മോളൂട്ടി സൂപ്പര്‍.. പണി കൊടുക്കാന്‍ നോക്കിയ ഫിറോസിനും സജ്നക്കും പിഴച്ചു; കയ്യോടെ പൊക്കി റംസാന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ച മത്സരാര്‍ത്ഥികളായിരുന്നു പൊളി ഫിറോസും സജ്നയും. ഇരുവരുടേയും പ്രത്യേകിച്ച് ഫിറോസിന്‍റെ മത്സര രീതി മറ്റ് മത്സരാര്‍ത്ഥികളുമായി നിരന്തരം പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.
ഒടുവില്‍ സഹമത്സരാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് വോട്ടെടുപ്പ് പോലും ഇല്ലാതെ രണ്ട് പേര്‍ക്കും ഷോയില്‍ നിന്നും പുറത്ത് പോരേണ്ടി വരികയും ചെയ്തു. ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാവുന്നതാണ് കാണാന്‍ കഴിഞ്ഞത്. അതില്‍ ഏറ്റവും ശ്രദ്ധേയം ഡിഎഫ്കെ എന്ന യൂട്യൂബ് ചാനലിലൂടെയുള്ള പ്രാങ്ക് ഷോഷയാണ്.
ഇന്ന് ശതകോടീശ്വരി, അക്കാലത്ത് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ശമ്പളം വെറും 800 രൂപ

ബിഗ് ബോസ് മലയാളത്തിലെ മൂന്ന് സീസണിലേയും മത്സരാര്‍ത്ഥികളെ വിളിച്ച് ഈ ഷോയിലൂടെ ഫിറോസും സജ്നയും പ്രാങ്ക് ചെയ്യുന്നു. രഞ്ജിന ഹരിദാസ്, അരിസ്റ്റോ സുരേഷ്, സാബു മോന്‍, ആര്യ, ഋതു മന്ത്ര, മണിക്കുട്ടന്‍, കിടിലം ഫിറോസ്, സൂര്യ, പേര്‍ലി മാണി, നോബി മാര്‍ക്കോസ്, ഷിയാസ് തുടങ്ങിയ നിരവധി താരങ്ങളെയാണ് ഫിറോസും സജ്നയും ഇതുവരെയായി ഫോണിലൂടെ പ്രാങ്ക് ചെയ്തിരിക്കുന്നത്.

അത്തരത്തില്‍ ഏറ്റവും അവസാനമായി അവര്‍ പ്രാങ്ക് ചെയ്തത് ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ ഇരുവരുടേയും സഹമത്സരാര്‍ത്ഥിയായിരുന്ന റംസാന്‍ മുഹമ്മദിനെയാണ്. ഒരു ആരാധികയെന്ന വ്യാജേന സജ്നയായിരുന്നു റംസാനെ വിളിച്ചത്. തന്‍റെ പേര് അമ്മുവാണെന്നും തൃശൂരില്‍ നിന്നാണ് വിളിക്കുന്നതെന്നും സജ്ന ഫിറോസ് റംസാനോട് പറയുന്നു.

എനിക്ക് ചേട്ടനെ വളരെ ഇഷ്മാണ്. ഗൂഗിളില്‍ നിന്നാണ് നമ്പര്‍ കിട്ടിയത്. ഇത് റംസാന്‍ തന്നേയല്ലെ. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സജ്ന പറയുന്നു. അപ്പോള്‍ അതെങ്ങനെയാണ് ഗൂഗിളില്‍ നിന്നും എന്‍റെ നമ്പര്‍ കിട്ടിയെന്നായി റംസാന്‍റെ ചോദ്യം. ഗൂഗിളില്‍ നിന്നും കിട്ടിയെന്ന് പറഞ്ഞ് എന്‍റെ ഒരു ഫ്രണ്ട് അയച്ച് തന്നതാണ് നമ്പര്‍ എന്നായി അപ്പോള്‍ സജ്നയുടെ മറുപടി.

