അക്കാര്യം കുറച്ച് മത്സരാര്‍ത്ഥികള്‍ക്ക് ഇഷ്ടമായില്ല; എലിമിനേഷന് പിന്നാലെ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞ് രമ്യ
ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ച ഒരു എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം കടന്നുപോയത്. ഈ സീസണിലെ പുതിയ എലിമിനേഷന്‍ ആയിരുന്നു ഇന്നലെ. ഫിറോസ്-സജ്‌ന, ഡിംപല്‍, കിടിലം ഫിറോസ്, മജിസിയ, സായ് വിഷ്ണു, രമ്യ പണിക്കര്‍ എന്നിവരായിരുന്നു കഴിഞ്ഞ ആഴ്ച നോമിനേഷനില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നിന്ന് അടുത്തിനിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ രമ്യ പണിക്കരായിരുന്നു പുറത്തേക്ക് പോയത്. പുറത്തെത്തിയതിന് പിന്നാലെ താരം ഹൗസിലെ ചില അനുഭവങ്ങളും വെളിപ്പെടുത്തുകയുണ്ടായി.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍

ബിഗ് ബോസിന്റെ പ്രഖ്യാപനം
അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു ബിഗ് ബോസ് എലിമിനേഷനില്‍ ആരാണ് പുറത്തുപോകുന്നതെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായുള്ള ഈ പ്രഖ്യാപനത്തെ സമചിത്തതയോടെയാണ് രമ്യ പണിക്കര്‍ സ്വീകരിച്ചത്. പിന്നാലെ വേദിയില്‍ എത്തിയപ്പോള്‍ രമ്യ തന്റെ അനുഭവങ്ങള്‍ വിലയിരുത്തുകയുണ്ടായി.

രമ്യയുടെ മറുപടി ഇങ്ങനെ
ബിഗ് ബോസിലെ അനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് രമ്യയുടെ മറുപടി ഇങ്ങനെയായിരുന്നു. നല്ലൊരു എക്‌സപീരിയന്‍സായിരുന്നു ബിഗ് ബോസ്. ആദ്യമായിട്ടാണ് ഞാന്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. ബിഗ് ബോസിനും ഏഷ്യാനെറ്റിനും നന്ദി പറയുന്നു.

വളരെ ഹാപ്പിയാണ്
ഇത്ര ദിവസമെങ്കിലും മത്സരിക്കാന്‍ സാധിച്ചു. ഒരുപാട് സന്തോഷമായി. അതില്‍ ഞാന്‍ വളരെ ഹാപ്പിയാണെന്നും രമ്യ പറഞ്ഞു. പിന്നാലെ മോഹന്‍ലാലിന്‍രെ അടുത്ത ചോദ്യം എത്തി. ഇനിയും നിന്നാല്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. അതിനുള്ള മറുപടി ഇങ്ങനെ..

രമ്യയുടെ മറുപടി
തീര്‍ച്ചയായും പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്നായിരുന്നു രമ്യയുടെ മറുപടി. പ്രിന്‍സിപ്പലിന്റെ റോള്‍ ചെയ്ത സമയത്ത് പനി ഉണ്ടായിരുന്നു. എന്നിട്ടും ആ ക്യാരക്ടര്‍ വിടാതെ ടാസ്‌ക് കഴിയുന്നതുവരെ പിടിച്ചുനിന്നു. പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴും അതുപോലെ തന്നെയായിരുന്നു.

ഒപ്പണായി സംസാരിക്കും
തന്റെ സ്വഭാവ ശൈലിയെ കുറിച്ചും രമ്യ മോഹന്‍ലാലിനോട് വെളിപ്പെടുത്തി. തനിക്ക് എന്ത് തോന്നിയാലും ഞാന്‍ ഓപ്പണായി സംസാരിക്കും. ഒളിച്ചുവെക്കില്ല, അത് ഞാന്‍ ഓപ്പണായി സംസാരിച്ചു. അത് കുറച്ച് മത്സരാര്‍ത്ഥികള്‍ക്ക് ഇഷ്ടമായില്ല, പക്ഷേ അതിനെ ഒരു ഗെയിം സ്പിരിറ്റ് ആയിട്ടേ എടുക്കുന്നുള്ളൂ- രമ്യ പറഞ്ഞു.

18ാം മത്സരാര്‍ത്ഥി
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അടുത്തിടെ ഷോയിലെത്തിയ താരമാണ് രമ്യ. 18ാം മത്സരാര്‍ത്ഥിയായിരുന്നു രമ്യ. മജ്സിയ ഭാനുവും രമ്യയുമാണ് എവിക്ഷനില്‍ അവസാനമുണ്ടായത്. ബിഗ് ബോസ് ഹൗസില്‍ അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞ രണ്ട് പേരാണ് ഇരുവരും. ഒരേ വൈബ് കിട്ടിയ ആളാണ് മജ്സിയ എന്നാണ് രമ്യ പ്രിയ സുഹൃത്തിനെ കുറിച്ച് പറഞ്ഞിരുന്നത്.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications