• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കൂടെ നിന്ന് കാലുവരുന്നവർക്ക് ഇനിയെങ്കിലുമൊരു മറുപടി കൊടുത്തില്ലെങ്കിൽ..'; സുമിയുടെ കുറിപ്പ്

ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ ആര് വിജയി ആകും എന്നുളള ആകാംഷ ഇനിയും അവസാനിച്ചിട്ടില്ല. ബിഗ് ബോസിലെ അവസാന ഘട്ടത്തിൽ അവശേഷിക്കുന്ന 8 മത്സരാർത്ഥികളിൽ മണിക്കുട്ടനാണ് വിജയി ആകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഡിംപൽ ഭാലും കിടിലം ഫിറോസും സായി വിഷ്ണുവും അടക്കം ആരും പിന്നിലല്ല.

ഓരോരുത്തർക്ക് വേണ്ടിയും ആരാധകർ രംഗത്തുണ്ട്. അതിനിടെ കിടിലം ഫിറോസിനെ കുറിച്ച് ആർജെ സുമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കിടിലം ഫിറോസ് ആരാണെന്നാണ് സുമി എഴുത്തിലൂടെ വരച്ച് കാട്ടുന്നത്.

KF1

സുമിയുടെ കുറിപ്പ് വായിക്കാം: 'ജീവിതത്തിൽ കണ്ട ഏറ്റവും നല്ല നന്മയുള്ള വ്യക്തിത്വം.. ചുമ്മാ അങ്ങ് പറയണന്നെകിൽ വാക്കുകൾ കുറെയേറെ ഉണ്ട്.. പക്ഷേ ഇത് കള്ളമില്ലാത്ത കളങ്കമില്ലാത്ത അഭിപ്രായം മാത്രം.. ഈ പോസ്റ്റ്‌ ഇട്ടാൽ കിട്ടുന്ന പ്രതിഫലത്തിന്റെ പകുതി തരാം എന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷേ ഇനിയെങ്കിലും അദ്ദേഹത്തെ കുറിച്ച് എഴുതിയില്ലെങ്കിൽ ഈ കൂടെ നിന്ന് കാലുവരുന്നവർക്കൊരു മറുപടി കൊടുത്തില്ലെങ്കിൽ ഞാൻ കൂടെ നിന്ന് ചെയ്ത നന്മകൾക്കും ഞാൻ ഉൾപ്പടെ ഒപ്പം ഉള്ളവരെ വളർത്തിയതിനും വളരാൻ വളമിട്ടതിനും നന്ദികേടായിപ്പോകും. 2015മുതൽ കൂടെ കൂട്ടിയതാണ് എന്നെ..

KF2

Big fm ന്റെ ഭാഗമാക്കിയതും RJ ക്ക് വളരാൻ ഇങ്ങനെയും സാധിക്കുമെന്ന് വഴികാട്ടിയതും ഈ പറയുന്ന കിടിലം ഫിറോസ് തന്നെയാണ്.. സ്വയം വളരാൻ അവസരങ്ങൾ ഉണ്ടായിട്ടും കൂടെയുള്ളവരെ കൂടെ വളർത്തി വലുതാക്കാൻ അദ്ദേഹം മറന്നിട്ടില്ല. Big fm എന്ന ഞങ്ങളുടെ കുടുംബത്തെ സാക്ഷിയാക്കി ചെയ്തുകൂട്ടിയ നന്മകളെല്ലാം അദ്ദേഹത്തിന്റെ ഒരു Game ആയിരുന്നു.. ഒറ്റയ്ക്ക് ഒരു ഫിറോസ് എ അസിസ് ആയി നിന്നാൽ ചെയ്യാൻ പറ്റും എന്നറിഞ്ഞിട്ടും മറ്റുള്ളവരും കൂടെ വേണം എന്ന് മനസിലാക്കി ഞങ്ങളെയും ഞങ്ങളുടെ റേഡിയോയെയും ചങ്കായി നിന്ന് ഇക്ക എന്നും ചേട്ടാ എന്നും വിഷമില്ലാതെ വിളിച്ച പ്രിയപ്പെട്ടവരെയും കൂടെ നിർത്തി "നന്മ" ചെയ്തു തുടങ്ങി..

