• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫിറോസ് ഖാൻ പൊട്ടിക്കുമെന്ന് പറഞ്ഞ രഹസ്യത്തെ കുറിച്ച് രമ്യ.. ഷോയിൽ നിന്നും പുറത്തായതിന് കാരണം

ചെന്നൈ; ബിഗ് ബോസ് സീസൺ ത്രീയിൽ നിന്നും ഫിറോസ് ഖാൻ -സജ്ന ദമ്പതികളെ പുറത്താക്കിയത് ഷോയുടെ നിയമവാലികൾ തെറ്റിച്ചു എന്ന കാരണം കൊണ്ടായിരുന്നു. മറ്റൊരു മത്സരാർത്ഥിയായ രമ്യയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വിവാദമായിരുന്നു പുറത്താക്കലിന് വഴിവെച്ചത്. രമ്യയുടെ ഒരു രഹസ്യം തനിക്ക് അറിയാമെന്നും അത് പൊട്ടിക്കുമെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്. അതേസമയം അന്നത്തെ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് രമ്യ. കേരളീയം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് രമ്യ മനസ് തുറന്നത്.

ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

ആദ്യത്തെ ദമ്പതികളായ മത്സരാർത്ഥികൾ

ബിഗ് ബോസ് സീസൺ ത്രീയിൽ ഏറെ ശ്രദ്ധ നേടിയ മത്സരാർത്ഥികളായിരുന്നു സജ്നയും ഭാര്യ ഫിറോസും. ഷോയുടെ മലയാളം പതിപ്പിലെ ആദ്യത്തെ ദമ്പതികളായ മത്സരാർത്ഥികളായിരുന്നു ഇരുവരും. ഒരു ടാസ്കിനിടയിലെ രമ്യയെ കുറിച്ചുള്ള ഒരു പരാമർശമായിരുന്നു ഇരുവരുടേയും പുറത്താകലിന് കാരണമായത്.

വ്യക്തിപരമായ കാര്യം

രമ്യയെ ഒരു വലിയ രഹസ്യം തനിക്ക് അറിയാം.. രമ്യയുടെ വ്യക്തിപരമായ കാര്യമാണിതെന്നും ഫിറോസ് പറഞ്ഞിരുന്നു. എന്നാൽ ഇതെന്താണെന്ന് പറയാൻ ഫിറോസ് തയ്യാറായില്ല. സംഭവം ഷോയിൽ വലിയ വിവാദമായതോടെയാണ് അവതാരകനായ മോഹൻലാൽ നേരിട്ടെത്തി ഫിറോസ് ഖാനേയും ഭാര്യ സജിനയേയും മോഹൻലാൽ പുറത്താക്കിയത്.

 ബിഗ് ബോസ് ഹൗസിൽ വെച്ച്

ഇപ്പോഴിതാ ആ രഹസ്യം എന്താണെന്നുള്ള ചോദ്യത്തിന് അതെന്താണെന്ന് ഫിറോസിന് മാത്രമേ അറിയൂവെന്നാണ് രമ്യ പറഞ്ഞത്. രമ്യയുടെ വാക്കുകളിലേക്ക്..വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ ഫിറോസ് ഏട്ടനെ തനിക്ക് അറിയാം. തങ്ങൾ മൂന്ന് പേരും സ്റ്റേജിൽ ഒന്നിച്ച് ഡാൻസ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളൊരു പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് സജ്ന ചേച്ചിയും ഫിറോസേട്ടന്റെ കൂടെയുണ്ടായിരുന്നു. അത് കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് അവരെ ബിഗ് ബോസ് ഹൗസിൽ വെച്ച് കാണുന്നതെന്ന് രമ്യ പറഞ്ഞു.

