റംസാന് മാതാപിതാക്കളില്ലേ, അവർ വിവാഹമോചിതരാണോ; ഇതിന് പിന്നിൽ 2 പേരുടെ ആർമിക്കാർ; തുറന്നടിച്ച് സഹോദരൻ

ബിഗ് ബോസ് സീസണ്‍ 3യില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റംസാന്‍. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരം കൂടിയാണ് റംസാന്‍. മികച്ച പിന്തുണ ബിഗ് ബോസില്‍ നേടുന്നതിനിടെയിലും കടുത്ത വിമര്‍ശനങ്ങളും റംസാന് നേരെ ഉയരുന്നുണ്ട്.

മാതൃദിനത്തില്‍ എല്ലാ മത്സരാര്‍ത്ഥികളും അമ്മമാരെ കുറിച്ച് പറഞ്ഞപ്പോള്‍ റംസാന്‍ സംസാരിച്ചത് മാമയെ കുറിച്ചായിരുന്നു. ഇതിന് പിന്നാലെയാണ് റംസാന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഇപ്പോഴിതാ റംസാന്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സഹോദരന്‍ രംഗത്തെത്തിയിരിക്കുകയാണ്.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

റംസാന്‍ സ്ത്രീവിരുദ്ധനാണ്, സ്ത്രീകളെ ബഹുമാനമില്ല, ഇങ്ങനെയുള്ള വിമര്‍ശനങ്ങളാണ് ഇതിന് പിന്നാലെ ഉയര്‍ന്നുവന്നത്. കൂടാതെ റംസാന്റെ കുടുംബത്തിനെതിരെ സൈബര്‍ അറ്റാക്ക് വരെ നടന്നതായും പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് സഹോദരന്‍ പ്രതികരിച്ച് രംഗത്തെത്തിയത്. ലൈവ് വീഡിയോയിലൂടെയാണ് സഹോദരന്‍ ഇതില്‍ പ്രതികരണം രേഖപ്പെടുത്തിയത്.

 ആളുകള്‍ അറിയുന്നത്

ആളുകള്‍ അറിയുന്നത്

സൂപ്പര്‍ ഡാന്‍സര്‍ മുതലാണ് റംസാനെ ആളുകള്‍ അറിയുന്നത്. അതിന് ശേഷം റംസാന്‍ നിരവധി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ അവനോടൊപ്പം ഷോയില്‍ പങ്കെടുക്കുന്നുണ്ട്. സ്ത്രീവിരുദ്ധതയും മോശം പ്രവൃത്തിയുമാണെങ്കില്‍ അവനൊടൊപ്പം ഡാന്‍സ് ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവില്ല.

Also Read: സമ്പാദ്യം 1 കോടി രൂപയിലെത്തിക്കണോ? മ്യൂച്വല്‍ ഫണ്ടില്‍ ഇത്രയും രൂപ നിക്ഷേപിക്കൂ

 ചോദ്യങ്ങള്‍

ചോദ്യങ്ങള്‍

റംസാന് അമ്മയില്ലേ, പേരന്‍സില്ലേ, എന്താണ് റംസാന്‍ മാറിനില്‍ക്കുന്നത്. ഉമ്മയുടെയും ഉപ്പയുടെയും കൂടെ നില്‍ക്കുന്ന ഫോട്ടോയില്ലേ, എന്താണ് റംസാന്‍ മാറി നില്‍ക്കുന്നത്, ഇങ്ങനെ കുറേ ചോദ്യങ്ങളുണ്ടായിരുന്നു. കൂടെ നിന്ന് ഫോട്ടോയെടുത്താണോ ഉപ്പയോടും ഉമ്മയോടുമുള്ള സ്‌നേഹം പറയുന്നത്. ഡി ഫോര്‍ ഡാന്‍സിന്റെ ഫിനാലെയില്‍ മാത്രമാണ് റംസാന്റെ ഉമ്മയും ഉപ്പയും വന്നതെന്നും സഹോദരന്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

ഉമ്മയും ഉപ്പയും സോഷ്യല്‍ മീഡിയയില്‍ ഉള്ളവരല്ല, ഒരു കാര്യം പറയുമ്പോള്‍ അതില്‍ എത്രത്തോളം ന്യായമുണ്ടെന്ന് നോക്കണം. ട്രോളുകളെല്ലാം ഞങ്ങളും ആസ്വദിക്കുന്നുണ്ട്. റംസാനെ ടാര്‍ഗറ്റ് ചെയ്ത് ക്രൂശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്നത് ട്രോളല്ല. അടുത്തിടെയാണ് ഉമ്മയും ഉപ്പയും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയത്. യൂട്യൂബിലെ വീഡിയോ കണ്ട് സങ്കടത്തിലാണ് അവര്‍- സഹോദരന്‍ പറയുന്നു.

