അനൂപും ഡിംപലും കൂടി ചെയ്തത് ... ടിക്കറ്റ് ടു ഫിനാലേയില്‍ പൊട്ടിത്തെറിച്ച് ഋതുമന്ത്ര!
ബിഗ് ബോസ് ഹൗസില്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മത്സരം കടുക്കുകയാണ്. ഇനിയുള്ള ടാസ്‌കുകള്‍ എല്ലാം കടുകട്ടിയായിരിക്കും എന്ന് ബിഗ് ബോസ് തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങനെയാണ്, ടിക്കറ്റ് ടു ഫിനാലെ എന്ന പേരില്‍ ഒരു കിടിലന്‍ ടാസ്‌ക് ബിഗ് ബോസ് കൊണ്ടുവന്നത്. ഈ ടാസ്‌കില്‍ ജയിക്കുന്ന ആള്‍ നേരിട്ട് ഫിനാലെയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടും എന്നതാണ് പ്രത്യേകത. എന്നാല്‍ ഈ പോരാട്ടത്തിനിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

ബോളുകൊണ്ടുള്ള ടാസ്‌ക്
മഞ്ഞ സോഫ്റ്റ് ബോളുകള്‍ ഉപയോഗിച്ചായിരുന്നു ടാസ്‌കിന്റെ ആദ്യഘട്ടത്തിലെ മത്സരങ്ങള്‍ എല്ലാം. ഓരോ ടാസ്‌കിലും ഘട്ടം ഘട്ടമായി ആളുകള്‍ പുറത്താക്കപ്പെടുകയും ചെയ്യും. സംഗതി രസകരം ആയിരുന്നു എങ്കിലും, ഇടയ്ക്ക് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.

രണ്ടാം ഘട്ടം
ടാസ്‌കിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ പുറത്ത് പോയത് കിടിലം ഫിറോസ് ആയിരുന്നു. രണ്ടാം ഘട്ടത്തില്‍ കാഴ്ചക്കാരന്റെ റോള്‍ മാത്രമേ കിടിലത്തിന് ഉണ്ടായിരുന്നുള്ളു. അതിന്റെ ദു:ഖം മുഴുവന്‍ ഫിറോസിന്റെ മുഖത്ത് പ്രകടവും ആയിരുന്നു.

തട്ടിയെടുക്കല്‍
ആദ്യഘട്ടത്തില്‍ സ്വന്തം കൈയ്യിലുള്ള ബോളുകള്‍ മറ്റുള്ളവരുടെ പെട്ടിയില്‍ നിക്ഷേപിക്കുക എന്നതായിരുന്നു ടാസ്‌ക്. രണ്ടാം ഘട്ടത്തില്‍ മറ്റുള്ളവരുടെ ബോളുകള്‍ തട്ടിയെടുത്ത് സ്വന്തം പെട്ടിയില്‍ നിക്ഷേപിക്കുക എന്നതും. ഇതിലാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.

ഋതുവിനെതിരെ
ഋതുമന്ത്രയുടെ തൊട്ടടുത്തുണ്ടായിരുന്നത് ഡിംപല്‍ ആയിരുന്നു. ഇവര്‍ രണ്ട് പേരും തുടക്കത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ബോളുകള്‍ തട്ടിയെടുക്കാനുള്ള ശ്രമമൊക്കെ നടത്തിയിരുന്നു. അതിനിടെ മറ്റൊരു വശത്ത് മത്സരം സായിയും റംസാനും കൂടി മത്സരം ആവേശഭരിതമാക്കി.

അനൂപും ഡിംപലും
ഡിംപലും ഋതുവും തമ്മിലുള്ള പോരാട്ടം നിലത്തുവീണുള്ള കെട്ടിമറിയലിലേക്ക് ഒക്കെ എത്തി. അതിനിടെയാണ് ഡിംപലിനെ സഹായിക്കുന്ന ചില കാര്യങ്ങള്‍ അനൂപ് ചെയ്തത്. എന്നാല്‍ താന്‍ ഡിംപലിനെ സഹായിക്കാന്‍ വേണ്ടി ഒന്നും ചെയ്തില്ലെന്ന നിലപാടില്‍ ആയിരുന്നു അനൂപ്. പക്ഷേ, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു.

തോല്‍വി ഉറപ്പായി
ഇതോടെ ഋതു പരാജയപ്പെടും എന്ന് വ്യക്തമായി. ഋതുവിന്റെ കൈവശമുള്ള ബോളുകള്‍ ഡിംപലും റംസാനും ഭൂരിപക്ഷവും കൈയ്യടക്കി. ഡിംപലിന്റെ ബോളുകള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ഋതു ശ്രമിച്ചപ്പോള്‍, അതിന് വിലങ്ങ് തടിയായത് അനൂപ് ആയിരുന്നു. ഇതാണ് ഋതുവിനെ ചൊടിപ്പിച്ചത്.

പൊട്ടിത്തെറിച്ചു
ഈ ഘട്ടത്തില്‍ കളിക്കളത്തില്‍ നിന്ന് ഋതു ഇറങ്ങിപ്പോയി. നേരെ ചെന്നത് ബാത്ത് റൂം ഏരിയയില്‍. ഇങ്ങനെ ഫേവറിസം ചെയ്ത് കളിക്കാന്‍ ആണെങ്കില്‍ ഇത്തരം ഒരു ഗെയിമിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് ക്യാമറയില്‍ നോക്കി ഋതു പൊട്ടിത്തെറിച്ചത്. അനൂപും ഡിംപലും കരുതിക്കൂട്ടി തന്നെ തോല്‍പിച്ചതാണെന്ന നിലപാടിലാണ് ഋതു.


Click it and Unblock the Notifications