• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത് പൊളി ഫറോസിനുള്ള മറുപടി; ഋതുവിന്റെ വീഡിയോ വൈറലാകുന്നു

ബിഗ് ബോസ് മലയാളം സീസൺ 3 അതിന്റെ വിജയിയെ ആരാകുമെന്ന കാത്തിരിപ്പിലാണ്. കോവിഡ് മൂലം ഷൂട്ടിങ് തടസപ്പെട്ട ഷോയിലെ വിജയിയെ വോട്ടിങ്ങിലൂടെയാണ് കണ്ടെത്തുക. ഫെബ്രുവരി 14ന് ആരംഭിച്ച ഷോ തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് 95-ാം ദിവസം അവസാനിപ്പിക്കേണ്ടി വന്നത്. എട്ട് മത്സരാർഥികൾ ബാക്കി നിൽക്കെയാണ് ഷോ അവസാനിച്ചത്.

PF 1

മണിക്കുട്ടൻ, ഡിംപൽ, സായ് വിഷ്ണു, കിടിലം ഫിറോസ്, ഋതു, റംസാൻ, നോബി എന്നീ എട്ട് മത്സരാർഥികളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടുന്നവരായിരിക്കും വിജയി ആവുക. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച വോട്ടിങ് ശനിയാഴ്ചയോടെ അവസാനിച്ചു. ഷോയിലെ ഏറ്റവും മികച്ച വനിതാ മത്സരാർഥികളിലൊരാളായിട്ടാണ് ഋതുവിനെ വിലയിരുത്തപ്പെടുന്നത്. ബിഗ് ബോസ് വീടിനുള്ളിൽ പൊളി ഫിറോസിനാൽ പല തവണ അപമാനിക്കപ്പെട്ടപ്പോഴും പിടിച്ചു നിൽക്കാനും ശക്തമായി മറുപടി നൽകാനുമെല്ലാം ഋതുവിന് സാധിച്ചിരുന്നു.

PF 2

ഷോ അവസാനിച്ചെങ്കിലും സമൂഹമാധ്യമങ്ങളിൽ ബിഗ ബോസും ഋതുവുമെല്ലാം ഇപ്പോഴും ചർച്ചയാണ്. ഋതു അഭിനയിച്ച പരസ്യ ചിത്രങ്ങളും പാടിയ ഗാനങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. എന്നാൽ കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചനലിൽ ഋതു പങ്കുവെച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോഴത്തെ ആരാധകർക്കിടയിലെ ചർച്ചാ വിഷയം.

PF 3

ഇത് ഋതു ഫിറോസ് ഖാന് നൽകിയ മധുര പ്രതികാരമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ബിഗ് ബോസ് ഹൗസിൽ ഋതുവും ഫിറോസ് ഖാനും തമ്മിൽ ജോലിയുടെ പേരിൽ ഒരു വഴക്ക് നടന്നിരുന്നു. ഋതു തന്റെ ഷൂട്ടിങ്ങിനെ കുറിച്ച് ഒരിക്കൽ ഹൗസിൽ പറഞ്ഞിരുന്നു. അതിന്റെ ഓരോത്ത് പിടിച്ച് ഫിറോസ് ഖാൻ രംഗത്ത് എത്തിയിരുന്നു. ഋതു അഭിനയിച്ച പരസ്യമോ സിനിമകളോ തങ്ങളാരും കണ്ടിട്ടില്ല എന്നായിരുന്നു ഫിറോസ് അന്ന് പറഞ്ഞത്.

PF 4

ഹൗസിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ഋതു തന്റെ പരസ്യ ചിത്രങ്ങൾ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുകയാണ്. മിൽമയ്ക്ക് വേണ്ടി ചെയ്ത പരസ്യങ്ങളാണ് ഋതു പങ്കുവെച്ചിരിക്കുന്നത്. മികച്ച കാഴ്ചക്കാരേയും നേടിയിട്ടുണ്ട്. ഋതുവിനോടൊപ്പം ചക്കപ്പഴം താരം സബിറ്റയും പരസ്യത്തിലുണ്ട്. ഒരു മില്യൺ വ്യൂസ് നേടിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

PF 5

അതേസമയം ബിഗ് ബോസ് സീസൺ ത്രീയിൽ നിന്നും ഫിറോസ് ഖാൻ -സജ്ന ദമ്പതികളെ പുറത്താക്കിയത് ഷോയുടെ നിയമവാലികൾ തെറ്റിച്ചു എന്ന കാരണം കൊണ്ടായിരുന്നു. മറ്റൊരു മത്സരാർത്ഥിയായ രമ്യയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വിവാദമായിരുന്നു പുറത്താക്കലിന് വഴിവെച്ചത്. രമ്യയുടെ ഒരു രഹസ്യം തനിക്ക് അറിയാമെന്നും അത് പൊട്ടിക്കുമെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്. അതേസമയം അന്നത്തെ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് രമ്യ. കേരളീയം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് രമ്യ മനസ് തുറന്നത്.

cmsvideo
  Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam
  PF 6

  ഇപ്പോഴിതാ ആ രഹസ്യം എന്താണെന്നുള്ള ചോദ്യത്തിന് അതെന്താണെന്ന് ഫിറോസിന് മാത്രമേ അറിയൂവെന്നാണ് രമ്യ പറഞ്ഞത്. രമ്യയുടെ വാക്കുകളിലേക്ക്..വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ ഫിറോസ് ഏട്ടനെ തനിക്ക് അറിയാം. തങ്ങൾ മൂന്ന് പേരും സ്റ്റേജിൽ ഒന്നിച്ച് ഡാൻസ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളൊരു പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് സജ്ന ചേച്ചിയും ഫിറോസേട്ടന്റെ കൂടെയുണ്ടായിരുന്നു. അത് കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് അവരെ ബിഗ് ബോസ് ഹൗസിൽ വെച്ച് കാണുന്നതെന്ന് രമ്യ പറഞ്ഞു.

  എഎൻ ഷംസീർ
  Know all about
  എഎൻ ഷംസീർ

  English summary
  Bigg Boss Malayalam season 3 Rithus video goes viral reply for Poli Firoz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X