• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സായ് കിടിലം ഫിറോസിനെ പെണ്ണെന്ന് വിളിച്ചോ? വീഡിയോ കാണിക്കണമെന്ന് സായിയുടെ ഓപ്പൺ ചാലഞ്ച്

ബിഗ് ബോസ് സീസൺ 3 ഷോ 55ാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മത്സരാർത്ഥികൾ തമ്മിലുള്ള വഴക്ക് തന്നെയാണ് പ്രധാന ആകർഷണം. "അപ്പങ്ങൾ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി" അങ്ങനെ ഇന്നലത്തെ അതി ഭീകരമായ "മാസ്ക്" പറന്നുപോകൽ എപ്പിസോഡ്. ഡിമ്പലിന് പറഞ്ഞ ജോലി ചെയ്‌താൽ പോരെ ബാക്കിയുള്ളവരുടെ ജോലിയിൽ കൈ കടത്തണോ? അവരെ അത് ചെയ്യാൻ അനുവദിക്കൂ.. വൈ ബട്ട് വൈ?? ഓഹ് ഓഹ് ഓഹ്.. ബേസിക് ഹ്യുമാനിറ്റീ.. ഓക്കേ ഓക്കേ നടക്കട്ട്.. നമ്മക്ക് അടുത്തതിലേക്കു പോകാം.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

എല്‍ഡിഎഫ് 80 സീറ്റ് നേടും, എന്‍സിപി കിട്ടിയ 3 സീറ്റും നേടും, മുന്നണിക്ക് തിരിച്ചടി ഇക്കാര്യങ്ങളില്‍

 പൊളി ഫിറോസ്

പൊളി ഫിറോസ്

വീക്കിലി ടാസ്കിൽ ഏറ്റവും കൂടുതൽ മാർക്കുകളോടെ ആദ്യ മൂന്നു പൊസിഷനിൽ റംസാൻ, കിടിലു, ഡിമ്പൽ. ങേ ഡിമ്പലോ അവർക്കു ക്യാപ്റ്റൻസിയിലേക്ക് മത്സരിക്കാം. ഏറ്റവും കുറഞ്ഞ മാർക്ക്‌ സായിക്കും ഋതുവിനും. ജയിൽ നോമിനേഷൻ മാർക്കിന്റെ അടിസ്ഥാനത്തിലും, പെർഫോമൻസിന്റെ അടിസ്ഥാനത്തിലും സായിയും ഋതുവും ശരിയാണ്. പിന്നൊരു കോൺടെന്റ് ഇല്ലാതെ പോയാൽ രസമില്ലല്ലോ ല്ലെ? അതിനു നമ്മടെ പൊളി തന്നെ വേണമെന്നും നടി അശ്വതി ചൂണ്ടിക്കാണിക്കുന്നു.

ചോദിച്ചതിൽ തെറ്റില്ല

ചോദിച്ചതിൽ തെറ്റില്ല

ജയിൽ നോമിനേഷൻ റീസൻസ് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം തന്നെയാണ്. റംസാന്റെ നോമിനേഷനിൽ ആണ് തിരി കത്തിയത്. റംസാന് അത്രമേൽ വിഷമം ഉണ്ടാരുന്നെങ്കിൽ സായിയുടെ പെർഫോമൻസിനു ഒരു കോയിൻ എങ്കിലും മാറ്റി വെച്ചൂടായിരുന്നോ?? അപ്പോൾ പൊളി ഫിറോസ് അത് ചോദിച്ചതിൽ തെറ്റില്ലെന്നും പൊളിയുടെ പല ചോദ്യങ്ങൾക്കു ഉത്തരം ആർക്കും നൽകാൻ കഴിയുന്നില്ലെന്നും അശ്വതി ചൂണ്ടിക്കാണിക്കുന്നു. അതിനിടക്ക് ഓസ്കാർ പൊളിയോട് ഇറങ്ങിപ്പോകാൻ പറഞ്ഞത് എന്ത് അധികാരത്തിൽ, ഇറങ്ങിപ്പോകാൻ പറയാൻ ആർക്കും അധികാരമില്ല. പിന്നെ കാക്ക കൂട്ടിൽ കല്ലിട്ട അവസ്ഥ ആയിരുന്നു ഷോയിലെന്നും അശ്വതി പറയാൻ മറന്നില്ല.

 ഫിറോസിനെ ഒറ്റപ്പെടുത്തി?

ഫിറോസിനെ ഒറ്റപ്പെടുത്തി?

പൊളി ഫിറോസിനെ ഇന്നെല്ലാവരും ഒറ്റപ്പെടുത്തിയതോ? അതോ ബുദ്ധിപരമായ നീക്കത്തിൽ ഒറ്റപ്പെടൽ ഏറ്റുവാങ്ങിയതോ??

കിടിലു നിങ്ങൾ എത്ര ചേർത്ത് പിടിച്ചു ഉമ്മ കൊടുത്താലും ഇന്ന് നടന്നത് ടാസ്കിലെ നിങ്ങളുടെ കള്ളക്കളി പൊളിയുന്നു എന്നു കണ്ടപ്പോൾ അതിൽ നിന്നു ഉച്ച ഉയർത്തി രക്ഷപ്പെടുക ആയിരുന്നില്ലേ? മാസ്ക് കീറാൻ വന്നിട്ടെന്തായി എന്നു പൊളിയോട് ചോദിച്ച കിടിലം മാസ്ക് ആ മനുഷ്യൻ ഊരിയത് കൊണ്ടല്ലേ താങ്കൾ വാ തുറന്നത് അതുവരെ വില്ലാട്ടി കളിക്കുക അല്ലായിരുന്നോ?എന്നും ചോദിക്കുന്നുണ്ട്. ഞങ്ങൾ കണ്ടതാണേയ്..പിന്നേം കാക്ക കൂട്ടിൽ കല്ലിട്ട അവസ്ഥായെന്നും അശ്വതി പരിഹസിക്കുന്നു.