Also Read: 1 ലക്ഷം രൂപ സമ്പാദ്യം 5.5 ലക്ഷം രൂപയാക്കി മാറ്റാം, 10 വര്‍ഷം കൊണ്ട് - അറിയേണ്ടതെല്ലാം

Also Read: എല്‍ഐസി ജീവന്‍ അക്ഷയ് സ്‌കീമില്‍ നിക്ഷേപിക്കൂ; നേടാം,മാസം 6,859 രൂപ

KF3

കോളേജുകളിൽ സ്കൂളുകളിൽ വേദികളിൽ അതിഥികളായി പോകുമ്പോൾ കാണുന്ന ഒരു കാഴ്ച ക്ഷണിച്ചവരെ കൊണ്ട് വീണ്ടും നന്മ ചെയ്യിക്കുന്നതാണ്.. അത് ഭക്ഷണമാകട്ടെ, വസ്ത്രമാകട്ടെ, ഒരു യാത്രയാകട്ടെ.. അതങ്ങ് നൈസായിട്ട് നടത്തിക്കും. രണ്ട് പെൺകുട്ടികളുടെ വിവാഹം.. അതൊരു ചെറിയ കാര്യമായി തോന്നുന്നു എങ്കിൽ വീട്ടിലെ അമ്മയോടും അച്ഛനോടും ചോദിക്കു പറഞ്ഞു തരും കഷ്ടപ്പാട്.. അപ്പോ കുറെയെണ്ണം ചോദിക്കും മുന്നേ നിന്ന് സ്വന്തം പോക്കറ്റ് കാലിയാകാതെ നടത്തി ആളായി എന്ന്.. അപ്പോ അതിനുത്തരം രണ്ട് ഉണ്ട്

KF4

1, സ്വന്തം പോക്കറ്റ് കാലി ആയത് വിളിച്ചു കൂവിയില്ല 2, നെളിഞ്ഞു മുന്നിൽ നിന്ന് നടത്താനും വേണം ചങ്കൂറ്റം. അനാഥാലയം കെട്ടുക ഉണ്ടാക്കുക എന്നത് Big Boss എന്ന platform കണ്ടപ്പോ വന്ന ആശയമല്ല.. ഉദാഹരണം.. ചായ കുടിക്കാനിറങ്ങിയ ഒരു വൈകുന്നേരം കണ്ട മക്കളാൽ ഉപേക്ഷിക്കപ്പെട്ട അമ്മ.. എവടെ പോണം എന്നറിയില്ല.. എവിടെ കൊണ്ടുചെന്നാക്കണമെന്ന് അറിയാതെ ഞങ്ങളും.. സ്വന്തം വാടകവീട്ടിൽ കൊണ്ടുപോകാൻ കഴിയാത്ത സമയത്തും പറഞ്ഞു നമുക്കൊരിടം ഉണ്ടായിരുന്നെങ്കിൽ.... പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി ഒടുവിൽ കല്ലടിമുഖം യാചകപുനരധിവാസ കേന്ദ്രത്തിൽ മനസിലാമനസോടെ കൊണ്ടുചെന്നാക്കി..

KF5

വൃദ്ധസദനങ്ങളുടെ പേര് പറയാം പോയി അന്വേഷിക്ക്.. അവർക്ക് കിടിലം ഫിറോസ് അല്ല.. സ്വന്തം അപ്പു.. സ്വന്തം പിറോസ് മോൻ.. അങ്ങനെ ഒരായിരംപേരുകൾ അതുകൊണ്ട് ആപ്പിൾ ഫിറോസ് കാട്ടിൽഫിറോസ് ഇതൊക്കെ വെറും വെറും... Big Boss 24 മണിക്കൂറുകൾ 19 പേരെ പരസ്പരം അറിയാത്തവരെ ഒരു കൂരക്കുള്ളിൽ ആക്കി കളിപ്പിക്കുന്ന Mind Game ആണ്... അവിടെ അഭിനയിക്കാൻ കഴിയുന്നവൻ കഴിവുള്ളവനാണ്.. പക്ഷേ പിടിച്ചുനിൽക്കാനുള്ള കഴിവ് അത് ഒരു കഴിവ് തന്നെയാണ്..

