പൊളി ഫിറോസ് തുടക്കം മാത്രം; കണ്ടുപിടിച്ചത് ഡിംപല്‍: വൈറലായി സന്ധ്യാ മോജിന്‍റെ വാക്കുകള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു സന്ധ്യ മനോജ്. ക്ലാസിക്കല്‍ ഡാന്‍സ് രംഗത്ത് നേരത്തെ തന്നെ സജീവമായിരുന്നെങ്കിലും മലയാളം ടിവി പ്രേക്ഷകര്‍ക്ക് മുന്നില്‍ സന്ധ്യ മനോജ് കൂടുതല്‍ സുപരിചിതയാവുന്നത് ബിഗ് ബോസിലൂടെയായിരുന്നു. തുടക്കത്തില്‍ അല്‍പം സൈലന്‍റ് ആയത് കൊണ്ട് തന്നെ പെട്ടെന്ന് തന്നെ പുറത്താവും എന്ന ധാരണയിലായിരുന്നു ചിലര്‍.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
എന്നാല്‍ പിന്നീടുള്ള ഒരോ ദിനവും ശക്തമായ മത്സരം കാഴ്ചവെച്ച് പ്രേക്ഷകരുടെ പിന്തുണ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു. ഒടുവില്‍ എഴുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് താരം ബിഗ് ബോസില്‍ നിന്നും പുറത്ത് പോവുന്നത്. ഇപ്പോഴിതാ മെട്രോ മാറ്റിനി യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസ് വിശേഷങ്ങുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് സന്ധ്യാ മനോജ്.

ബിഗ് ബോസിലേക്ക് പോവുമ്പോള്‍ കോവിഡിന്‍റെ രണ്ടാം തരംഗം ഇത്ര രൂക്ഷമായിരുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് താരം പറയുന്നത്. ചെറിയ സൂചനകള്‍ മാത്രം കിട്ടിയിരുന്നു. എന്നാല്‍ എല്ലാം പതിയെ കുറഞ്ഞ് വരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ഇറങ്ങി വന്നപ്പോള്‍ വലിയ സങ്കടമായിപ്പോയി. കോവിഡ് കാരണം തന്നെ പുറത്ത് വന്നതിന് ശേഷം ആളുകളുമായി വലിയ തോതില്‍ ഇടപെടാന്‍ സാധിച്ചില്ലെന്നും താരം വ്യക്തമാക്കുന്നു.

ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ല. നമ്മള്‍ എല്ലായിടത്തും ഒരുപേലെയാണ്. അവിടെ എങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് അറിഞ്ഞുകൊണ്ടാണ് നമ്മള്‍ അവിടേക്ക് പോവുന്നത്. പുറം ലോകവുമായി നമുക്ക് യാതൊരു ബന്ധവും ഉണ്ടാവില്ല. 14 മത്സാരാര്‍ത്ഥികളാണ് അങ്ങോട്ട് പോവുന്നതെങ്കില്‍ 13 ചാനലുകള്‍ ഓപ്പണ്‍ ആവുമെന്നാണ് ഞാന്‍ കരുതിയത്.

അത്രയും കളര്‍ഫുള്‍ ആയ വ്യക്തികളേയാണല്ലോ അവര്‍ എടുക്കുന്നത്. അകത്ത് സഹനശക്തി ഒരുപാട് വേണം. എത്ര റിയല്‍ ആണെന്ന് പറയുമ്പോഴും ഒരു ശ്രദ്ധ വേണം. നമ്മള്‍ ചിന്തിക്കാതെ എന്തെങ്കിലും പറഞ്ഞാലോ പ്രവര്‍ത്തിച്ചാലോ അത് നമുക്ക് തന്നെ തിരിച്ചടിയായി വരും. യോഗയില്‍ നിന്ന് പഠിച്ച ഫിലോസഫി ഉള്‍പ്പടെ മുഴുവനായി പ്രായോഗികമാക്കിയത് അവിടെയാണെന്ന് ഞാന്‍ ഭര്‍ത്താവിനോട് പറയുമായിരുന്നു.

ഒരു സെക്കന്‍ഡ് പോലും നമുക്ക് വായില്‍ തോന്നിയത് പറയാന്‍ സാധിക്കില്ല. ഒരു കാര്യം പറയുന്നതിന് മുമ്പ് പലവട്ടം ചിന്തിക്കണം. ആര് എപ്പോഴാണ് ഗെയിം കളിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല. പുറത്ത് കാണുന്നത് പോലെയല്ല അകത്ത് നിന്ന് കാണുമ്പോള്‍. അവിടെ നടക്കുന്നത് എല്ലാം നമുക്ക് അറിയില്ലെന്നും ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിന് സന്ധ്യാ മനോജ് പറയുന്നു.

