തിരിച്ചുചെല്ലുമ്പോൾ പ്രണയം ഉണ്ടാവുമോന്ന് അറിയില്ല; ഒരാളുമായി ഇഷ്ടത്തിലാണ്;ഒടുവിൽ റിതു അക്കാര്യം വെളിപ്പെടുത്തി

ബിഗ് ബോസ് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ ദിവസം പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഞെട്ടിച്ച ഒരു എവിക്ഷനായിരുന്നു നടന്നത്. എന്നാല്‍ ഇതിനിടെ എല്ലാവരും കഴിഞ്ഞ ദിവസം തങ്ങളുടെ പ്രണയം വെളിപ്പെടുത്തുകയുണ്ടായി.

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

അനൂപിന്റെ പ്രണയിനിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ചോദിച്ചതോടെയാണ് എല്ലാവരെയും കൊണ്ട് പ്രണയം വെളിപ്പെടുത്തിച്ചത്. ഇതില്‍ റിതുവിന്റെ പ്രണയത്തെ കുറിച്ചുള്ള തുറന്നുപറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

റിതുവും റംസാനും

റിതുവും റംസാനും

നേരത്തെ റിതുവും റംസാനും പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പുറത്ത് ഇരുവര്‍ക്കും പ്രണയമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരും . എന്നാല്‍ പ്രണയം വെളിപ്പെടുത്തുന്നതിനിടെ തന്റെ പ്രണയം അവിടെ ഉണ്ടാകുമോ എന്ന സംശയം ഉള്ളതായി ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് റിതു.

റിതു പറഞ്ഞത്

റിതു പറഞ്ഞത്

പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്. നമ്മള്‍ പ്രണയിച്ചുകൊണ്ടേയരിക്കണം. ഈ പ്രപഞ്ചത്തിനൊടും ലാലേട്ടനോടും പ്രണയമുണ്ട്. അങ്ങനെ എല്ലാവരും പ്രണയിച്ചുകൊണ്ടേയിരിക്കട്ടെ. വിവാഹമായെങ്കില്‍ പോലും വിവാഹ ശേഷവും ആ പ്രണയം വിടാതിരിക്കണം. എപ്പോഴും പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങി ചെല്ലണമെന്ന് റിതു പറയുന്നു.

പ്രണയം അത്രമേല്‍ ശക്തമായിരിക്കണം

പ്രണയം അത്രമേല്‍ ശക്തമായിരിക്കണം

കമിതാക്കളാണെങ്കിലും വിവാഹിതരായ ദമ്പതികളാണെങ്കിലും പ്രണയം അത്രമേല്‍ ശക്തമായിരിക്കണമെന്ന് റിതു പറയുന്നു. പിന്നാലെ മോഹന്‍ലാലിന്റെ ചോദ്യവും വന്നു, പ്രണയമാണോ പ്രേമമാണോ കൂടുതല്‍ വേണ്ടതെന്ന ചോദ്യത്തിന് പ്രണയമെന്നുള്ള മറുപടിയാണ് റിതു നല്‍കിയത്.

പ്രണയും റൊമാന്‍സും

പ്രണയും റൊമാന്‍സും

പ്രണയവും റൊമാന്‍സും ഒന്നിച്ചുണ്ടാകണമെന്ന നിലപാടാണ് തനിക്കെന്നും എന്നാലേ പെര്‍ഫെക്ട് മിക്‌സിച്ചര്‍ ആവുകയുള്ളൂ എന്നും റിതു പറയുന്നു. പിന്നാലെ മോഹന്‍ലാലിന്റെ അടുത്ത ചോദ്യം വന്നു. പുറത്ത് അങ്ങനെ ആരെങ്കുലും ഉണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. അതിന് റിതു പറഞ്ഞ മറുപടി ഇങ്ങനെ.

ഒരാളെ ഇഷ്ടമുണ്ട്

ഒരാളെ ഇഷ്ടമുണ്ട്

എനിക്കൊരാളെ ഇഷ്ടമാണെന്ന് റിതു വെളിപ്പെടുത്തി. പക്ഷേ, അതിന്റെ ഭാവി എന്താവുമെന്ന് അറിയിച്ച, അതുകൊണ്ട് കണ്‍ഫ്യൂഷനാണ്. അത് ആര്‍ക്കും അറിയില്ലല്ലോ എന്ന് തമാശരൂപേണ മോഹന്‍ലാലും മറുപടി നല്‍കി.

