പുറത്താകലിന് കാരണം എന്ത്: മജിസിയ ഭാനുവിനെ തിരുത്തി സാബുമോന്‍, വിശദീകരിച്ച് താരവും
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 95-ാംദിവസം ബിഗ് ബോസ് മലയാളം സീസണ്‍ നിര്‍ത്തിവെക്കുമ്പോള്‍ മണിക്കുട്ടനും ഡിംപലും കിടിലം ഫിറോസും ഉള്‍പ്പടെ എട്ട് മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. ഇവരില്‍ നിന്ന് ആരായിരിക്കും വിജയി എന്ന് കണ്ടെത്താനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പും പൂര്‍ത്തിയായി കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് വിജയിയെ പ്രഖ്യാപിക്കാനുള്ള ഗ്രാന്‍ഡ് ഫിനാലെ മാത്രം.
എന്നാല്‍ എന്നായിരിക്കും ഗ്രാന്‍ഡ് ഫിനാലെ നടക്കുക എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമായ ഒരു അറിയിപ്പും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യം മാറിയാല്‍ എത്രയും പെട്ടെന്ന് തന്നെ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്ന ഉറപ്പാണ് അവതാരകനായ മോഹന്‍ലാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

ഗ്രാന്‍ഡ് ഫിനാലെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴും മത്സരാര്‍ത്ഥികള്‍ എല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. വിന്നറാവാന്‍ മത്സരിക്കുന്ന എട്ട് പേരോടൊപ്പം തന്നെ ഷോയില്‍ നിന്നും നേരത്തെ പുറത്ത് പോയവരും ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം സംവദിച്ച് കൊണ്ടിരിക്കുന്നുണ്ട്.

ഇത്തരത്തില്‍ മജിസിയ ഭാനു കഴിഞ്ഞ ദിവസം ക്ലബ് ഹൗസില്‍ നടത്തിയ ഒരു ചര്‍ച്ചയുടെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ ഇടയിൽ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മജിസിയ ഭാനു. മികച്ചൊരു സ്പോട്സ് താരമായ മജ്സിയ ഭാനു ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയാണ് .

ബിഗ് ബോസിലും മികച്ച രീതിയില്‍ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ മജിസിയക്ക് സാധിച്ചു. എന്നാല്‍ എന്നാൽ ഷോയുടെ അവസാനം വരെ തുടരാൻ കഴിഞ്ഞിരുന്നില്ല. 50 ദിവസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ അവര്‍ക്ക് ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നു. ഈ പുറത്താകലുമായി ബന്ധപ്പെട്ട് മജ്സിയ നടത്തിയ ഒരു പരാമര്‍ശവും അതിന് സാബുമോന്‍ നല്‍കിയ മറുപടിയുമാണ് ചര്‍ച്ചാ വിഷയമാവുന്നത്.

ക്ലബ് ഹൗസിലെ ചര്‍ച്ചക്കിടെയായിരുന്നു തന്‍റെ പുറത്താകലിനെ കുറിച്ച് മജിസിയ ഭാനു പറഞ്ഞത്. പരീക്ഷയായിരുന്നതിനാല്‍ തനിക്ക് ഷോയില്‍ നിന്നും പുറത്ത് വരാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നാണ് മജിസിയ ഭാനു പറയുന്നത്. അതുപോലെ തന്നെ കൃത്യ സമയത്ത് പുറത്ത് വരാന്‍ സാധിച്ചു. ഗെയിമിനെ ഗെയിമായിട്ട് മാത്രമേ കണ്ടിട്ടുള്ളൂ. അതിനൊരു ലൈഫ് കൊടുത്തിരുന്നില്ല. കൂടാതെ താൻ ഗെയിമിലേയ്ക്ക് അങ്ങനെ ഇറങ്ങിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഇതോടെ ചര്‍ച്ച മജിസിയയുടെ പുറത്താകല്‍ സംബന്ധിച്ചായി ഔട്ട് ആയിരുന്നില്ലെങ്കിൽ പരീക്ഷയ്ക്ക് വേണ്ടി പുറത്തു വരുമായിരുന്നോ എന്ന് ഒരാൾ മജിസിയയോട് ചോദിച്ചു. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുമ്പ് ഇത് പറയാമോയന്ന് അറയില്ലെങ്കിലും പരീക്ഷയ്ക്ക് വേണ്ടി അഭ്യര്‍ത്ഥിച്ചിട്ട് കൂടിയാണ് തന്നെ പുറത്ത് വിട്ടതെന്നും അവര്‍ ഉത്തരം നല്‍കി.

എന്നാല്‍ ഇതിലെ പിഴവ് ചൂണ്ടിക്കാട്ടി സാബുമോന്‍ രംഗത്ത് എത്തുകയായിരുന്നു. ഷോയ്ക്കുള്ളിൽ കയറി കഴിഞ്ഞാൽ നമ്മുടെ ആഗ്രഹത്തിന് പുറത്ത് വിടില്ല. പരീക്ഷയ്ക്ക് പോകണം എന്ന് പറഞ്ഞാൽ ബിഗ് ബോസ് പുറത്ത് വിടില്ല. കാരണം, ഷോ തുടങ്ങുന്നതിന് മുൻപ്, നിങ്ങളുടെ എല്ലാക്കാര്യവും ഫ്രീയാക്കിയതിന് ശേഷമേ അകത്തേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്നും സാബുമോന്‍ ചൂണ്ടിക്കാട്ടി.

ഒരിക്കലും മജിസിയെ പരീക്ഷയുടെ പേരിൽ പുറത്ത് വിടില്ല. ഒരു മത്സരാര്‍ത്ഥിയേയും അങ്ങനെ വിടില്ല അത് തനിക്ക് അറിയാമെന്നും സാബു മറുപടിയായി പറഞ്ഞു. എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ലെന്ന് പിന്നീട് മജ്സിയ വിശദീകരിക്കുന്നു. പുറത്തേക്ക് വിടണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. പരീക്ഷയുടെ സമയത്ത് പുറത്ത് വന്നതുകൊണ്ട് ഹാപ്പിയാണ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്നും മജ്സിയ വ്യക്തമാക്കുന്നു.
മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications