അപൂര്‍വ്വ നേട്ടവുമായി റംസാന്‍! ബിഗ് ബോസില്‍ ഒരു റിസ്‌കും ഇല്ലാതെ 77 ദിവസം ഉറപ്പിച്ചു... അതെങ്ങനെ?

100 ദിവസം ബിഗ് ബോസ് ഹൗസില്‍ പൂര്‍ത്തിയാക്കി വിജയി ആവുക എന്ന ലക്ഷ്യത്തോടെയാണ് മത്സരാര്‍ത്ഥികള്‍ എല്ലാം മുന്നോട്ട് പോകുന്നത്. എന്നാല്‍ പലരും ഇപ്പോള്‍ തന്നെ പുറത്ത് പോയിക്കഴിഞ്ഞു. ചിലര്‍ അടുത്ത നോമിനേഷനില്‍ പുറത്ത് പോവുകയും ചെയ്യും.

ബിഗ് ബോസ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായ റംസാന്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. 77 ദിവസം ബിഗ് ബോസ് ഹൗസില്‍ ഉണ്ടാകുമെന്ന് ഇപ്പോള്‍ ഉറപ്പിക്കാവുന്ന ഏക വ്യക്തി റംസാന്‍ ആണ്. അത് എങ്ങനെ സംഭവിച്ചു എന്ന് നോക്കാം...

 വീണ്ടും ക്യാപ്റ്റന്‍

വീണ്ടും ക്യാപ്റ്റന്‍

അടുത്ത ആഴ്ചയിലെ ക്യാപ്റ്റന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് റംസാന്‍ ആണ്. കിടിലന്‍ ഫിറോസ്, ഡിംപല്‍ ഭാല്‍ എന്നിവരോട് മത്സരിച്ചായിരുന്നു റംസാന്റെ നേട്ടം. ഇത് രണ്ടാം തവണയാണ് റംസാന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

നോമിനേഷനില്‍ ഒഴിവ്

നോമിനേഷനില്‍ ഒഴിവ്

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ അടുത്ത ആഴ്ച നോമിനേറ്റ് ചെയ്യാന്‍ പറ്റില്ല എന്നതാണ് ബിഗ് ബോസ് ഹൗസിലെ നിയമം. അതുകൊണ്ട് അടുത്ത ആഴ്ച റംസാന്‍ നോമിനേഷന്‍ പട്ടികയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പാണ്.

നോമിനേഷന്‍ ഫ്രീ കാര്‍ഡ്

നോമിനേഷന്‍ ഫ്രീ കാര്‍ഡ്

ഇതിന് മുമ്പ് ക്യാപ്റ്റന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മറ്റാര്‍ക്കും കിട്ടാത്ത ഒരു സമ്മാനം റംസാന് ലഭിച്ചിരുന്നു. നോമിനേഷന്‍ ഫ്രീ കാര്‍ഡ് ആയിരുന്നു അത്. സ്വന്തം നിലയ്‌ക്കോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ റംസാന് ആ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും.

എത്ര എപ്പിസോഡുകള്‍

എത്ര എപ്പിസോഡുകള്‍

ഏപ്രില്‍ 11 ഞായറാഴ്ച സംപ്രേഷണം ചെയ്തത് ബിഗ് ബോസ് മലയാളം സീസണ്‍ 3 യുടെ 57-ാം എപ്പിസോഡ് ആണ്. അപ്പോള്‍ 63-ാം എപ്പിസോഡ് വരെ റംസാന്‍ നോമിനേറ്റ് ചെയ്യപ്പെടില്ല എന്ന് ഉറപ്പായി. അതിന് ശേഷം വരുന്ന ആഴ്ചയില്‍ നോമിനേറ്റ് ചെയ്യപ്പെടുകയാണെങ്കില്‍ നോമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യാം.അങ്ങനെ റംസാന് 77 ദിവസം ബിഗ് ബോസ് ഹൗസില്‍ ടെന്‍ഷനില്ലാതെ തുടരാം.

അവസാന അഞ്ചില്‍

അവസാന അഞ്ചില്‍

ബിഗ് ബോഗ് ടൈറ്റിലിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അവസാന അഞ്ചില്‍ ഒരാള്‍ റംസാന്‍ ആയിരിക്കുമെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായ റംസാന്‍ ചിലപ്പോഴെല്ലാം പെട്ടെന്ന് ക്ഷോഭിക്കുന്ന ആളുമാണ്. പോടാ, പോടീ വിളികളില്‍ പലപ്പോഴും മുന്നില്‍ നിന്നിട്ടും ഉണ്ട് റംസാന്‍.

മത്സാര്‍ത്ഥികളില്‍ സംസാരം

മത്സാര്‍ത്ഥികളില്‍ സംസാരം

റംസാന്റെ ഭാഗ്യത്തെ ചൊല്ലി മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ സംസാരമുണ്ട്. ഫിറോസ് ഖാനും അഡോണിയും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ ഇത് ബിഗ് ബോസ് ഹൗസില്‍ വീണ്ടും ചര്‍ച്ചയാകും എന്ന് ഉറപ്പാണ്.

എലിമിനേഷന്‍ കാത്തിരിപ്പ്

എലിമിനേഷന്‍ കാത്തിരിപ്പ്

ഈ ആഴ്ച ബിഗ് ബോസ് ഹൗസില്‍ എലിമിനേഷന്‍ ഒന്നും നടന്നിട്ടില്ല. വാരാന്ത്യ ഷോകളില്‍ മോഹന്‍ലാലും എത്തിയില്ല. അതുകൊണ്ട് അടുത്ത ആഴ്ചയിലെ എലിമിനേഷനില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

മഴ തോര്‍ന്നിട്ടും

മഴ തോര്‍ന്നിട്ടും

കഴിഞ്ഞ ദിവസം ഫിറോസ്- സജ്‌ന ദമ്പതിമാര്‍ക്ക് നേരെ ബാക്കിയുള്ള എല്ലാ മത്സരാര്‍ത്ഥികളും ആഞ്ഞടിക്കുന്നതാണ് പ്രേക്ഷകര്‍ കണ്ടത്. തൊട്ടടുത്ത ദിവസം മറ്റുള്ളവരില്‍ ഇതൊന്നും പ്രകടമായിരുന്നില്ല. എന്നാല്‍ സജ്‌ന ഈ വിഷയത്തില്‍ വീണ്ടും പൊട്ടിക്കരയുന്നതിനും ബിഗ് ബോസ് ഹൗസ് സാക്ഷിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+