• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ്: ഫിറോസ് ഖാനെ കാണാൻ രജിത് കുമാർ എത്തി

ബിഗ് ബോസ് മലയാളം സീസൺ 3ൽ നാടകീയ സംഭവങ്ങൾക്ക് ശേഷം പുറത്തായ ഫിറോസ് ഖാനെയും സജ്നയെയും കാണാൻ കഴിഞ്ഞ സീസണിലെ മത്സരാർഥി രജിത് കുമാറെത്തി. ഫിറോസിന്റെ വീട്ടിലേക്കാണ് രജിത് വന്നത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. രണ്ട് മത്സരാർഥികളും ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ ലംഘിച്ചതിന് പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലല്ലാതെ പുറത്തായവരാണ്.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

വാരിപുണർന്ന്

വാരിപുണർന്ന്

ഫിറോസ് ഖാന്റെ വീട്ടിലേക്ക് എത്തിയ രജിത് കുമാർ വണ്ടിയിൽ നിന്ന് ഇറങ്ങി സംസാരിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചെന്നും സുരക്ഷിതമാണെന്നും രജിത് ഫിറോസ് ഖാനോട് പറയുന്നുണ്ട്. മറുപടിയായി തങ്ങളും വാക്സിനെടുത്തെന്ന് ഫിറോസും പറയുന്നു. പാർക്കിങ്ങിനെക്കുറിച്ച് സംസാരിച്ച് വീട്ടിലേക്ക് പോവുകയാണ് ഇരുവരും.

കണ്ണിൽ പച്ചമുളക് തേച്ചതിന് പുറത്തായി

കണ്ണിൽ പച്ചമുളക് തേച്ചതിന് പുറത്തായി

കഴിഞ്ഞ സീസണിൽ ടാസ്ക്കിനിടയിൽ മറ്റൊരു മത്സരാർഥിയായിരുന്നു രേഷ്മയുടെ കണ്ണിൽ പച്ചമുളക് തേച്ചതാണ് രജിത് കുമാർ പുറത്താകാനുള്ള കാരണം. സ്കൂൾ ടാസ്ക്കിനിടയിലാണ് കുസൃതിയാണ് എന്ന് പറഞ്ഞ് രേഷ്മയുടെ കണ്ണിൽ രജിത് പച്ചമുളക് തേച്ചത്. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. പിന്നീട് മടങ്ങിയെത്തിയ രേഷ്മയോട് അഭിപ്രായം ചോദിച്ച ശേഷമാണ് രജിത്തിനെ ഷോയിൽ നിന്നും പുറത്താക്കിയത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സീസൺ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. പാതിയിൽ ഉപേക്ഷിച്ച സീസണിൽ വിജയിയുമില്ലായിരുന്നു.

സ്ത്രീവിരുദ്ധതയും അസഭ്യവും വിനയായ ഫിറോസ്

സ്ത്രീവിരുദ്ധതയും അസഭ്യവും വിനയായ ഫിറോസ്

ബിഗ് ബോസ് മലയാളം സീസൺ 3ലെ ശക്തരായ മത്സരാർഥികൾ എന്ന് തുടക്കത്തിൽ കരുതിയിരുന്ന ആളുകളാണ് ദമ്പതികളായ ഫിറോസും സജ്നയും. രണ്ട് പേരും ഒരു മത്സരാർഥിയായാണ് മത്സരിച്ചത്. എന്നാൽ മുന്നോട്ട് പോകും തോറും സ്ത്രീകൾക്കെതിരെ മോശം വാക്കുകൾ ആവർത്തിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഫിറോസ് ഖാനെ പുറത്താക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. ഒന്നിലധികം മുന്നറിയിപ്പുകൾ ലഭിച്ച ശേഷമാണ് ഇവരെ പുറത്താക്കിയത്.

ഒരേ സ്ട്രാറ്റജി

ഒരേ സ്ട്രാറ്റജി

സീസൺ രണ്ടിൽ രജിത് കുമാർ പയറ്റി വിജയിച്ച അതേ തന്ത്രമാണ് മൂന്നാം സീസണിൽ ഫിറോസ് ഖാനും പുറത്തെടുത്തത്. മറ്റ് മത്സരാർഥികളോട് പ്രതിപക്ഷ ബഹുമാനമില്ലാതെ അവരുടെ അഭിപ്രായങ്ങളെയും താൽപര്യഭ്ഭളെയും ഒട്ടു വകവയ്ക്കാതെയും തങ്ങളാണ് ശരി എന്ന നിലയ്ക്കായിരുന്നു രണ്ട് പേരും മുന്നോട്ട് പോയത്. എല്ലാവരെയും ഒരുപോലെ പ്രകോപിപ്പിച്ച് അവർ തിരിച്ച് പറയുമ്പോൾ കോർണർ ചെയ്യുകയാണെന്ന വാദവും ഉയർത്തി പ്രേക്ഷക പിന്തുണ നേടാനാണ് ഇരുവരും ശ്രമിച്ചത്. രജിത് അതിൽ പൂർണമായി വിജയിച്ചെങ്കിലും ഫിറോസിന് അതിന് സാധിച്ചില്ല.

cmsvideo
  Poli Firoz and Sajna Evicted | Audience Response | Oneindia Malayalam
  ആരാധകരുടെ പൊതു സ്വഭാവം

  ആരാധകരുടെ പൊതു സ്വഭാവം

  ഏറ്റവും രസകരമായ മറ്റൊരു വസ്തുത, ഇരുവരുടെയും സോഷ്യൽ മീഡിയയിലെ ആർമികളുടെയും ഫാൻസ് ഗ്രൂപ്പിന്‍റെയും പൊതുസ്വഭാവവും ഒന്നാണെന്നതാണ്. അക്രമോത്സുകത നിറഞ്ഞ ഒരു ആൾക്കൂട്ടമാണ് ഇരുവരെയും പിന്തുണച്ചത്. തങ്ങളുടെ ഇഷ്ടമത്സരാർത്ഥിയെ പിന്തുണയ്ക്കുക മാത്രമല്ല ഇരുവരുടെയും ഫാൻസ് ചെയ്തത്. തങ്ങളുടെ പ്രിയ മത്സരാർത്ഥിയ്ക്ക് പ്രതിയോഗിയാകുമെന്ന് തോന്നിയ മത്സരാർത്ഥികൾക്കെതിരെ സൈബർ ആക്രമണങ്ങൾ അഴിച്ചു വിടുക കൂടിയാണ്.

  കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.

  English summary
  Bigg Boss Malayalam season 3 Rajith Kumar came to meet Firoz Sajna couples after eviction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X