• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടൈറ്റിൽ വിന്നർ പ്രഖ്യാപനം പ്രേക്ഷകരെ ആശ്രയിച്ച്: ഏറ്റവും സന്തോഷിയ്ക്കുക അഡോണി കപ്പടിച്ചാൽ- റംസാൻ

Google Oneindia Malayalam News

ബിഗ് ബോസ് മലയാളത്തിന്റെ ടൈറ്റിൽ വിന്നർ മണിക്കുട്ടൻ ആണെന്ന സൂചനകൾ പുറത്തുവന്നതോടെ ഇതിനെ ചോദ്യം ചെയ്ത് പ്രേക്ഷകരിൽ പലരും രംഗത്തെത്തിയിരുന്നു. ഡിംപൽ ഭാൽ ഷോയിൽ നിന്ന് വീട്ടിലേക്ക് പോയതിന് പിന്നാലെ മണിക്കുട്ടനും ഷോയിൽ നിന്ന് പുറത്തുപോയെങ്കിലും ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിയിരുന്നു. ഇതോടെ ഷോയിൽ നിന്ന് പുറത്തുപോയ മണിക്കുട്ടനെ ടൈറ്റിൽ വിന്നറാക്കിയെന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉയർന്നുവന്നത്.

മികച്ച മത്സരാർഥി, എന്നാൽ പൊളി ഫിറോസിന്റെ ഗെയിം പാളിയത് അവിടെയാണ്: കിടിലം ഫിറോസ്മികച്ച മത്സരാർഥി, എന്നാൽ പൊളി ഫിറോസിന്റെ ഗെയിം പാളിയത് അവിടെയാണ്: കിടിലം ഫിറോസ്

1


അർഹതയുള്ളവർക്കാണോ ബിഗ് ബോസ് ടൈറ്റിൽ കൊടുത്തതെന്ന ചോദ്യത്തിന് ഓഡിയൻസിന് അറിയാവുന്ന മണിക്കുട്ടന് ആണ് ഡിസർവ് ചെയ്യുന്നുണ്ടെങ്കിൽ അത് ശരിയായിരിക്കാം. ടൈറ്റിൽ വിന്നറെ പ്രഖ്യാപിച്ചത് പ്രേക്ഷകരെ ആശ്രയിച്ചാണിരിക്കുന്നതെന്നും റംസാൻ പറയുന്നു. ബിഗ് ബോസ് ഹൌസിൽ ആര് വിജയിയാകുമെന്നാണ് കരുതിയിരുന്നതെന്ന ചോദ്യത്തിന് എല്ലാവരും അങ്ങനെ ചിന്തിക്കുമെങ്കിലും താൻ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചില്ലായിരുന്നുവെന്നാണ് റംസാൻ നൽകിയ മറുപടി.

2


ആർക്ക് കപ്പ് അടിക്കുമെന്നോ അതോ എനിക്ക് കപ്പ് അടിക്കുമെന്നോ ഒന്നും താൻ ചിന്തിച്ചിരുന്നില്ലെന്നും റംസാൻ പറയുന്നു. ബിഗ് ബോസ് ഹൌസിനുള്ളിൽ ഗെയിം ഒക്കെ വരുമ്പോൾ ചിരിച്ച് കളിച്ച് അങ്ങനെ പോകാനാണ് ശ്രമിച്ചിട്ടുള്ളതെന്നും റംസാൻ പറയുന്നു. ബിഹൈൻഡ് വുഡ്സിന് അനുവദിച്ച അഭിമുഖത്തിലാണ് റംസാൻ ബിഗ് ബോസിനെക്കുറിച്ചുള്ള നിരവധി കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

3

ബിഗ് ബോസിലേക്കുള്ള ക്ഷണം ലഭിച്ചത് പെട്ടെന്നായിരുന്നുവെന്നും പെട്ടെന്ന് ഒരു ദിവസം ഇന്റർവ്യൂ വന്നുവെന്നും ചോദ്യങ്ങൾക്ക് എതിർത്ത് മറുപടി പറഞ്ഞുവെന്നും റംസാൻ ഓർക്കുന്നു. ഇതോടെ ബിഗ് ബോസിലേക്ക് എന്തുകൊണ്ടും യോഗ്യനായ ആളാണ് താനെന്ന് തിരിച്ചറിഞ്ഞുവെന്നും താരം പറയുന്നു. ബെംഗളൂരുവിൽ ഒരു പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ബിഗ് ബോസിലേക്ക് പോകാനുള്ള ക്ഷണം ലഭിക്കുന്നത്.