പണി അഡോണിക്ക്

പണി അഡോണിക്ക്

പ്ലീസ് അഡോണിക്ക് അവസരം കൊടുക്കു.. ഒന്ന് ആ തീയിലേക്ക് എണ്ണ ഒഴിച്ചോട്ടെ പ്ലീസ് ദേ എണ്ണ ഒഴിച്ച് കൊടുത്തിട്ടു അപ്പുറത്ത് സൂര്യയുടെ അടുത്ത് പോയി മാറി ഇരിക്കുന്നു അഡോണി, കിടിലു സുല്ലിട്ടു, അപ്പോൾ ഡിമ്പൽ റംസാൻ, അനൂപ് എന്നിവർ ഏറ്റെടുത്തു അതോടെ ബീപ് വാണിംഗ് വന്നുവെന്നും അച്ചടക്കത്തോടേം നീതിബോധത്തോടെയും പെരുമാറിയ ആൾക്കുള്ള കോയിൻ പിഗി ബാങ്കിലേക്ക് മണിക്കുട്ടൻ നേടിയിരിക്കുന്നു.

 വിളിപ്പിച്ച് ബിഗ്ബോസ്

വിളിപ്പിച്ച് ബിഗ്ബോസ്

ബി ബി പ്ലസ്സിൽ നേരത്തേ വാണിംഗ് ബെല്ലിന് ശേഷം നടക്കുന്നത് ആണ് തുടക്കം. പ്രശ്നങ്ങൾ ഉടലെടുത്തതോടെ ബിഗ് ബോസ്സ് ആണ് വിളിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി മുന്നോട്ട് പോകാൻ നിർദ്ദേശിച്ചു. എല്ലാവരും സജ്‌ന ഫിറോസിന് എതിരായാണ് ഇതോടെ സംസാരിച്ചത്. സായി കിടിലു പെണ്ണാണെന്നോ പെണ്ണുങ്ങളെ പോലെ ആണ് എന്നോ പറഞ്ഞിട്ടുണ്ടെങ്കിൽ ബിഗ്ഗ്‌ബോസ് അടുത്ത ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ആ ഭാഗം പ്ലേ ചെയ്യണമെന്നാവശ്യപ്പെട്ട് സായി ഓപ്പൺ ചലഞ്ചും നടത്തിയിട്ടുണ്ട്.

 ഫിറോസിന് ഉപദേശം

ഫിറോസിന് ഉപദേശം

സജ്‌ന ഫിറോസ് പലപ്പോളും മാറി ഇരുന്നു പൊളിയെ ഉപദേശിച്ചിട്ടുണ്ട് ശരിയാണ് . പക്ഷെ സന്ധ്യ പറഞ്ഞതുപോലെ പൊളി ആരേലും ആയിട്ട് തർക്കങ്ങൾക്കിടയിൽ അബ്യൂസ് ചെയ്യുമ്പോൾ നോക്കി ഇരുന്നു ചിരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഹൌ!! സൂര്യയിൽ ഒരു തീ പാറിയത് കണ്ടോ? ഇത്രനാൾ നിലത്തിനു നോവുമോ എന്നു കരുതി നടന്നിരുന്ന സൂര്യയെ അല്ലാ ഇന്നലെ കണ്ടത്. കാര്യങ്ങൾ സംസാരിച്ചു പരിഹരിക്കാൻ പറഞ്ഞത് വീണ്ടും പ്രശ്നങ്ങൾക്ക് വഴിവെച്ചു. ഇതോടെ മണിക്കുട്ടൻ അവസാനത്തെ കാമറയുടെ മുന്നിൽ വന്നു ലാലേട്ടാ.. വെളിച്ചമേ നയിച്ചാലും.. പ്രകാശമേ ബരൂ എന്നൊക്കെ പറഞ്ഞു അതങ്ങു അവസാനിപ്പിച്ചു.

 സായ് അങ്ങനെ പറഞ്ഞോ?

സായ് അങ്ങനെ പറഞ്ഞോ?

സായിയെയ്.. ലാലേട്ടൻ വരുമ്പോൾ കിടിലുവിനെ പെണ്ണെന്നു വിളിച്ച ഭാഗം എങ്ങാനും കാണിച്ചാൽ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് കിടിലുവിനോട് ഇപ്പൊ പറഞ്ഞത് തിരിച്ചെടുക്കാൻ പറ്റില്ല ട്ടോ. അങ്ങനെ ഋതുവും സായിയും ജയിലിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്. എല്ലാവരും ഒറ്റക്കൊറ്റയ്ക്ക് ഗെയിം കളിച്ചു തുടങ്ങി, ഇതാണ് ഇത്ര നാൾ പ്രതീക്ഷിച്ചിരുന്നതും.എല്ലാവരുടെയും ശാന്തത കൈവെടിഞ്ഞു യഥാർത്ഥ മുഖം പുറത്തേക്കു ഇറങ്ങി.. നോബിചേട്ടൻ യൂണിവേഴ്സിറ്റി ടാസ്കിൽ പൊളിക്കു വഴികാട്ടി ആയി എന്നു പറഞ്ഞതുപോലെ നിങ്ങളെ ഓരോരുത്തരെയും ഒറ്റയ്ക്ക് കളിക്കാൻ വഴികാട്ടി ആയതു പൊളി ഫിറോസ് ആണ് എന്നുകൂടി മനസിലാക്കണമെന്നും അശ്വതി പറയുന്നു.

വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം

English summary
Bigg boss malayalam season 3: Sai vishnu make open challenge to show the alleged video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X