KF6

അതിന് വളയാത്ത നട്ടെല്ല് വേണം.. അത് ഞങ്ങളുടെ ഇക്കയ്ക്ക് ഉണ്ടെന്ന് കൂടെയുള്ളതു കൊണ്ട് ഉറപ്പിച്ചു പറയാം.. ആ വീട്ടിനുള്ളിൽ ഒന്നും പുറത്ത് മറ്റൊന്നും അല്ല. ചാരിറ്റി കയറിയപ്പോൾ തുടക്കത്തിലേ പറഞ്ഞത് edit ചെയ്ത Asianet ഉം Entamole shine പറയാതിരിക്കാൻ വയ്യാ... കാണിച്ചത് വിലകുറഞ്ഞ നിലവാരമില്ലായ്മയാണ്.. ഇനി Big Boss എന്ന show യെ കുറിച്ച്.. ആർക്കും എന്തുകൊണ്ടാണ് Big Boss എന്ന show യെ കുറിച്ച് നല്ല അഭിപ്രായം ഇല്ലാത്തത് എന്നറിയില്ല.. എനിക്ക് പൂർണമായി മോശം അഭിപ്രായം ഇല്ല.. Intresting ആണേൽ കാണാം അത്രേ ഉള്ളു..

KF7

സീസൺ 3ആയപ്പോ മനഃപൂർവം കാണാൻ തീരുമാനിച്ചു ഇക്ക കാരണം.. അതിൽ ഇക്ക പോകുമ്പോ മക്കൾക്ക്‌ വേണ്ടിയാണു എന്നത് പറഞ്ഞിട്ട് പോയ കാര്യമാണ്.. കയറുന്നതിനു തലേദിവസം കാരുണ്യ ക്യാൻസർ സെന്റർ ലെ ഇന്ദിരമ്മയെ വീഡിയോ കാൾ ചെയ്യുകയും അപ്പു എന്ന് വരും എന്ന ഇന്ദിരമ്മയുടെ ചോദ്യം കേട്ടപ്പോൾ മനസ്സിൽ തോന്നിയ ഉറച്ച തീരുമാനമാണ് മക്കൾക്ക് ഇനിയും സമയമുണ്ട് എന്തെങ്കിലും ഉണ്ടാക്കാൻ. ഇപ്പോ അമ്മമാർക്കൊരു ചിറക് അനാഥാലയം അതായി മനസ്സിൽ.. ലാലേട്ടന്റെ അടുത്ത് എത്തിയത് മുതൽ അവിടുത്തെ ഓരോ ടാസ്കിലും ഇക്ക അത് തന്നെയാണ് പറഞ്ഞത്..

KF8

ഇത്രയും വലിയ ഒരു വേദിയിൽ അങ്ങനൊരു നുണ പറയാൻ ആർക് ധൈര്യമുണ്ടാകും.. ഫ്ലാറ്റ് കിട്ടിയാൽ എന്തായി അനാഥാലയം എന്ന് നിങ്ങളെക്കാൾ മുൻപ് ഞാൻ ചോദിക്കും.. അവിടെ കള്ളം കാണിക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ..? കൈയിൽ പണമില്ലാതെ പലരെയും സഹായിക്കാൻ പറ്റാത്ത അവസരങ്ങളിൽ കടം വാങ്ങി ചെയ്തിട്ടുണ്ട് അദ്ദേഹം.. പോസ്റ്റ്‌ ഇട്ടിട്ടില്ല... വലിയ തുകകൾ ആവശ്യമായിവന്ന ഓഫീസിൽ തേടിയെത്തി കാലുപിടിച്ചു സഹായിക്കണം എന്നാവശ്യപ്പെട്ടവരെ പിന്നെ എങ്ങനെ സഹായിക്കും... അതിന് അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളിലെ സ്വാധീനം ഉപയോഗിച്ചു..

kf9

ഇനിയും വിശ്വാസമുള്ളവർ സഹായങ്ങൾ പലരിലേക്കും എത്തിക്കുന്നത് നിർത്തുന്നവരെ തുടരും.. Big boss വീട്ടിലെ സ്ത്രീകളോട് പെരുമാറുന്ന ഫിറോസിനെ നിങ്ങൾ കണ്ടില്ലേ?? പ്രശ്നം തോന്നിയോ?? ഇങ്ങോട്ട് അനാവശ്യ കാര്യങ്ങൾ പറഞ്ഞു പേരുവലിച്ചിടാൻ നോക്കിയവരോട് അദ്ദേഹം തിരിച്ചു സംസാരിച്ചു.. നിങ്ങളാണെങ്കിൽ എന്തു ചെയ്യുമായിരുന്നു? കൈ കെട്ടി നോക്കിയിരിക്കുമോ?? നിരവധി അനവധി സ്റ്റേജുകളിൽ കൂടി കടന്നുപോകുന്ന ക്യാൻസർ രോഗബാധിധർക്ക് വേണ്ടി എന്തും ചെയ്തിരുന്ന കിടിലം ഫിറോസ് ഒരു പെൺകുട്ടിയെ മോശമായി അവരുടെ സമൂഹത്തെ തന്നെ പറഞ്ഞു എന്ന് പറഞ്ഞല്ലോ? ഒരു ഒറ്റ ചോദ്യം ചോദിക്കട്ടെ??

