ആദ്യ ഭാര്യയുമായുള്ള പ്രശ്‌നങ്ങളില്‍ തുണയായത് റിതു; വിവാഹത്തിന് മുമ്പ് അത് നടക്കണം; വെളിപ്പെടുത്തി ജിയ ഇറാനി

ബിഗ് ബോസ് സീസണ്‍ 3യില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിതു. ഷോയിലെ മികച്ച പ്രകടനം കൊണ്ട് ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. കലാരംഗത്ത് കഴിവ് തെളിയിച്ച റിതു മോഡലിംഗിലും സജീവമാണ്. വന്ന അന്ന് മുതുലുള്ള നിലപാടുകള്‍ തന്നെയാണ് താരത്തിനുള്ളതെന്നും ആരാധകര്‍ക്ക് അഭിപ്രായമുണ്ട്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ബിഗ് ബോസ് ഗ്രൂപ്പുകളിലും പ്രധാന ചര്‍ച്ച റിതുവിന്റെ പ്രണയത്തെ കുറിച്ചാണ്. അഭിനേതാവും മോഡലുമായ ജിയ ഇറാനിയായിരുന്നു റിതുവുമായുള്ള ചിത്രങ്ങള്‍ പങ്കുവച്ച് പ്രണയം വെളിപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ റിതുവുമായുള്ള പ്രണയത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജിയ ഇറാനി.

എല്ലാവര്‍ക്കും അറിയാവുന്ന ബന്ധം

എല്ലാവര്‍ക്കും അറിയാവുന്ന ബന്ധം

താനും റിതുവുമായുള്ള പ്രണയം എല്ലാവര്‍ക്കും അറിയാമെന്ന് ജിയ ഇറാനി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. വീട്ടിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ ബന്ധത്തെ കുറിച്ച് നേരത്തെ അറിയാമെന്നും ജിയ ഇറാനി പറഞ്ഞു.

ആരാധകര്‍ പണി തന്നു

ആരാധകര്‍ പണി തന്നു

ജനങ്ങള്‍ ഇപ്പോഴാണ് ഈ ബന്ധത്തെ കുറിച്ച് അറിഞ്ഞത്. റിതുവുമായുള്ള ചിത്രം പങ്കുവച്ചപ്പോള്‍ തെറ്റായ വ്യാഖ്യാനമാണ് ചിലര്‍ നടത്തിയത്. റിതുവിന്റെ ആരാധകരുടെ ഭാഗത്ത് നിന്ന് പണി വന്നെന്നും ജിയ പറയുന്നു.

ആദ്യ വിവാഹം

ആദ്യ വിവാഹം

ജിയ ഇറാനി വിവാഹതനായിരുന്നു. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് റിതുവുമായി ഇറാനി പ്രണയത്തിവായത്. ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതെന്ന് ജിയ ഇറാനി പറയുന്നു. ഒന്നര മാസം മുമ്പാണ് വിവാഹ മോചനം ലഭിച്ചത്. കേസ് നടക്കുന്നതുകൊണ്ടാണ് റിതുവുമായുള്ള ചിത്രം പങ്കുവയ്ക്കാതിരുന്നതെന്നും ഇറാനി വ്യക്തമാക്കുന്നു.

ഒരു മകനുണ്ട്

ഒരു മകനുണ്ട്

തനിക്ക് ഒരു മകനുണ്ടെന്നും ജിയ ഇറാനി വ്യക്തമാക്കുന്നു. അടുത്തടുത്ത വീടുകളിലാണ് തങ്ങള്‍ താമസിക്കുന്നത്. റിതുവുമായി നേരത്തെ സൗഹൃദത്തിലായിരുന്നെങ്കിലും ഒരുമിച്ച് ജോലി ചെയ്തപ്പോഴാണ് കൂടുതല്‍ അറിഞ്ഞതെന്നും ജിയ ഇറാനി പറയുന്നു.

പ്രശ്‌നങ്ങള്‍ മാറിയത്

പ്രശ്‌നങ്ങള്‍ മാറിയത്

ആദ്യ ഭാര്യയുമായുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം മാറിയത് റിതുവുമായുള്ള സൗഹൃദത്തിന് ശേഷമാണെന്നും ജിയ പറയുന്നു. എല്ലാത്തിനും കൂടെ നിന്ന് പിന്തുണ അറിയിച്ചത് റിതുവമായിരുന്നെന്നും ജിയ വ്യക്തമാക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പല കാര്യങ്ങളിലും സമാന ചിന്താഗതിക്കാരാണെന്നും ഇഷ്ടങ്ങളും ഒരു പോലെയാണെന്നും അദ്ദേഹം പറയുന്നു.

അവര്‍ പരിഭവിക്കാറുണ്ട്

അവര്‍ പരിഭവിക്കാറുണ്ട്


ഞങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് അവള്‍ പരിഭവിക്കാറുണ്ട്. പരസ്പരം മനസിലാക്കി മുന്നോട്ടുപോകുന്നവരാണ് ഞങ്ങള്‍. ഫോട്ടോയൊക്കെ പോസ്റ്റ് ചെയ്യാനുള്ള അവസരം ഇപ്പോഴാണ് വന്നതെന്ന് ജിയ ഇറാനി പറയുന്നു.

വിവാഹം

വിവാഹം

വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. റിതുവിന്റെ കരിയറിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. അവള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്ന് അവള്‍ തയ്യാറാകുമ്പോള്‍ കല്യാണം മതിയെന്നാണ് ജിയ പറയുന്നു. റിതുവിന് എന്നെയും എനിക്ക് റിതുവിനെയും നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഈ അടുത്താണ് ജിയ ഇറാനി റിതുവുമായുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇരുവര്‍ക്കുമിടയിലെ സ്വകാര്യ നിമിഷങ്ങളാണ് പുറത്തുവന്ന ഫോട്ടോകളില്‍ അധികവും. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധവും ചര്‍ച്ചയാവുന്നത്. ഇരുവരും പ്രണയത്തിലാണെന്നുള്ള ചര്‍ച്ചകളും ഇതോടെ സജീവമായി.

ആദ്യ കാഴ്ച

ആദ്യ കാഴ്ച

നേരത്തെ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മറ്റ് ചില കാര്യങ്ങളും ജിയ വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് റിതുവിനെ ആദ്യം കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും ഏറെ നേരം സംസാരിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ സംസാരിച്ചത് ഒരേ കാര്യങ്ങളാണെന്നും പിന്നീട് പരിചയം ഇഷ്ടത്തിലേക്ക് വഴിമാറിയെന്നും ഇറാനി പറഞ്ഞിരുന്നു.

 ആയിരത്തിലധികം ചിത്രങ്ങള്‍

ആയിരത്തിലധികം ചിത്രങ്ങള്‍

റിതുവുമൊത്ത് ഒത്തിരി യാത്ര ചെയ്തിട്ടുണ്ടെന്നും റിതുവിന്റെ ആയിരക്കണക്കിന് ചിത്രങ്ങള്‍ തന്റെ കൈയിലുണ്ടെന്നും ജിയ പറയുന്നു. എന്നാല്‍ ഇതില്‍ ചിലത് ഇപ്പോഴെങ്കിലും പോസ്റ്റ് ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ടെന്നും ഇറാനി തുറന്നുപറഞ്ഞിരുന്നു. അതേസമയം, ബിഗ് ബോസ് ഗ്രൂപ്പുകളിലും ഇരുവരുടെ പ്രണയം ചര്‍ച്ചയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+