അതിന് ശേഷം റംസാന്‍റെ വലിയ ഫാനായ തന്‍റെ അനിയന്‍റെ കയ്യിലേക്ക് ഫോണ്‍ കൊടുക്കുന്നു എന്നും പറഞ്ഞും സജ്ന ഫോണ്‍ ഫിറോസിന് നല്‍കുന്നു. ആഷിയെന്ന് പറഞ്ഞായിരുന്നു ഫിറോസിന്‍റെ തുടര്‍ന്നുള്ള സംസാരം. ചേടനെ എനിക്ക് വലിയ ഇഷ്ടമാണ്. ഇനിയും ചേട്ടന്‍ ബിഗ് ബോസില്‍ വരുമോയെന്നും കൊച്ചു കുട്ടിയുടെ ശബ്ദത്തില്‍ ഫിറോസ് റംസാനോട് ചോദിക്കുന്നു.

അതിന് ശേഷം പൊളി ഫിറോസിന്‍റെ നമ്പര്‍ തരുമോയെന്ന് ചോദിക്കുമ്പോഴാണ് റംസാന്‍ സംശയം ഉണ്ടാവുന്നത്. അപ്പോള്‍ തന്നെ റംസാന് കാര്യം പിടികിട്ടുന്നു. അതോടെ തന്നെ ഫിറോസിന്‍റേയും സജ്നയുടേയും പ്രാങ്ക് അവിടെ പൊളിയുന്നു. എന്‍റെ നമ്പര്‍ ഗൂഗിളില്‍ നിന്ന് കിട്ടിയെന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് സംശയം തോന്നിയിരുന്നുവെന്നും റംസാന്‍ പറയുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം റംസാന്‍റെ മാമന്‍ തന്നെ വിളിച്ചിരുന്നതായും ഫിറോസ് പറയുന്നു. ഞങ്ങള്‍ നേരത്തെ തന്നെ പരിചയപ്പെട്ടിരുന്നു. അങ്ങനെ കുറേ നേരം സംസാരിച്ചു. ഡിഎഫ്കെ എന്ന യൂട്യൂബ് ചാനലിന്‍റെ ഭാഗമായിട്ടാണ് ഈ പ്രാങ്ക് ഷോ ചെയ്യുന്നത്. ചിലര്‍ക്കൊക്കെ പണി കൊടുത്തു. എന്നാല്‍ മറ്റ് ചിലര്‍ക്കൊക്കെ വേഗത്തില്‍ പിടികിട്ടിയെന്നും ഫിറോസ് പറയുന്നു.

നിങ്ങള്‍ക്ക് ഇതുവരെ പണികൊടുത്ത് മതിയായില്ലേയെന്നാണ് അപ്പോള്‍ റംസാന്‍റെ ചോദ്യം. പിന്നീട് കോവിഡ് സാഹചര്യത്തെ കുറിച്ച് ഇരുവരും സംസാരിക്കുന്നു. കോവിഡ് കാരണം പല ഷോകളും മുടങ്ങി. ഒന്ന് രണ്ട് സിനിമകള്‍ വന്നിരുന്നു. അതൊക്കെ അങ്ങനെ കിടക്കുകയാണ്. എല്ലാവരേയും ബാധിച്ചിരിക്കുകയാണല്ലോ. ഒന്നുമില്ലെങ്കിലും ഞങ്ങള്‍ എലാഞ്ചി വിട്ടെങ്കിലും ജീവിക്കുമെന്നു ഫിറോസ് തമാശ രീതിയില്‍ പറയുന്നു.

റിതുവിനെ വിളിച്ച് പ്രാങ്ക് ചെയ്തപ്പോള്‍ ചോദിച്ചത് അകത്തും പുറത്തും നിങ്ങള്‍ എനിക്ക് പണി തരികയാണോയെന്ന് അവള്‍ ചോദിച്ച കാര്യവും സജ്ന റംസാനോടായി പറയുന്നു. ഒരു ബോളിവുഡ് സിനിമയിലേക്കെന്ന് പറഞ്ഞായിരുന്നു ഫിറോസും സജ്നയും കൂടി ചേര്‍ന്ന് റിതു മന്ത്രയെ വിളിച്ച് പ്രാങ്ക് ചെയ്തത്. ബിഗ് ബോസ് കണ്ടതിന് ശേഷമാണ് നിങ്ങളെ വിളിച്ചത്. ഷാരൂഖ് ഖാന്‍, സഞ്ജയ് ദന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍ എന്നായിരുന്നു പ്രാങ്ക് കോളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന വ്യാജേന ഫിറോസ് പറഞ്ഞത്.


Click it and Unblock the Notifications
