'ഞാൻ ഇവിടെ നിന്ന് പോയത് ആറ്റിറ്റ്യൂഡ് മാറ്റാനല്ല'; നേരിട്ട് ഏറ്റുമുട്ടി റിതുവും രമ്യയും

ബിഗ് ബോസ് മലയാളം സീസൺ 3 അവസാന എപ്പിസോഡുകളിലേക്ക് നീങ്ങുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള മുട്ടൻ വഴക്കിനാണ് വീട് സാക്ഷിയാവുന്നത്. 87ാമത്തെ എപ്പിസോഡിന്റെ തുടക്കത്തിൽ മണിക്കുട്ടനും റംസാനും ഫിറോസും തമ്മിലായിരുന്നു വഴക്കെങ്കിൽ തൊട്ടടുത്ത മിനിറ്റിൽ ഇത് റിതു മന്ത്രയും രമ്യയും തമ്മിലായെന്ന് മാത്രം. മൊത്തത്തിൽ സംഘർഷാവസ്ഥ തന്നെ. നേരത്തെയും റിതുവും രമ്യയും ചില അഭിപ്രായ വ്യത്യാസങ്ങളും എതിർപ്പുകളും വീടിനുള്ളിൽ ഉടലെടുത്തിരുന്നു. എന്നാൽ വലിയ തോതിലുള്ള വഴക്കിലേക്ക് കാര്യങ്ങളെത്തുന്നത് ആദ്യമായാണ്.

 വിടാതെ രമ്യ

വിടാതെ രമ്യ

കിച്ചണിൽ നിൽക്കുന്നതിനിടെയാണ് റിതുവും സൂര്യയും തമ്മിലുള്ള തർക്കത്തിന്റെ തുടക്കം. ഇതോടെ രമ്യയുടെ വാക്കുകളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറിപ്പോകാൻ റിതു ശ്രമിച്ചെങ്കിലും ഇതു വിട്ടുകൊടുക്കാൻ രമ്യ തയ്യാറായിരുന്നില്ല. ഇതോടെ നേരത്തെ പലതവണ പറഞ്ഞ് അവസാനിപ്പിച്ച കാര്യങ്ങൾ തന്നെയാണ് വീണ്ടും വീണ്ടും രമ്യ എടുത്തിടുന്നതെന്നും റിതു ചൂണ്ടിക്കാണിക്കുന്നു.

 ഒഴിഞ്ഞു മാറി റിതു

ഒഴിഞ്ഞു മാറി റിതു

പറഞ്ഞ് അവസാനിപ്പിച്ച കാര്യങ്ങളിൽ തനിക്ക് വീണ്ടുമൊരു ചർച്ചയ്ക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയ റിതു ഒരു സംഭവം നടന്നാൽ ആ സമയത്താണ് കാര്യങ്ങൾ പറയേണ്ടത് മറിച്ച് രണ്ട് ദിവസം കഴിഞ്ഞല്ലെന്നും രമ്യയോട് പറയുന്നു. ഇതോടെ തന്നെ മുമ്പും പലതവണ റിതു പുച്ഛിച്ചിട്ടുണ്ടെന്നാണ് രമ്യ പറയുന്നത്. എന്നാൽ ക്യാപ്റ്റനെ വിളിക്കാനാണ് റിതു പറയുന്നതെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കാൻ രമ്യ തയ്യാറാവുന്നില്ല.

പോയത് ആറ്റിറ്റ്യൂട്ട് മാറ്റാനല്ല

പോയത് ആറ്റിറ്റ്യൂട്ട് മാറ്റാനല്ല

രമ്യ വിടാൻ ഭാവമില്ലെന്ന് കണ്ടതോടെ വഴക്ക് കൂടണമെങ്കിൽ ഇഷ്ടം പോലെ സ്പേസ് ഉണ്ടെന്നും കൂടിക്കോളാനും റിതു പറയുന്നുണ്ട്. രമ്യ വീണ്ടും പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിച്ചതോടെ പറയാനുള്ളത് നോമിനേഷൻ വരുമ്പോൾ പറയാമെന്നായി റിതു. ഇതോടെ താൻ ഇവിടെ നിന്ന് പോയത് ആറ്റിറ്റ്യൂട്ട് മാറ്റാനല്ലെന്നാണ് രമ്യ നൽകിയ മറുപടി. ഇന്നത്തെ പ്രമോയിലും റിതുവും രമ്യയും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റിതു പറയുന്നതെല്ലാം തമാശയും മറ്റുള്ളവർ പറയുന്നതെല്ലാം സീരിയസുമാണെന്നും രമ്യ കുറ്റപ്പെടുത്തുന്നു. വൈൽഡ് കാർഡ് എൻട്രിയിലെത്തിയ രമ്യ ബിഗ് ബോസിൽ നിന്ന് കുറച്ച് ദിവസം മാറി നിന്ന ശേഷം തിരിച്ചെത്തിയ മത്സരാർത്ഥിയാണ്.

 നിലപാടിനോട് പുച്ഛം

നിലപാടിനോട് പുച്ഛം


നിങ്ങളുടെ നിലപാടിനെ ഞാൻ പുച്ഛിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്. അല്ലാതെ നിങ്ങൾ പുച്ഛിച്ചു എന്നല്ല പറഞ്ഞതെന്നും റിതു ആവർത്തിച്ചു. ഇതോടെ പുറത്തേക്ക് വന്ന റിതു ക്യാമറകളിലൊന്നിന് മുമ്പിൽ വന്നുനിന്ന് നടന്ന സംഭവത്തെക്കുറിച്ച് കൃത്യമായി വിശദീകരിക്കുന്നുണ്ട്. കൂടാതെ ഇവരെ നാളെയും കാണേതാണെന്നും എന്തെങ്കിലും പറയാനുണ്ട് എങ്കിൽ അപ്പോൾ തന്നെ പറയണമെന്നും റിതു പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+