വ്യക്തിപരമായ കാര്യം

വ്യക്തിപരമായ കാര്യം

റംസാനെ അവന്റെ ഉമ്മയും ഉപ്പയും ഉപേക്ഷിച്ചതാണെന്ന കമന്റും കണ്ടിരുന്നു. അതൊക്കെ നിങ്ങളാണോ തീരുമാനിക്കുന്നത്, നിങ്ങളെപ്പോലുള്ള കുറച്ച് പേരൊക്കെ പറഞ്ഞാല്‍ അത് അങ്ങനെയാവുമോ, കുറച്ച് പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. തറവാട്ടിലും വീട്ടിലുമൊക്കെയായി താമസിക്കേണ്ടി വന്നു, അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും സഹോദരന്‍ വ്യക്തമാക്കുന്നു.

ആര്‍മി ഗ്രൂപ്പുകള്‍

ആര്‍മി ഗ്രൂപ്പുകള്‍

ഇതിന് പിന്നില്‍ രണ്ട് പേരുടെ ആര്‍മി ഗ്രൂപ്പുകളാണ്. ആരുടേതാണെന്ന് ഞാന്‍ പറയുന്നില്ല, റംസാന്‍ നന്നായിട്ടാണ് അവിടെ നില്‍ക്കുന്നത്. കഷ്ടപ്പാടിനെ കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല, അവന്‍ 21 വരെ പെട്ട കഷ്ടപ്പാടൊന്നും ഞാന്‍ അനുഭവിച്ചിട്ടില്ല. എനിക്ക് അവനോട് ബഹുമാനമാണെന്നും സഹോദരന്‍ പറയുന്നു.

 ചെരുപ്പെറിഞ്ഞത് തെറ്റ്

ചെരുപ്പെറിഞ്ഞത് തെറ്റ്

അന്നത്തെ കഷ്ടപ്പാടുകളെ കുറിച്ചും കഥകളെക്കുറിച്ചൊന്നും അവനൊന്നും പറഞ്ഞിട്ടില്ല. ക്യാമറയ്ക്ക് മുന്നില്‍ അതൊക്കെ പറഞ്ഞ് അവന് കരയാമായിരുന്നു. ചെരിപ്പെറിഞ്ഞ വിഷയം പറഞ്ഞ് അവനെ ട്രോളിയപ്പോള്‍ നമ്മളൊന്നും പറഞ്ഞില്ല. ചെരുപ്പെറിഞ്ഞത് തെറ്റ് തന്നെയാണെന്നും സഹോദരന്‍ വ്യക്തമാക്കുന്നു.

വേദനയാണ്

വേദനയാണ്

ഒരാളെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍ പറയരുത്. റംസാന്റെ ഉപ്പയും ഉമ്മയും വേര്‍പിരിഞ്ഞുവെന്നൊക്കെ കേള്‍ക്കുമ്പോള്‍ വേദനയാണ്. അവന്‍ പുറത്തേക്ക് ഇറങ്ങട്ടെയെന്നൊക്കെയുള്ള കമന്റുകള്‍ കണ്ടു. എന്ത് കാണിക്കാനാണ്. അവിടെ നില്‍ക്കുന്ന എല്ലാവര്‍ക്കും പേഴ്സണല്‍ ലൈഫുണ്ട്. അതിലേക്ക് ആരും കടന്ന് ചെല്ലേണ്ടതില്ലെന്നും സഹോദരന്‍ പറയുന്നു.

ഭീഷണി മെസ്സേജുകള്‍

ഭീഷണി മെസ്സേജുകള്‍

ഗെയിമും ടാസ്‌കും എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കി പ്രേക്ഷകര്‍ പിന്തുണച്ചാല്‍ മതി. ഭീഷണി മെസ്സേജുകളും വരുന്നുണ്ട് ഞങ്ങളുടെ അക്കൗണ്ടിലേക്ക്. ഈ ചിരി കൊണ്ടാണ് ഞങ്ങള്‍ അതിനെ പ്രതികരിക്കുന്നത്. സഹോദരന്‍ വീഡിയോയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+