ച് തകര്‍ത്തു എന്നാണ് ഫിറോസ് ഖാനും സജ്‌നയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

വീടിന്റെ താഴെ നിലയിലെ ജനല്‍ ചില്ലുകളും മുറ്റത്ത് വെച്ച ചെടികളുമെല്ലാം അടിച്ച് തകര്‍ത്തിട്ടുണ്ട്. കോണ്‍ട്രാക്ടര്‍ കൂടുതല്‍ പണം തങ്ങളില്‍ നിന്ന് ആവശ്യപ്പെട്ടു എന്നാണ് ഫിറോസ് ഖാനും സജ്‌നയും ആരോപിക്കുന്നത്. അതേസമയം ഇരുവരുടേയും ആരോപണങ്ങള്‍ കോണ്‍ട്രാക്ടര്‍ തള്ളിയിരുന്നു. താനല്ല വീട് അടിച്ച് തകര്‍ത്തത് എന്നാണ് കോണ്‍ട്രക്ടര്‍ പറയുന്നത് എന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് വീട് ഫിറോസ് ഖാനും സജ്‌നയും തന്നെയാണ് തല്ലി തകര്‍ത്തത് എന്ന ആരോപണവും ചില കോണുകളില്‍ നിന്ന് ഉയര്‍ന്ന് വന്നത്. ഇക്കാര്യത്തില്‍ പ്രതികരിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് ഫിറോസ് ഖാനും സജ്‌നയും പുതുതായി നിര്‍മിക്കുന്ന വീടിന്റെ അയല്‍വാസികളും സംഭവത്തിന്റെ ദൃക്‌സാക്ഷികളും ആയ നൗഷാദും അദ്ദേഹത്തിന്റെ ഭാര്യ ഷീജയും. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിനോടാണ് നൗഷാദും ഷീജയും ഇക്കാര്യം വ്യക്തമാക്കുന്നത്.

അവരുടെ വാക്കുകള്‍ ഇങ്ങനെയാണ്... രാത്രിയില്‍ ഒമ്പതര പത്ത് മണിക്ക് അടുത്താകും ഞങ്ങള്‍ ഒരു ബുള്ളറ്റിന്റെ സൗണ്ട് കേട്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഉണ്ട് ഭയങ്കരമായ സൗണ്ട് കേള്‍ക്കുന്നു. ആളിനേയും നമ്മള്‍ കണ്ടു. അടിച്ച് പൊട്ടിച്ചിട്ടേക്കുന്നു. താഴത്തെ നില മൊത്തം അടിച്ച് പൊട്ടിച്ചിട്ടേക്കാണ് ഗ്ലാസെല്ലാം. അതല്ലാതെ ഫിറോസ് ഖാന്‍ ചെയ്തതല്ല. നമ്മള്‍ കണ്ടവരുണ്ട് ഇവിടെ.

കാരണം ഈ ബുള്ളറ്റിന്റെ സൗണ്ട് കേട്ടശേഷം വിളിച്ച് പറഞ്ഞ ശേഷമാണ് സജ്‌ന ഇവിടെ എത്തുന്നത്. സജ്‌നയും ഫിറോസും. അവര്‍ അറിഞ്ഞ് പോലുമില്ല. ഞങ്ങള്‍ വിളിച്ച് പറയുമ്പോഴാണ് അവര്‍ ഇവിടെ എത്തുന്നത്. കോണ്‍ട്രാക്ടര്‍ കള്ളം പറയുന്നതാണ്. ഇവിടെ ഈ വഴി വരെ ഉണ്ടായിരുന്നു ചില്ല്. അയാള്‍ തന്നെയാണ്, നമ്മള്‍ കണ്ടതുമാണ് വേറെ ജോലിയില്ലാത്ത ആളുകളാണ് ഇവര്‍ തന്നെ അടിച്ച് പൊട്ടിച്ചതാണ് എന്ന് പറയുന്നത്.

അവര്‍ക്ക് തല്ലിപൊട്ടിച്ച് എന്ത് കിട്ടാനാണ്. അതൊക്കെ വെറുതെ പറയുന്നതാണ്. ഇത്രയും പൈസ മുടക്കിയിട്ട് അവര്‍ തന്നെ പൊട്ടിക്കോ. അവരെ നമുക്ക് അറിയാം. വീട് ഇങ്ങനെ തകര്‍ത്തതില്‍ ഞങ്ങള്‍ക്ക് വലിയ വിഷമമുണ്ട്. വളരെ കഷ്ടപ്പെട്ടാണ് അവര്‍ ഇത്രയും ഒപ്പിച്ചെടുത്തത്. ഇത് ചെയ്തത് ആരായിരുന്നാലും നല്ല ശിക്ഷ കൊടുക്കണം. കുറച്ച് പൈസ ബാങ്കില്‍ നിന്നൊക്കെ ലോണ്‍ എടുത്താണ് പുള്ളി ചെയ്യുന്നത്. രണ്ട് പേരും പാവങ്ങളാണ്. ഇതാര് പറഞ്ഞാലും പച്ചക്കള്ളമാണ് അവര്‍ തന്നെ അടിച്ച് പൊട്ടിച്ചു എന്നുള്ളത്.












Click it and Unblock the Notifications