4


ബിഗ് ബോസിനുള്ളിൽ നിന്ന് എല്ലാവർക്കും കൊടുക്കാനുള്ള മറുപടി കൊടുക്കണം എന്ന് തോന്നിയിരുന്നു. ഗെയിമുകൾ വരാനുണ്ട് ടാസ്കുകൾ വരാനുണ്ട്. ഇതിനെല്ലാം പുറമേ നമുക്ക് ഇഷ്ടമുള്ള ഒരുപാട് പേർ ബിഗ് ബോസിനുള്ളിൽ ഉള്ളതുകൊണ്ടാണ് ഷോയ്ക്കുള്ളിൽ തന്നെ നിന്നിരുന്നതെന്നും റംസാൻ തുറന്നു പറയുന്നു. ഒരിക്കൽപ്പോലും ഇറങ്ങിവരാൻ തോന്നിയില്ലെന്നും താരം പറയുന്നു.

5

ഒരു മത്സരത്തിന് പോയിട്ട് നമ്മുടെ നിലപാട് കാഴ്ചവെച്ചു. അതിന്റെ പേരിൽ കുറേ ആളുകൾ വിമർശിച്ചാൽ തളർന്നുപോകുന്ന ആളല്ല താനെന്നും അതൊന്നും മാറ്റാൻ താൽപ്പര്യമില്ലെന്നും റംസാൻ പറയുന്നു. അതുകൊണ്ട് ബിഗ് ബോസിൽ നിന്ന് പുറത്തുവന്നപ്പോഴുണ്ടായിരുന്ന നെഗറ്റീവ് പ്രതികരണങ്ങൾ തന്നെ ബാധിക്കുന്നതല്ലെന്നും റംസാൻ പറയുന്നു.

6


ബിഗ് ബോസിൽ നിന്ന് ഇറങ്ങിയത് അഭിമാന നിമിഷമായിരുന്നു. ജനങ്ങളെ പറ്റിച്ച് നിൽക്കുകയോ എന്തിനെങ്കിലും വേണ്ടി അഭിനയിച്ച് നിൽക്കുകയോ അങ്ങനെയുള്ള പരിപാടിയൊന്നും താൻ ബിഗ് ബോസിൽ വെച്ച് ചെയ്തിട്ടില്ലെന്നും റംസാൻ തുറന്നുപറയുന്നു. ഷോയ്ക്കുള്ളിലെ നല്ല നിമിഷങ്ങളടങ്ങുന്ന വീഡിയോ ലഭിച്ചുവെന്നും ഇതെല്ലാം തനിക്ക് മികച്ച അനുഭവങ്ങളായിരുന്നുവെന്നും താരം പറയുന്നു. ഡിസ്കോ സുകു എന്ന പേരിൽ ബിഗ് ബോസിനുള്ളിൽ വെച്ച് ചെയ്ത കഥാപാത്രത്തെക്കുറിച്ചുള്ള ഓർമകളും പങ്കുവെക്കുന്നുണ്ട്. ജനങ്ങൾ നല്ല രീതിയിൽ ഈ പ്രകടനങ്ങളെ സ്വീകരിക്കുകയും മികച്ച പ്രതികരണങ്ങൾ തരികയും ചെയ്തുവെന്നും റംസാൻ കൂട്ടിച്ചേർക്കുന്നു.

7

കിടിലൻ പ്ലയർ കിടിലം ഫിറോസാണെന്നാണ് റംസാന്റെ പക്ഷം. ഫിറോസിന്റെ ഗെയിം പ്ലാനിംഗും കളിക്കുന്ന രീതിയും പ്രെഡിക്ഷന്റെ രീതിയുമെല്ലാം വളരെ നല്ലതായിരുന്നു. പക്ഷേ എന്നാൽ പുറത്ത് വരുന്നത് വേറെ കാര്യങ്ങളാണെന്ന് ഒരിക്കലും ചിന്തിക്കില്ല. ഓരോരുത്തരുടേയും റേറ്റിംഗിന്റെയും ജീവിതപ്രശ്നത്തിന്റെയും കാര്യമാണെങ്കിൽ അതുകൊണ്ട് ജീവിക്കട്ടെ എന്നാണ് റംസാൻ നൽകുന്ന മറുപടി.

8

മാനിപ്പുലേറ്റർ ആരാണെന്ന ചോദ്യത്തിന് സായി വിഷ്ണുവിന്റെ പേരാണ് റംസാൻ പറഞ്ഞത്. ചൊറിയായിട്ടുള്ള ആളാരാണെന്ന ചോദ്യത്തിന് പൊളി ഫിറോസ് എന്ന മറുപടിയാണ് റംസാൻ നൽകിയത്. പൊളി ഫിറോസിന്റെ ഗെയിം പ്ലാൻ ചൊറിയായിയിരുന്നുവെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. മത്സരാർത്ഥികളിൽ പലരെയും അങ്ങോട്ട് ചെന്ന് ചൊറിഞ്ഞ് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതായിരുന്നു പൊളി ഫിറോസിന്റെ ഗെയിം പ്ലാനെന്നും റംസാൻ വെളിപ്പെടുത്തുന്നുണ്ട്. ആ രീതിയിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. തത്വചിന്തകന്റെ റോൾ നൽകിയിട്ടുള്ളത് അഡോണിക്കാണ്. നിലനിൽപ്പിന് വേണ്ടി ഫേക്കായ വ്യക്തിയായി ഡിംപൽ ഭാലിനെയാണ് റംസാൻ ചൂണ്ടിക്കാണിക്കുന്നത്. വ്യക്തിയെന്ന നിലയിലല്ല ഗെയിമർ എന്ന നിലയിലാണ് ഡിംപലിനെ വിലിയിരുത്തിയിട്ടുള്ളത്.