KF10

തന്റെ അവസ്ഥയെക്കുറിച്ചു തുടക്കം മുതൽ പറഞ്ഞത് ഇക്കയാണോ?? ഒരു Phoenix പക്ഷിയായി ആ contestant നെ സമീപിച്ചത് ആദ്യം മുതൽ മകളെ എന്ന് വിളിച്ചു കൊണ്ട് നിന്നത് ഇക്കയാണ്.. അവർ തമ്മിലുള്ള നല്ല സൗഹൃതത്തെ തകർക്കാൻ ആരൊക്കെയോ ശ്രമിച്ചു പുറത്തും അകത്തും... അത് അവിടെ നിക്കട്ടെ

പിന്നെ പരദൂഷണം എന്ന വാക്കിനർദ്ധം ..അന്യനെ ദുഷിക്കൽ, ഏഷണി, അപവാദം എന്നിവയാണ്. ഇതിൽ ആരെയാണ് അപവാദം പറഞ്ഞത് ഇക്ക ഏഷണി പറഞ്ഞത് ഇക്ക അപവാദം നടത്തിയത്. അതിനുള്ളിൽ നടന്നകാര്യങ്ങളെ കുറിച്ച് അതിനുള്ളിൽ ഉള്ളവരോട് തന്നെ ചർച്ച ചെയ്തത്, ഗെയിംനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകളാണ്..

KF11

മുഖത്ത് നോക്കി കാര്യങ്ങൾ പറയാനുള്ള ആർജവം മറ്റൊരാൾക്ക്‌ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കൊടുക്കാൻ ആർക്കെങ്കിലും കഴിഞ്ഞോ എന്ന ചോദ്യത്തിന് ഉത്തരം നിങ്ങൾ പറയു? Asianet promo ഇടക്കുന്നതിനു മുന്നേ അതിനെ കുറിച്ച് പ്രവചിച്ച ആളാണ് ഇക്ക.. അത് കഴിവ് തന്നെയാണ് കഴിവ് കേടാണോ ചിന്തിച്ചിട്ട് വേണം comment ഇടാൻ പിന്നെ കട്ടിൽ എന്ന പേര്.. അതിൽ അദ്ദേഹത്തിനും കുടുംബത്തിനും ഞങ്ങൾക്കും സങ്കടമില്ല. നമ്മോളൊക്കെ കിടക്കുന്നത് കട്ടിലിൽ തന്നെയാണ്. അതൊരു തെറ്റും അല്ല.. അതിനുള്ളിൽ ഫിറോസ് പണിയെടുക്കാതെ കട്ടിലിൽ കിടന്ന് എന്ന് ആരും പറഞ്ഞിട്ടില്ല.

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം
  KF12

  അനാവശ്യ കണ്ണീരും കടലും കാണിക്കുമോ അതോ പണിയെടുക്കുന്നത് കാണിക്കുമോ? തെറ്റുകൾ ഉണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്.. അതിന് നമ്മൾ പുറത്ത് പറയുന്നതിനേക്കാൾ അദ്ദേഹം അകത്തു അന്തസ്സായി ക്ഷമ എന്ന വല്യ വാക്ക് ചോദിച്ചിട്ടുണ്ട്. അത് മര്യാദ... Moral of the story. End of the day Big Boss ഒരു റിയാലിറ്റി show മാത്രമാണ്.. പുറത്തിറങ്ങിയ മാത്സാരാർഥികൾ പരസ്പരം നല്ല സൗഹൃദത്തിലാണ്.. വെളിയിൽ കിടന്ന് മോശം വാക്കുകൾ ഉപയോഗിക്കുന്ന army ക്കാരോട് -നിങ്ങൾക്ക് എന്ത് കിട്ടും?? ഉത്തരം -പ്രതേകിച്ചു ഒന്നും കിട്ടില്ല. കൂടെ നിന്ന് കാലുവരുന്നവരോട് കാലം തെളിയിക്കും നിന്റെ വിധി'.

  English summary
  Bigg Boss malayalam season 3: RJ Sumi's note on BB Contestant Kidilam Firoz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X