മണിക്കുട്ടനെ ചിരിപ്പിക്കാൻ ഋതുമന്ത്ര 'ഓവറാക്കി'യോ? കൊഞ്ചിക്കുഴഞ്ഞിട്ടും പതറാതെ 'യുവരാജൻ' മണിക്കുട്ടൻ!!!

ആദ്യദിവസങ്ങളിലെ തണുപ്പന്‍ മെല്ലെപ്പോക്കിനെ മാറ്റിമറിച്ചുകൊണ്ട് ചൂടന്‍ സംഘട്ടനങ്ങളും വാക്‌പോരുകളും കൊണ്ട് ബിഗ് ബോസ് സീസണ്‍ 3 സജീവമായിക്കഴിഞ്ഞു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഫിറോസും ഭാര്യ സഞ്ജനയും ഒപ്പം മിഷേലും വന്നതോടെയാണ് ബിഗ് ബോസ് ഹൗസ് ഒന്നുണര്‍ന്നത്. കരച്ചിലുകളും വഴക്കുകളും കൊണ്ട് ബിഗ്‌ഹോസ് ഹൗസ് ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

ഏറ്റവും ഒടുവിലത്ത എപ്പിസോഡിലെ വീക്ക്‌ലി ടാസ്‌ക്ക് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. മണിക്കുട്ടനെ ചിരിപ്പിക്കാൻ ഋതുമന്ത്ര നടത്തിയ ശ്രമം അൽപം ഓവറായില്ലേ എന്നാണ് ചിലരുടെ ചോദ്യം.

വീക്ക്‌ലി ടാസ്‌ക്ക്!

വീക്ക്‌ലി ടാസ്‌ക്ക്!

ബിഗ്‌ബോസിലെ പ്രധാന പരിപാടികളിലൊന്നാണ് വീക്ക്‌ലി ടാസ്‌ക്കുകള്‍. ഇത് അംഗങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് കുറ്റവും ശിക്ഷയുമെല്ലാം വിധിക്കപ്പെടുന്നത്. കൂടാതെ ക്യാപ്റ്റന്‍സിയേയും ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് വീക്ക്‌ലി ടാസ്‌ക്കുകള്‍. ഭാഗ്യലക്ഷ്മിക്ക് ശേഷം ഇപ്പോള്‍ സൂര്യയാണ് ബിഗ്‌ബോസിലെ ക്യാപ്റ്റന്‍. പെട്ടെന്ന് കരയുന്ന സൂര്യയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാപ്റ്റന്‍സി ടാസ്‌ക്ക് സൂര്യയെ ഏല്‍പ്പിച്ചത്.

ദേവാസുരയുദ്ധം

ദേവാസുരയുദ്ധം

ഇത്തവണ ബിഗ്‌ബോസിലെ ക്യാപ്റ്റന്‍സി ടാസ്‌ക്ക് ദേവാസുരയുദ്ധമായിരുന്നു. സീരിയല്‍ നടന്‍ അനൂപാണ് ഇത്തവണ ടാസ്‌ക്ക് വായിച്ചു കേള്‍പ്പിച്ചത്. ഇത് പ്രകാരം ഒരു ഗ്രൂപ്പ് ദേവന്മാരും മറ്റൊരു ഗ്രൂപ്പ് അസുരന്മാരുമാണ്. അസുരന്മാര്‍ക്ക് മുന്നില്‍ ഒട്ടും ചിരിക്കാതെ അടിപതറാതെ ദേവന്മാര്‍ നില്‍ക്കണം. അവരെ ചിരിപ്പിക്കുക എന്നുള്ളതാണ് അസുരന്മാരുടെ ടാസ്‌ക്ക്. കേട്ടമാത്രയില്‍ തന്നെ അംഗങ്ങളെ ത്രില്ലടിപ്പിച്ച ഈ ടാസ്‌ക്ക് കാഴ്ചക്കാരിലും ആവേശമുണര്‍ത്തുന്നതായിരുന്നു.

ദേവസേനയും അസുരന്മാരും!

ദേവസേനയും അസുരന്മാരും!

ടാസ്‌ക്കിനായി പ്രത്യേകമുറിയില്‍ അംഗങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ ബിഗ് ബോസ് ഒരുക്കി വച്ചിരുന്നു. അത് പ്രകാരം രാജമാതയുടെ വേഷം ഭാഗ്യലക്ഷ്മിക്കായിരുന്നു. മണിക്കുട്ടന്‍ യുവരാജാവായിരുന്നു. സൂര്യ ദേവസേനയും. ഒപ്പം നോബിയും ഫിറോസും റംസാനുമൊക്കെയുണ്ട്. അസുരന്മാരുടെ ഗ്രൂപ്പില്‍ ഡിംപിളും ലക്ഷ്മി ജയനും ഋതുമന്ത്രയും അനൂപുമൊക്കെ ഉള്‍പ്പെട്ടു. മന്ത്രവാദികളുടെ വേഷത്തിലായിരുന്നു അസുരന്മാര്‍. നീണ്ട മുടിയും കൊമ്പുകളും കറുത്ത ഡ്രസ്സുമെല്ലാമിട്ട അസുരന്മാര്‍ തകര്‍ത്ത് അഭിനയിക്കുകയായിരുന്നു.

വിജയം വരിച്ച രാജമാത

വിജയം വരിച്ച രാജമാത

രാജമാതാവായ ഭാഗ്യലക്ഷ്മിയെ ചിരിപ്പിക്കാന്‍ അസുരന്മാരുടെ ഗ്രൂപ്പ് പഠിച്ച പണി പതിനെട്ടും പയറ്റിനോക്കി. എന്നാല്‍ ഏകാഗ്രതയോടെ ഒട്ടുമേ ചിരിക്കാതെ ഭാഗ്യലക്ഷ്മി വിജയം കണ്ടു. തമാശകള്‍ പറഞ്ഞും മിമിക്രി കാട്ടിയും അസുരന്മാരുടെ സംഘം ഭാഗ്യലക്ഷ്മിയെ ചിരിപ്പിക്കാന്‍ പാടിപെടുന്നുണ്ടായിരുന്നു.

യുവരാജാവ് മണിക്കുട്ടന്‍

യുവരാജാവ് മണിക്കുട്ടന്‍

പിന്നീട് വന്നത് മണിക്കുട്ടനാണ്. ചിരിക്കാതിരിക്കാനുള്ള ചില ടിപ്‌സുകള്‍ ഭാഗ്യലക്ഷ്മി നേരത്തെ തന്നെ മണിക്കുട്ടന് കൈമാറിയിരുന്നു. അതുപ്രകാരം ദൃഷ്ടിയുറപ്പിച്ച് ചിരിക്കാതെ നില്‍ക്കുകയായിരുന്നു മണിക്കുട്ടന്‍. അസുരന്മാരുടെ സംഘം പലതവണ ശ്രമിച്ചെങ്കിലും മണിക്കുട്ടനെ ചിരിപ്പിക്കാനായില്ല. അപ്പോള്‍ ആണുങ്ങളുടെ സംഘം മാറി നില്‍ക്കട്ടെ, ഇനി പെണ്ണുങ്ങള്‍ ശ്രമിച്ചു നോക്കട്ടെയെന്ന് ഡിംപിള്‍ പറയുകയുണ്ടായി. അങ്ങനെ അസുരസ്ത്രീകള്‍ പണി തുടങ്ങി.

കൊഞ്ചിക്കുഴഞ്ഞ് ഋതുമന്ത്ര

കൊഞ്ചിക്കുഴഞ്ഞ് ഋതുമന്ത്ര

അടവുകള്‍ ഒന്നും ഫലിക്കാതെ വന്നപ്പോള്‍ അസുരസ്ത്രീകളായി വേഷമിട്ടവര്‍ മണിക്കുട്ടനെന്നെ യുവരാജാവിനോട് കൊഞ്ചിക്കുഴയാന്‍ ആരംഭിച്ചു. ഇവന്‍ എന്തു സുന്ദരനാണ്. ഇവനെ നമുക്ക് നമ്മുടെ താവളത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഋതുമന്ത്ര മണിക്കുട്ടന്റെ മനസ്സിളക്കാന്‍ നോക്കി. എന്നാല്‍ അതിലൊന്നും വഴിപ്പെടാതെ ബസര്‍ ശബ്ദം മുഴങ്ങും വരെ മണിക്കുട്ടന്‍ പിടിച്ചു നിന്നു.

നോബി അസുരനായിരുന്നെങ്കില്‍....

നോബി അസുരനായിരുന്നെങ്കില്‍....

എന്തായാലും ദേവാസുരയുദ്ധം ടാസ്‌ക്ക് തര്‍പ്പനായിരുന്നെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നോബി അസുരന്മാരുടെ കൂടെയായിരുന്നെങ്കില്‍ എളുപ്പത്തില്‍ ദേവന്മാരെ ചിരിപ്പിക്കാനായേനെ എന്നും പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്. കൗണ്ടറുകള്‍ അടിക്കാന്‍ മിടുക്കനായ നോബി ദേവന്മാരുടെ കൂട്ടത്തിലായത് കഷ്ടമായിപ്പോയെന്ന് ദു:ഖിക്കുകയാണ് പ്രേക്ഷകര്‍.

നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+