അടുത്തതായി ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് ആര്? സായ് വിഷ്ണുവിന് അപായമണി
ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ദിവസം അതിനാടകീയമായ രംഗങ്ങള്‍ ആണ് അരങ്ങേറിയത്. ഏറെ ആരാധകരുളള മത്സരാര്‍ത്ഥി ആയിരുന്ന മണിക്കുട്ടന്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോയി. ഇത് മറ്റ് മത്സരാര്‍ത്ഥികളേയും ആരാധകരേയും സങ്കടക്കടലിലാക്കി.
അതിന് പിന്നാലെ തന്നെ ആ ആഴ്ച ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോകേണ്ടത് ആരെയാണ് എന്ന് കണ്ടെത്തുന്ന നോമിനേഷന്‍ പ്രകൃയയും നടന്നു. ഹൗസിലെ ഗ്രൂപ്പ് കളിയെന്ന ആരോപണം ശരിവെക്കുന്ന തരത്തില്‍ സായ് വിഷ്ണുവിനെ ആണ് കൂടുതല്‍ പേരും നോട്ടമിട്ടിരിക്കുന്നത്.

അവസാന അഞ്ചില്‍
മണിക്കുട്ടന്‍ സ്വയമേ പുറത്ത് പോയതോടെ ഇനി ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത് 10 മത്സരാര്‍ത്ഥികളാണ്. അവസാന അഞ്ചില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. മണിക്കുട്ടന്‍ പോയതിന് പിന്നാലെ ആരാധകരില്‍ ഒരു കൂട്ടം അഭിപ്രായപ്പെട്ടത് ഇനി ഹൗസില്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുക സായ് വിഷ്ണു ആയിരിക്കും എന്നാണ്.

കരുത്തരായ മത്സരാര്‍ത്ഥികളിലൊരാൾ
ആ വിലയിരുത്തല്‍ ശരിവെയ്ക്കുന്ന തരത്തിലാണ് ഇത്തവണത്തെ നോമിനേഷന്‍. ബിഗ് ബോസ് മൂന്നാം സീസണിന്റെ തുടക്കത്തില്‍ കരുത്തനായ മത്സരാര്‍ത്ഥി ആയിരുന്നില്ല സായ് വിഷ്ണു. ഫാന്‍ ബേസും കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഹൗസിലെ ഏററവും കരുത്തരായ മത്സരാര്‍ത്ഥികളിലൊരാളായി മാറിയ സായിക്ക് ആരാധകരും ഏറുകയാണ്.

7 പേരുടെ നോമിനേഷൻ
മത്സരാര്‍ത്ഥികളില്‍ ഏഴ് പേരാണ് സായിയുടെ പേര് നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഡിംപല്‍ ഭാല്‍, രമ്യ എന്നിവര്‍ മാത്രമാണ് സായിയെ നോമിനേറ്റ് ചെയ്യാതിരുന്നത്. ഡിംപല്‍ നോബിയേയും സൂര്യയേയും നോമിനേറ്റ് ചെയ്തു. രമ്യ നോമിനേറ്റ് ചെയ്തിരിക്കുന്നത് ഫിറോസ്, സൂര്യ എന്നിവരെയുമാണ്. സായ്, അഡോണി, സൂര്യ, റംസാന്‍, ഫിറോസ്, അനൂപ് എന്നിവരാണ് നോമിനേഷനില്‍ വന്നത്.

നോമിനേഷനുകൾ ഇങ്ങനെ
സായ്, അഡോണി എന്നിവരെയാണ് ഋതു നോമിനേറ്റ് ചെയ്തത്. സായ്, അനൂപ് എന്നിവരെ ഫിറോസും, ഫിറോസ്, അഡോണി എന്നിവരെ സായിയും സായ്, അനൂപ് എന്നിവരെ റംസാനും സൂര്യ, നോബി എന്നിവരെ ഡിംപലും നോമിനേറ്റ് ചെയ്തു. സായിയേയും അനൂപിനേയുമാണ് അഡോണി നോമിനേറ്റ് ചെയ്തത്. സായ്, അനൂപ് എന്നിവരെ നോബിയും സായ്, ഋതു എന്നിവരെ സൂര്യയും നോമിനേറ്റ് ചെയ്തു.

വധഭീഷണി മുഴക്കി
ഫിറോസ്, സൂര്യ എന്നിവരെ ആണ് രമ്യ നോമിനേറ്റ് ചെയ്തത്. ഫിറോസ്, സായി എന്നിവരെ അനൂപ് നോമിനേറ്റ് ചെയ്തു. ആരെക്കൊല്ലാനാണ് എന്ന് താന്‍ ചോദിച്ചപ്പോള്‍ നിന്നെക്കൊല്ലാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് വധഭീഷണി മുഴക്കിയ വ്യക്തിയാണ് സായ് വിഷ്ണു എന്നാണ് സായിയെ നോമിനേറ്റ് ചെയ്ത് കൊണ്ട് റംസാന്‍ പറഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ പെര്‍ഫോമന്‍സ് വെച്ച് സായിയെ നോമിനേറ്റ് ചെയ്യുന്നുവെന്ന് സൂര്യ പറഞ്ഞു.












Click it and Unblock the Notifications