ബിഗ് ബോസ് ഹൗസിലേക്ക് അപ്രതീക്ഷിതമായി ഇരച്ചുകയറി പോലീസും അധികൃതരും; ഒഴിയാന്‍ കിട്ടിയത് അരമണിക്കൂര്‍!

ചെന്നൈ: ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ഇനി തുടരാന്‍ ആവില്ലെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഷോ നിര്‍മാതാക്കള്‍ക്ക് പിഴ ചുമത്തുക മാത്രമല്ല, അവര്‍ക്കെതിരെ അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.

പോലീസും റെവന്യു അധികൃതരും അപ്രതീക്ഷിതമായാണ് ബിഗ്‌ബോസ് ഷൂട്ട് ചെയ്യുന്ന ഇവിപി ഫിലിം സിറ്റിയില്‍ എത്തി നടപടിയെടുത്തത് എന്നാണ് പുറത്ത് വരുന്ന വിവരം. അണിയറപ്രവര്‍ത്തകര്‍ക്ക് ആലോചിക്കാന്‍ പോലും സമയം കിട്ടാത്ത വിധം ആയിരുന്നു അധികൃതരുടെ നടപടി. വിശദാംശങ്ങള്‍...

 എട്ടുപേര്‍ ബാക്കി

എട്ടുപേര്‍ ബാക്കി

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു. എട്ട് മത്സരാര്‍ത്ഥികള്‍ ആണ് ബാക്കിയുണ്ടായിരുന്നത്. ഇതില്‍ നിന്നായിരുന്നു അവസാന അഞ്ച് പേരെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്.

അപ്രതീക്ഷിത നീക്കം

അപ്രതീക്ഷിത നീക്കം

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷവും ബിഗ് ബോസ് ചിത്രീകരണം തുടരുകയായിരുന്നു. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പലകോണുകളില്‍ നിന്നായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ ദിവസം ചിത്രീകരണം നിര്‍ത്തേണ്ടി വന്നത്.

അറിഞ്ഞത് പോലീസ് എത്തിയപ്പോള്‍

അറിഞ്ഞത് പോലീസ് എത്തിയപ്പോള്‍

മാര്‍ച്ച് 19 ന് രാത്രിയില്‍ ആണ് ബിഗ് ബോസ് ചിത്രീകരിച്ചിരുന്ന ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ പോലീസും റവന്യൂ അധികൃതരും എത്തിയത്. ഇവര്‍ എത്തുന്നതിനെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ആയിരുന്നു.

ടാസ്‌കുകള്‍ക്കിടെ

ടാസ്‌കുകള്‍ക്കിടെ

കാര്യങ്ങള്‍ സാധാരണ ഗതിയില്‍ പുരോഗമിക്കുകയായിരുന്നു. രാത്രി ഏഴുമണിയോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. മത്സരാര്‍ത്ഥികള്‍ക്ക് ഒരു പുതിയ ടാസ്‌ക് നല്‍കതിയത് പൂര്‍ത്തിയാക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. നൈറ്റ ടാസ്‌കിനുള്ള ഒരുക്കത്തിലും ആയിരുന്നു. അപ്പോഴാണ് ആ ഫോണ്‍ സന്ദേശം എത്തിയത്.

അരമണിക്കൂറിനുള്ളില്‍

അരമണിക്കൂറിനുള്ളില്‍

പോലീസ് സ്റ്റുഡിയോയില്‍ എത്തിയിട്ടുണ്ട് എന്നതായിരുന്നു ആ ഫോണ്‍ സന്ദശം. തങ്ങള്‍ക്ക് എല്ലാം അവസാനിപ്പിച്ച് പുറത്തിറങ്ങാന്‍ നല്‍കിയത് ആകെ അരമണിക്കൂര്‍ ആണെന്ന് ഒരു മുതിര്‍ന്ന അണിയറപ്രവര്‍ത്തകനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാസങ്ങളുടെ അധ്വാനം

മാസങ്ങളുടെ അധ്വാനം

ഒരു മാസം കൊണ്ട് പണി തീര്‍ത്ത സെറ്റ് ആണ് അരമണിക്കൂര്‍ കൊണ്ട് ഒഴിപ്പിക്കേണ്ടി വന്നത്. സെറ്റിലെ സാധനങ്ങളും മത്സരാര്‍ത്ഥികളും സാധനങ്ങളും മരുന്നുകളും എല്ലാം ഉടനടി മാറ്റേണ്ടി വന്നു. ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു സാഹചര്യമായിരുന്നു അത് എന്നും പറയുന്നുണ്ട്.

അവസാനിപ്പിക്കാനുള്ള അവസരം

അവസാനിപ്പിക്കാനുള്ള അവസരം

ഷോ അവസാനിപ്പിക്കുകയാണെങ്കില്‍, അതിനുള്ള ഒരു അവസരം പോലും ലഭിച്ചില്ല എന്ന വിഷമവും ഉണ്ട്. ബിഗ് ബോസിനെ കൊണ്ടോ മോഹന്‍ലാലിനെ കൊണ്ടോ ഒരു സമാപന സന്ദേശം പോലും നല്‍കാനുള്ള സാഹചര്യം ലഭ്യമായില്ല എന്നും പറയുന്നു.

 മറ്റുള്ളവര്‍ നേരത്തേ നിര്‍ത്തി

മറ്റുള്ളവര്‍ നേരത്തേ നിര്‍ത്തി

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സിനിമ- സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇവിപി ഫിലിം സിറ്റിയിലെ മറ്റ് ചിത്രീകരണങ്ങള്‍ മെയ് 15 ന് തന്നെ അവസാനിപ്പിച്ചിരുന്നു. എന്നിട്ടും ബിഗ് ബോസ് മലയാളത്തിന്റെ ചിത്രീകരണം തുടരുകയായിരുന്നു.

തിരിച്ചയച്ചു

തിരിച്ചയച്ചു

ഇതിനിടെ ബിഗ് ബോസ് മലയാളത്തിലെ മത്സരാര്‍ത്ഥികളില്‍ ചിലരെ കേരളത്തിലേക്ക് തിരിച്ചയച്ചു എന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. പോലീസ്- റെവന്യൂ ഉദ്യോഗസ്ഥര്‍ എവിപി സ്റ്റുഡിയോയിലെ ഫ്‌ലോര്‍ പൂട്ടിച്ചതിന് പികരെ ഇവര്‍ക്ക് ഇ പാസ് നല്‍കി കേരളത്തിലേക്ക് അയക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പിഴയും അന്വേഷണവും

പിഴയും അന്വേഷണവും

ലോക്ക് ഡൗണ്‍ കാലത്ത് നിയമവിരുദ്ധമായ ചിത്രീകരണം തുടര്‍ന്നതില്‍ കടുത്ത നടപടിയ്‌ക്കൊരുങ്ങുകയാണ് അധികൃതര്‍. ബിഗ് ബോസ് മലയാളത്തിന്റെ നിര്‍മാതാക്കള്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിയമലംഘനം സംബന്ധിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+