മോഹന്‍ലാല്‍ അയാള്‍ക്ക് തോന്നിയത് വിളിച്ചു പറയുമ്പോള്‍ പേടിച്ച് വിറച്ചിരിക്കുന്നത് എന്തിനാണ്: രേവതി സമ്പത്ത്
ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണ്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് മുന്നേറുകയാണ്. രസകരവും സംഭവബഹുലവുമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് ഹൗസ് ഇപ്പോള്‍ സാക്ഷിയാകുന്നത്. ലക്ഷ്വറി ടാസ്‌ക് പകുതിയ്ക്ക് വച്ച് നിര്‍ത്തിയത് മുതല്‍ എല്ലാ പോയിന്റും കരസ്ഥമാക്കി ആരും ജയിലില്‍ പോകാത്ത വീക്കലി ടാസ്‌ക് വരെ ബിഗ് ബോസ് ഹൗസില്‍ സംഭവിച്ചുകഴിഞ്ഞു.
ബിഗ് ബോസ് ഹൗസിലെ മോഹന്‍ലാലിന്റെ അവതരണ മികവും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ചും ബിഗ് ബോസിനെ കുറിച്ചും നടി രേവതി സമ്പത്ത് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് എന്ന മാലിന്യം
ഈ 'ബിഗ്ഗ് ബോസ്സ്' എന്ന മാലിന്യം കണ്ണില്‍പ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്. ഈ മോഹന്‍ലാല്‍ അയാള്‍ക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്‌സ് 'അയ്യോ ലാലേട്ടാ 'എന്ന മട്ടില്‍ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്.

വരുന്നതും വിരട്ടല്‍ തുടങ്ങും
ആര്‍ക്കും നാക്കില്ലേ. ഇവര്‍ക്കൊക്കെ പറയാനുള്ളത്, അത് തെറ്റോ ശരിയോ, അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകള്‍. മോഹന്‍ലാല്‍ വരുന്നതും വിരട്ടല്‍ തുടങ്ങും, പിന്നെ എല്ലാവരും അങ്ങേരെ പ്ലീസ് ചെയ്യാനുള്ള ശ്രമങ്ങളില്‍ ആണ്.

മിസ്റ്റര്‍ മോഹന്‍ലാല്‍
ഒരു തവണയെങ്കിലും മിസ്റ്റര്‍ മോഹന്‍ലാല്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയാന്‍ തുടങ്ങുന്ന സമയത്ത്, 'നിര്‍ത്തടോ, ഞാന്‍ പറയുന്നത് താന്‍ ആദ്യം മുഴുവന്‍ കേള്‍ക്ക് മോഹന്‍ലാലെ, എന്നിട്ട് ബാക്കി സംസാരിക്ക് 'എന്ന് ബിഗ്ഗ് ബോസ്സിന്റെ ചരിത്രത്തില്‍ ഏതെങ്കിലും കണ്ടെസ്റ്റന്റ്‌സ് പറയുമോ ആവോ- രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

വൈറലായി പോസ്റ്റ്
അതേസമയം, രേവതി സമ്പത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് രേവതിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.

കമന്റുകള്‍
ഫേസ്ബുക്ക് പോസ്റ്റില്‍ ഒരാള്‍ രേഖപ്പെടുത്തിയ കമന്റ് ഇങ്ങനെ, സല്‍മാന്‍ഖാന്‍ ബിഗ് ബോസില്‍ പെരുമാറുന്നത് ഒന്നു കണ്ടു നോക്കു സഹോദരി.. എന്നിട്ട് ലാലേട്ടനെ കുറ്റം പറയു... ??നിങ്ങള്‍ക്ക് ലാലേട്ടനെ ഇഷ്ടമല്ലായിരിക്കും അത് ഇതില്‍ കൂട്ടി കുഴക്കാതെ അനിയത്തി

ഷോ കാണാതിരിക്കാം
മറ്റൊരു കമന്റ് ഇങ്ങനെ, നിങ്ങള്‍ക്ക് താല്പര്യം ഇല്ലെങ്കില്‍ ഷോ കാണാതിരിക്കാം. അല്ലാതെ നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത് പോലെ.. 'നിര്‍ത്തടോ, ഞാന്‍ പറയുന്നത് താന്‍ ആദ്യം മുഴുവന്‍ കേള്‍ക്ക് മോഹന്‍ലാലെ, എന്നിട്ട് ബാക്കി സംസാരിക്ക് 'ഇങ്ങനെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ വല്ല ടി വി ഷോയിലോ ചെന്ന് പറ. അല്ലാതെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റര്‍ ഇട്ടതു കൊണ്ടായില്ല....പുറത്ത് നിന്ന് കളി കാണുമ്പോള്‍ ഇങ്ങനെ പലതും തോന്നിയേക്കാം.. സ്വാഭാവികം. ആദ്യം ഗ്രൗണ്ടില്‍ ഇറങ്ങി കളിക്ക്. അവിടെ എത്തിപ്പെട്ടാല്‍ ഇതുതന്നെയായിരിക്കും നിങ്ങളുടെയും അവസ്ഥ.

കഴിഞ്ഞ എപ്പിസോഡ്
അതേസമയം, പതിവുപോലെ ബിഗ് ബോസ് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയ എപ്പിസോഡായിരുന്നു കഴിഞ്ഞ തവണത്തേത്. കഴിഞ്ഞ തവണത്തെ എപ്പിസോഡില്‍ മൈക്ക് ശരിയായി ഉപയോഗിക്കാത്തതിന്റെ പേരില്‍ ഡിംപലിനോടും മജിസിയ ഭാനുവിനോടും മോഹന്‍ ലാല്‍ പൊട്ടിത്തെറിച്ചിരുന്നു.
ബോൾഡ് ലുക്കിൽ പൂജ; ചിത്രങ്ങൾ കാണാം


Click it and Unblock the Notifications