ബിഗ് ബോസില്‍ നിന്ന 70 ദിവസം പറഞ്ഞതിലും പ്രവര്‍ത്തിച്ചതിലും ഒു കാര്യവും മാറ്റാമായിരുന്നു എന്ന തോന്നല്‍ എനിക്കുണ്ടായിട്ടില്ല. മറ്റ് പലരും ഇതേ കുറിച്ച് പറയും എല്ലായ്പ്പോഴും അല്ലെങ്കില്‍ കൂടി അവിടെ നമ്മള്‍ പലതും ആലോചിച്ച് ഉറപ്പിച്ചായിരുന്നു പറഞ്ഞിരുന്നത്. ഒരിക്കലും കണ്‍ട്രോള്‍ വിട്ടുപോയിട്ടില്ല ഞാന്‍. ഒരോ ദിവസം കഴിയുമ്പോഴും ആ ദിവസത്തെ ഞാന്‍ ഒന്ന് റീ തിങ്ക് ചെയ്ത് നോക്കും.

എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അത് മനസില്‍ വെച്ച് നടക്കില്ല. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് അവിടെ തീര്‍ക്കും. ബിഗ് ബോസിന് അകത്തും പുറത്തും അങ്ങനെയാണ്. എനിക്ക് പ്രശ്നങ്ങള്‍ തോന്നിയത് എന്നതില്‍ മാത്രമേ ഞാന്‍ ഇടപെട്ടിട്ടുള്ളു. അല്ലാതെ എല്ലാത്തിലും കയറി ഇടപെട്ടിട്ടില്ല. അഡോണിയുമായി ഉണ്ടായ ആ സംഭവം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും സന്ധ്യ മനോജ് പറയുന്നു.

ആ വഴക്കൊക്കെ അവിടെ തന്നെ തീര്‍ന്നു. മീന്‍ പ്രശ്നം വന്നത് മണിക്കുട്ടനുമായിട്ടായിരുന്നില്ല. അതൊരു പ്രശ്നം ആയിരുന്നില്ല. ഞാന്‍ മീന്‍ കഴിക്കാത്ത ഒരാളാണ്. അത് എന്‍റെ തെറ്റ് തന്നെയാണ്. അത് ഞാന്‍ ലാല്‍ സാറിനോടും പറഞ്ഞിട്ടുണ്ട്. അവിടെ എന്തും നമുക്ക് ടാസ്കായിട്ട് വരാം. ആ ഒരു സാഹചര്യത്തിലാണ് ഞാന്‍ ക്യാപ്റ്റന്‍ ആയാല്‍ നിങ്ങളെകൊണ്ട് പണിയെടുപ്പിക്കുമെന്നും പൊളി ഫിറോസ് പറയുന്നത്.

ക്യാപ്റ്റന് എന്ത് പണിയും എടുപ്പിക്കാലോ, അങ്ങനെ ഒപ്പിട്ട് കൊടുത്തിട്ടാണ് നമ്മള്‍ ബിഗ് ബോസിലേക്ക് വന്നത്. അതുകൊണ്ട് കൂടിയാണ് ഒന്ന് ട്രെ ചെയ്ത് നോക്കാം എന്ന് കരുതിയത്. ഞാനും ഭര്‍ത്താവും കഴിക്കില്ലെങ്കിലും വീട്ടില്‍ മറ്റുള്ളവര്‍ എല്ലാം കഴിക്കും. ഞാന്‍ ഇതുവരെ കുക്ക് ചെയ്തിട്ടും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വെട്ടാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് കൈവിട്ടുപോയി.

എവിടെയാണ് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല. എന്തോ ഒരു വിഷമം അപ്പോള്‍ ഉണ്ടായി. അങ്ങനെയാണ് കരഞ്ഞ് പോയത്. അപ്പോള്‍ തന്നെ അത് ഡിംപല്‍ കണ്ടു. കയ്യിലൊക്കെ മീന്‍ ആയതുകൊണ്ട് എനിക്ക് മുഖം തുടക്കാന്‍ പോലും പറ്റാതായി. ആകെ കൈവിട്ട് പോയ അവസ്ഥയായിരുന്നില്ല. ഫിറോസും സജ്നയുമായിരുന്നില്ല അതിന്‍റെ കാരണക്കാര്‍. ഫിറോസ് ചോദിച്ചു എന്നുള്ളത് മാത്രമാണ് ശരി. ഞാന്‍ തന്നെ എടുത്താണ് വെട്ടാന്‍ തുടങ്ങിയത്.
Recommended Video

പക്ഷെ എന്‍റെ കൈവിട്ട് പോയി. പിന്നീട് അത് തന്നെ പൊക്കിക്കൊണ്ട് വന്നപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയെന്നും സന്ധ്യാ മനോജ് പറയുന്നു. കിടിലം ഫിറോസിനേയും ഭാഗ്യലക്ഷ്മിയേയും പ്ലാന്‍ ചെയ്ത് കണ്ടതൊന്നും ആയിരുന്നില്ല. ഭാഗ്യലക്ഷ്മി ചേച്ചിയുടെ വീട്ടില്‍ പോയപ്പോള്‍ അവിടെ കിടിലം ഫിറോസും ഉണ്ടായിരുന്നു. ലക്ഷ്മി ജയന്‍ ഉള്‍പ്പടേയുള്ളവരുമായി നല്ല ബന്ധം ഇപ്പോഴും ഉണ്ടെന്നും സന്ധ്യ മനോജ് പറയുന്നു.
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications
