ബിഗ് ബോസ് അവതാരകനായി ഇനി മോഹന്‍ലാല്‍ ഇല്ല? സാധ്യത മറ്റു 2 പേര്‍ക്ക്... ഏറ്റവും പുതിയ വിവരങ്ങള്‍

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഏറ്റവും ആകര്‍ഷകമായ ഒരു ഘടകം അവതാരകന്‍ മോഹന്‍ലാല്‍ തന്നെയാണ്. മോഹന്‍ലാലുമായി സംവദിക്കുക, ഒപ്പം നില്‍ക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ബിഗ് ബോസിലെത്തുന്ന മല്‍സരാര്‍ഥികളുമുണ്ട്. ഓരോ എപ്പിസോഡും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹം, മല്‍സരാര്‍ഥികളുടെ പാളിച്ചകളും മറ്റും ചൂണ്ടിക്കാട്ടുന്നത് പലപ്പോഴും ഷോയെ ഏറെ രസകരമാക്കുന്നു. എന്നാല്‍ ബിഗ്‌ബോസിന്റെ പുതിയ സീസണില്‍ അവതാരകനായി മോഹന്‍ലാല്‍ ഉണ്ടാകില്ല എന്ന വിവരമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മറ്റു രണ്ടുപേര്‍ക്കാണ് സാധ്യത പറയുന്നത്...

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

മോഹന്‍ലാലിനെ കുറിച്ച്

മോഹന്‍ലാലിനെ കുറിച്ച്

മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടനാണ് മോഹന്‍ലാല്‍. 40 വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്ന മഹാ പ്രതിഭാസം. 61ലെത്തിയ അദ്ദേഹം അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും കടന്നിരിക്കുന്നു. എങ്കിലും എല്ലാ തിരക്കുകളും മാറ്റിവച്ച് മോഹന്‍ലാല്‍ ബിഗ്‌ബോസ് ഹൗസിലെത്തിയിരുന്നു. ആദ്യ സീസണ്‍ മുതല്‍ മോഹന്‍ലാല്‍ ആണ് അവതാരകനായുള്ളത്.

സൂക്ഷ്മമായ നിരീക്ഷണം

സൂക്ഷ്മമായ നിരീക്ഷണം

ഇടയ്ക്കിടെ ബിഗ്‌ബോസ് ഹൗസിലെത്താറുള്ള മോഹന്‍ലാല്‍, എല്ലാ എപ്പിസോഡുകളും താന്‍ കാണുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കാറുണ്ട്. എത്ര തിരക്കുണ്ടെങ്കിലും എപ്പിസോഡുകള്‍ കാണുകയും മല്‍സരാര്‍ഥികളുടെ ഗുണവും പോരായ്മകളും മനസിലാക്കി, ഇക്കാര്യം തുറന്നുപറയാറുണ്ട്.

ഏറെ ആകര്‍ഷകം

ഏറെ ആകര്‍ഷകം

തികച്ചും വ്യത്യസ്തമായ അവതരണ രീതിയുമായിട്ടാണ് മോഹന്‍ലാല്‍ ബിഗ് ബോസിലെത്തിയത്. നടന്‍, പാട്ടുകാരന്‍ എന്നതിനൊപ്പം അവതാരകന്‍ എന്ന ഖ്യാതി നേരത്തെ നേടിയിട്ടുള്ള മോഹന്‍ലാലിന്റെ വരവ് ബിഗ് ബോസിനെ കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്തു. എന്നാല്‍ ഇനി അദ്ദേഹമുണ്ടാകില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നു.

Also Read: റിസ്‌ക് എടുക്കാതെ കോടീശ്വരനാകണോ? 500 രൂപ മുടക്കി ഈ നിക്ഷേപം ആരംഭിക്കൂ!

Also Read: വെറും നൂറ് രൂപ നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? വമ്പിച്ച ഒരു തുക തന്നെ നേടാം

കാരണം ഇതാകാം

കാരണം ഇതാകാം

മോഹന്‍ലാല്‍ സംവിധായനം ചെയ്യുന്ന ആദ്യ സിനിമയാണ് ബറോസ്. അദ്ദേഹം അതുമായി ബന്ധപ്പെട്ട ചില തിരക്കുകളിലൂടെയാണ്. മാത്രമല്ല, അദ്ദേഹത്തിന്റേതായി നിരവധി സിനിമകള്‍ പുറത്തുവരാനുമിരിക്കുന്നു. തിരക്കുകള്‍ കൂടുന്നതിനാലാകാം ബിഗ് ബോസ് അവതരണത്തില്‍ നിന്ന് പിന്‍മാറുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച.

ഇനിയാര്

ഇനിയാര്

മോഹന്‍ലാല്‍ മാറുമ്പോള്‍ ഇനിയാര് അവതാരകനായി എത്തും എന്ന ചോദ്യമാണ് ഉയരുന്നത്. ചാനല്‍ മറ്റു ചിലരെ സമീപിച്ചു എന്നാണ് വിവരം. നേരത്തെ വിവിധ പരിപാടികളില്‍ അവതാരകരായി തിളങ്ങിയ രണ്ടുപേരെയാണ് ചാനല്‍ സമീപിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാലേട്ടന്‍ മതി

ലാലേട്ടന്‍ മതി

ബിഗ് ബോസ് അവതാരണ രംഗത്ത് നിന്ന് പിന്‍മാറുമെന്ന് മോഹന്‍ലാല്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ അവതാരകനെ ചാനല്‍ തേടുന്നത്. മോഹന്‍ലാല്‍ മതിയെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു.

സാധ്യത ഇവര്‍ക്ക്

സാധ്യത ഇവര്‍ക്ക്

നേരത്തെ അവതാരകരായി തിളങ്ങിയ രണ്ടു താരങ്ങളാണ് സുരേഷ് ഗോപിയും മുകേഷും. രണ്ടു പേരും വ്യത്യസ്തമായ അവതരണ രീതി കൊണ്ട് മലയാളികളുടെ കൈയ്യടി നേടിയവരാണ്. ഇവരില്‍ ആരെങ്കിലുമാകും അടുത്ത ബിഗ് ബോസിനെ നയിക്കുക എന്നാണ് സൂചനകള്‍. ഏതായാലും ഔദ്യോഗിക വിവരം വരുംവരെ കാത്തിരിക്കാം.

അതി സുന്ദരിയായി നടി എസ്തര്‍ അനില്‍: താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Bigg Boss Malayalam 3 Shoot Suspended; Contestants Shifted To A Hotel

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+