 മറുപടി ഇങ്ങനെ

ഞാൻ അറിയാത്ത എന്റെ രക്ഷിതാക്കൾ അറിയാത്ത എന്ത് ബോംബ് ആണ് ഫിറോസ് ഏട്ടന് അറിയാവുന്നതെന്ന് എനിക്ക് അറിയില്ല.
ബിഗ് ബോസ് ഷോയിൽ നിന്ന് തിരികെ എത്തിയശേഷം ഇതിനെ കുറിച്ച് ഫിറോസിനോട് ചോദിച്ചോ എന്ന അവതാരകന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.

കൊച്ചിയിൽ വെച്ച്

അവരുമായി അത്തരമൊരു ബന്ധമൊന്നും ഇല്ലെന്നും രമ്യ പറയുന്നു.
രണ്ട് മൂന്നോ വർഷത്തിന് മുൻപ് അവസാനമായി കൊച്ചിയിൽ വെച്ചുളള ഒരു ഷോയിലാണ് ഇവരെ കാണുന്നത്. പ്രാക്ടീസ് ചെയ്യുന്ന സമയത്തും സ്റ്റേജിൽ പെർഫോം ചെയ്യുന്ന സമയത്തുമാണ് ഇവരുമായി ബന്ധം ബന്ധം ഉണ്ടാകുന്നത

അവരുമായി ബന്ധമില്ല

അതിന് ശേഷം അവരുമായി ബന്ധമൊന്നും സൂക്ഷിച്ചിരുന്നില്ല. ഇടയ്ക്ക് ഷൂട്ടുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ അവർ മെസേജ് അയക്കും. അത്രമായുമേ ഫിറോസും സജിനയുമായി ബന്ധമുണ്ടായിരുന്നുള്ളൂവെന്നും രമ്യ അഭിമുഖത്തിൽ പറയുന്നു.

പുറത്താക്കുന്നത്

താനുമായി മാത്രമുള്ള പ്രശ്നം കൊണ്ടല്ല ഫിറോസിനേയും സജിനയേയും പുറത്താക്കുന്നത്. അവിടെ എല്ലാവരും മോശമായി പെരുമാറിയത് കൊണ്ടാണ് അത്തരമൊരു തിരുമാനം എടുത്തത്.റിതുവിനോടും സൂര്യയോടും സന്ധയോടുമെല്ലാം വളരെ മോശമായി അവർ സംസാരിച്ചിരുന്നു.

രഹസ്യമുണ്ടെന്ന്

അതിന്റെ അവസാനത്തെ ഒരു നിമിത്തം ആയത് ഞാൻ ആയതായിരിക്കാം.എന്നെ കുറിച്ച് വലിയൊരു രഹസ്യമുണ്ടെന്ന് പറയുമ്പോൾ അതെന്താണെന്ന് വെളിപ്പെടുത്താൻ ഞാൻ അനുവാദം കൊടുത്തതാണ്. നിങ്ങൾ ഇവിടെ വെച്ച് പറയൂ എന്ന് ഞാൻ ആവർത്തിച്ചു. എന്നാൽ ഇല്ല പറയില്ലെന്നായിരുന്നു ഫിറോസ് പറഞ്ഞത്.

പിന്തുണയെ കുറിച്ച് അറിയില്ല

ഏതൊരു റിയാലിറ്റി ഷോയിൽ ആയാലും നോക്കിക്കൊണ്ട് ഇരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. തനിക്ക് ഫിറോസിന്റെ പുറത്തുള്ള പിന്തുണയെ കുറിച്ചും മറ്റുമൊന്നും അറിയില്ലായിരുന്നു എന്നും രമ്യ വ്യക്തമാക്കി.

അധ്യക്ഷ സ്ഥാനത്തേക്ക് ഈ 4 പേരുകൾ.. പുതിയ സർവ്വേയും? താരിഖ് അൻവർ കേരളത്തിലേക്ക്..തിരുമാനം ഉടൻഅധ്യക്ഷ സ്ഥാനത്തേക്ക് ഈ 4 പേരുകൾ.. പുതിയ സർവ്വേയും? താരിഖ് അൻവർ കേരളത്തിലേക്ക്..തിരുമാനം ഉടൻ

കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: Remya panicker explains about the firos khan issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X