എന്താണ് സംഭവിക്കുക

എന്താണ് സംഭവിക്കുക

അങ്ങനെയല്ല ലാലേട്ടാ, അവര്‍രത് എങ്ങനെയാണത് കൊണ്ടു പോവുന്നതെന്ന് അറിയില്ലാത്തത് കൊണ്ട് അതിലേക്ക് കൂടുതല്‍ പോയിട്ടില്ല. ഇഷ്ടങ്ങളുണ്ട്, പക്ഷേ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ല. അത് നമുക്ക് അറിയണമെന്ന് ആയിരുന്നു മോഹന്‍ലാലിന്റെ മറുപടി. അക്കാര്യം ഇവിടുന്ന് ഇറങ്ങിയിട്ട് ചോദിക്കാം എന്ന് റിതു തിരിച്ച് പറഞ്ഞു.

മോഹന്‍ലാലിന്റെ മറുചോദ്യം

മോഹന്‍ലാലിന്റെ മറുചോദ്യം

ഇവിടുന്ന് തിരിച്ച് ചെല്ലുമ്പോഴേക്കും അവര്‍ക്ക് ആ പ്രണയമുണ്ടോ എന്നറിയാന്‍ പറ്റില്ലെന്ന് കൂടി റിതു ഓര്‍മ്മപ്പെടുത്തി. അവര്‍ ഇനി വേറെ പ്രണയിക്കുമോ എന്നറിയില്ലല്ലോ എന്ന് കൂടി പറഞ്ഞതോടെ പത്തെഴുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഓടിപ്പോകുന്ന പ്രണയമാണോ തന്റേത് എന്നായിരുന്നു മോഹന്‍ലാലിന്റെ മറുചോദ്യമായി ചോദിച്ചത്.

ഉള്ളിലുണ്ടായ തോന്നലാണ്

ഉള്ളിലുണ്ടായ തോന്നലാണ്

ഇത് എന്റെ ഇഷ്ടമാണ് ലാലേട്ടാ, അവര്‍ക്കിഷ്ടമുണ്ടോ എന്നൊന്നും അറിയില്ല. ഇതെന്റെ ഉള്ളിലുണ്ടായ തോന്നലാണ്. നമ്മളിഷ്ടപ്പെടുന്നവരെല്ലാം നമുക്ക് സ്നേഹം തിരിച്ച് തരണമെന്നില്ലല്ലോ, പക്ഷേ നമുക്ക് സ്നേഹിക്കുന്നതിന് വിലക്കില്ലല്ലോ എന്ന ഗതിയിലാണ് തന്റെ ഈ ഇഷ്ടമെന്നും റിതു പറഞ്ഞു.

 ജിയ ഇറാനി

ജിയ ഇറാനി

അതേസമയം റിതു തന്റെ കാമുകിയാണെന്ന് വെളിപ്പെടുത്തി ജിയ ഇറാനി നേരത്തെ രംഗത്തെത്തിയിരുന്നു. റിതുവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രം പങ്കുവച്ചായിരുന്നു ജിയ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇറാനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Recommended Video

cmsvideo
    Bigg boss malayalam season 3 is going to end?
    ഈ ശ്രമങ്ങള്‍

    ഈ ശ്രമങ്ങള്‍

    പുറത്തുവന്നാള്‍ റിതു ഇട്ടേച്ചു പോകുമോ എന്ന് പേടിച്ചാണോ ചിത്രങ്ങള്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്തതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്ന ചോദ്യങ്ങള്‍. ഇതിന് തക്കതായ മറുപടിയും ജിയ ഇറാനി നല്‍കിയിരുന്നു. ഇപ്പോള്‍ റിതു കൂടി പ്രണയം വെളിപ്പെടുത്തിയതോടെ ഇവരുടെ ബന്ധം ശക്തമാണെന്ന് വ്യക്തമായിരിക്കുകയാണ്.

    ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+