മണിക്കുട്ടന്റെ പേടി ഒരേ ഒരു കാര്യത്തില്‍; ഈ ആഴ്ച പുറത്തുപോകുമോ, എലിമിനേഷനില്‍ ആരൊക്കെ

പ്രേക്ഷകരുടെ ഇഷ്ട ഷോയായ ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടു മുന്നേറുകയാണ്. ഷോ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ എല്ലാ മത്സരാര്‍ത്ഥികളും അവേശത്തിലാണ്. ഇനി വരുന്ന ദിവസങ്ങളില്‍ ശക്തമായ മത്സരം കാഴ്ച വച്ചില്ലെങ്കില്‍ പുറത്തേക്ക് പോകേണ്ടിവരുമെന്ന് എല്ല മത്സരാര്‍ത്ഥികള്‍ക്കും ബോധ്യമുണ്ട്.

ഇതിനിടെ മണിക്കുട്ടനുമനായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മത്സരാര്‍ത്ഥിയായ റംസാന്‍. കണ്‍ഫെഷന്‍ റൂമില്‍ നിന്നാണ് റംസാന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

നോമിനേഷന്‍ നടത്തി

നോമിനേഷന്‍ നടത്തി

ഈ ആഴ്ച പുറത്തുപോകാനുള്ള മത്സരാര്‍ത്ഥികളുടെ നോമിനേഷന്‍ ബിഗ് ബോസ് ഹൗസില്‍ നടന്നിരിക്കുകയാണ്. റിതു മന്ത്ര, രമ്യ പണിക്കര്‍, സായി വിഷ്ണു എന്നിവര്‍ക്ക് നാല് വോട്ട് വീതമാണ് ലഭിച്ചത്. സൂര്യയ്ക്ക് മൂന്ന് വോട്ടുകളും മണിക്കുട്ടന് രണ്ട് വോട്ടുമാണ് ലഭിച്ചത്. റംസാന്‍ നോമിനേഷനിലുള്ളത് കൊണ്ട് ആറ് പേരാണ് ഈ ആഴ്ച എലിമിനേഷനിലുള്ളത്.

 മണിക്കുട്ടനെ നോമിനേറ്റ് ചെയ്തു

മണിക്കുട്ടനെ നോമിനേറ്റ് ചെയ്തു

നേരത്തെ പുറത്തുപോയി തിരിച്ചെത്തിയ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ഇത്തവണ റംസാനും കിടിലം ഫിറോസുമാണ് മണിക്കുട്ടനെ നോമിനേറ്റ് ചെയ്തത്. അതിന് വ്യക്തമായ ചില കാരണങ്ങളും ഇലര്‍ പറഞ്ഞിരുന്നു. ആ കാരണം പറയുമ്പോഴാണ് റംസാന്‍ മണിക്കുട്ടന്റെ സ്വഭാവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ഗെയിമിന് യോജിച്ച ആളല്ല

ഗെയിമിന് യോജിച്ച ആളല്ല

എന്റെ ആദ്യത്തെ നോമിനേഷന്‍ മണിക്കുട്ടനാണെന്നാണ് റംസാന്‍ പറയുന്നത്. അതിനുള്ള കാരണമായി റംസാന്‍ പറയുന്നത് ഇങ്ങനെയാണ്, ഈ ഗെയിമിന് യോജിച്ച ആളല്ലെന്ന് പല തവണ തോന്നിയിട്ടുണ്ട്. അങ്ങനൊരു സ്റ്റേജില്‍ വന്ന് നില്‍ക്കുമ്പോള്‍ മണിക്കുട്ടന്‍ പലതവണയായി പേടിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ഈ പേടി എന്നാല്‍ സ്വന്തം ഇമേജിനെ കുറിച്ചാണെന്ന് റംസാന്‍ പറയുന്നത്.

ഭയങ്കര പേടി

ഭയങ്കര പേടി

പുറത്തുള്ളവര്‍ എന്നെ എങ്ങനെ വിലയിരുത്തും, ഞാനിങ്ങനെയൊക്കെ ചെയ്താല്‍ പുറത്ത് പോകുമോ, അല്ലെങ്കില്‍ തന്നെ കുറിച്ച് ഒരു വാക്ക് മറ്റുള്ളവര്‍ പറഞ്ഞ് കഴിഞ്ഞാല്‍ അത് തന്നെ എങ്ങനെ എഫക്ട് ചെയ്യും എന്നൊക്കെ ആലോചിച്ച് ഭയങ്കര പേടിയുള്ള ഒരു വ്യക്തിയായിട്ടാണ് മണിക്കുട്ടനെ തോന്നിയിട്ടുള്ളതെന്നാണ് റംസാന്‍ പറഞ്ഞു.

കിടിലം ഫിറോസ്

കിടിലം ഫിറോസ്

റംസാന് പിന്നാലെ കിടിലം ഫിറോസാണ് മണിക്കുട്ടനെ നോമിനേറ്റ് ചെയ്ത മറ്റൊരു മത്സരാര്‍ത്ഥി. ഇത് കാരണമായി കിടിലം പറയുന്നത് ഇങ്ങനെ, പുറത്ത് പോയി തിരികെ വന്നിട്ട് മണിക്കുട്ടന്‍ ഊര്‍ജസ്വലതയിലേക്ക് വന്നിട്ടില്ലെന്ന് ഫിറോസ് പറയുന്നു. മണി തിരികെ വന്നിട്ട് നാല് ദിവസങ്ങള്‍ കഴിയുന്നു. ഇതുവരെ ആ വന്നതില്‍ നിന്ന് മാറിയിട്ടില്ലെന്ന് ഫിറോസ് പറഞ്ഞു.

 ഡൗണ്‍ ആയിട്ടുണ്ട്

ഡൗണ്‍ ആയിട്ടുണ്ട്

മണിക്കുട്ടന്‍ അങ്ങനെ തന്നെ ഇരിക്കുകയാണ്. ഞാന്‍ ഉള്‍പെടെയുള്ളവര്‍ വ്യക്തിപരമായി ഒരുപാട് അങ്ങ് ഡൗണ്‍ ആയിട്ടുണ്ട്. പക്ഷേ നമ്മളൊക്കെ ഒരുവട്ടം ഒന്ന് റിഫ്രഷ് ആവാനുള്ള ഊര്‍ജം കിട്ടിയപ്പോള്‍ അത് അവിടെ കളഞ്ഞിട്ട് തൊട്ടടുത്ത ദിവസത്തെ ഫേസ് ചെയ്യാന്‍ തയ്യാറാണെന്നും ഫിറോസ് പറഞ്ഞു.

 ഇനി മുന്നാഴ്ച

ഇനി മുന്നാഴ്ച

ഇനി നമുക്ക് ബിഗ് ബോസ് ഹൗസില്‍ മൂന്ന് ആഴ്ചയേ ഉള്ളു. അതില്‍ കുറച്ച് കൂടിയൊക്കെ എനര്‍ജിയോട് കൂടി മണി നില്‍ക്കേണ്ടതുണ്ട്. ആ ഒരു എനര്‍ജി കഴിഞ്ഞ ഒരാഴ്ച മണിയില്‍ കണ്ടില്ലെന്നാണ് നോമിനേഷന്റെ കാരണമായി കിടിലം ഫിറോസ് പറഞ്ഞത്. അതേസമയം, ആരൊക്കെ ഈ നോമിനേഷനില്‍ പുറത്തുപോകുമെന്ന് കണ്ടറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+