9


ബിഗ് ബോസിനുള്ളിലുണ്ടായിരുന്ന മികച്ച വ്യക്തി ആരെന്ന ചോദ്യത്തിന് ഭാഗ്യലക്ഷ്മി എന്ന പേരാണ് റംസാൻ നൽകുന്നത്. കുറേ കാര്യങ്ങൾ പഠിക്കാനുള്ളൊരു വ്യക്തിയാണെന്നും ആദ്യം വളരെയധികം തെറ്റിദ്ധരിച്ചിട്ടുള്ള വ്യക്തിയാണെന്നും റംസാൻ പറയുന്നുണ്ട്. നല്ലൊരു അമ്മയും പോരാളിയും മകനെപ്പോലെ തന്നെ സ്നേഹിച്ചുവെന്നും താരം പറയുന്നു. ഷോയ്ക്കുള്ളിലെ പ്രശ്നങ്ങൾ അവിടെ വെച്ച് പരിഹരിക്കപ്പെട്ടുവെന്നും റംസാൻ പറയുന്നുണ്ട്.

10


ബിഗ്ബോസിൽ അഡോണി വിജയിച്ച് കാണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നാണ് റംസാൻ വെളിപ്പെടുത്തുന്നത്. അത്രയും ബുദ്ധിശാലിയായ പ്ലെയറിനെ ഇതിന് മുമ്പ് കണ്ടിട്ടില്ല. ഓരോ ഗെയിംമിംഗും രസകരമായിരുന്നു. അഡോണി കപ്പടിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി താനായിരിക്കുമെന്നും റംസാൻ തുറന്നു പറയുന്നു.

11


11,469,035 വോട്ടുകൾ നേടിക്കൊണ്ടാണ് റംസാൻ മുഹമ്മദ് നാലാം സ്ഥാനം സ്വന്തമാക്കുന്നത്. ഡാൻസർ കൂടിയായ റംസാൻ റിയാലിറ്റി ഷോയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സാർത്ഥികളിൽ ഒരാളാണ് റംസാൻ പലപ്പോഴും പെട്ടെന്ന് വഴക്കിടുന്നതിന്റെ പേരിലും ശബ്ദമുയർത്തി സംസാരിക്കുന്നതിന്റെ പേരിലും ചോദ്യം ചെയ്യപ്പെട്ട മത്സരാർത്ഥിയായിരുന്നു. തന്റെ സ്വപ്നങ്ങളിലേക്കുള്ള ഒരു വഴിയാണ് ബി​ഗ് ബോസ് എന്നും ഇനി അവ യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമമാണ് ഇനി മുന്നോട്ടുള്ളതെന്നുമാണ് റംസാൻ ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് പ്രതികരിച്ചത്.

cmsvideo
  Mohanlal announced bigg boss malayalam s4 | Oneindia Malayalam
  12

  " എന്റെ സ്വപ്നങ്ങൾ സംസാരിക്കാനല്ല, അത് പ്രവർത്തിച്ച് കാണിക്കാനാണ് ഞാനിവിടെ വന്നത്. ഇവിടെ പലരും ഗ്രൂപ്പിസം ഉണ്ടായെന്ന് പറയുകയുണ്ടായി. എന്നാൽ അതിലൂടെ എനിക്ക് കിട്ടിയത് നല്ല സൌഹൃദങ്ങളാണ്. അഡോണി, ഫിറോസിക്ക, സന്ധ്യച്ചേച്ചി, നോബിച്ചേട്ടൻ, ഇവരെയൊക്കെ എനിക്ക് കിട്ടി". റംസാൻ നടത്തിയ ഈ രണ്ട് പരാമർശങ്ങളും പരോക്ഷമായി സായിയെ ലക്ഷ്യം വെച്ചുള്ളതാമെന്ന് ആരാധകർ വിലയിരുത്തുന്നു. സ്വപ്നം, ഗ്രൂപ്പിസം എന്നീ വാക്കുകൾ ബിഗ് ബോസ് വീട്ടിൽ ചർച്ചയാക്കിയ വ്യക്തി സായി വിഷ്ണുവായിരുന്നുവെന്നത് പ്രേക്ഷകരും മറക്കാനിടയില്ല.

  English summary
  Bigg boss Malayalam season 3: Ramzan Muhammed opens up after Grand Finale
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X