'ഡിംപൽ, എവിടെ ആണെങ്കിലും സ്ട്രോങ്ങ് ആയിട്ട് ഇരിക്കുക. ഞങ്ങളൊക്കെ കൂടെയുണ്ട്, ഡിംപലിനോട് സായി

ബിഗ് ബോസ് സീസൺ 3യിൽ അപ്രതീക്ഷമായാണ് ഡിംപൽ ഭാലിന്റെ പിതാവിന്റെ മരണവാർത്ത ബിഗ്ബോസ് പ്രഖ്യാപിക്കുന്നത്. മണിക്കുട്ടൻ പുറത്തുപോയെന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് ദിവസത്തിന് ശേഷം മണിക്കുട്ടൻ ഷോയിലേക്ക് തിരിച്ചെത്തിയതാണ് ഇതിൽ പ്രതീക്ഷ നൽകുന്ന ഒരു കാര്യം. ഡിംപലിനെ കൺഫെഷൻ റൂമിലേക്ക് വിളിച്ച ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരു കോളുണ്ടെന്ന് പറയുകയായിരുന്നു. ഇതോടെ തന്നെ ഡിംപലിന്റെ മുഖവും മാറുകയായിരുന്നു. തൊട്ടുപിന്നാലെ സംസാരിച്ച ഡിംപലിന്റെ സഹോദരിയാണ് അച്ഛൻ മരിച്ച വിവരം പങ്കുവെക്കുന്നത്. ഇതോടെ ഡിംപൽ അലറിക്കരയുകയായിരുന്നു.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

 ഉള്ളുലച്ച വാർത്ത

ഉള്ളുലച്ച വാർത്ത

ഡിംപലിന്റെ സഹോദരി തിങ്കൾ ഭാലായിരുന്നു പിതാവ് മരിച്ച വിവരം കൺഫെഷൻ റൂമിൽ വെച്ച് ഡിംപലിനെ അറിയിക്കുന്നത്. വീട്ടിൽ എല്ലാവരും സുഖമായിരിക്കുന്നോ എന്ന് ഹിന്ദിയിൽ തിങ്കളിനോട് സംസാരിച്ച് തുടങ്ങിയ ഡിംപൽ പിതാവിന്റെ മരണവാർത്ത അറിഞ്ഞതോടെ കൺഫെഷൻ റൂമിൽ വെച്ച് അലറിക്കരയുകയായിരുന്നു. ഇത് കേട്ടാണ് മറ്റ് മത്സരാർത്ഥികളും കൺഫെഷൻ റൂമിലേക്ക് എത്തുന്നത്. ഇതോടെ ഇക്കാര്യം ബിഗ് ബോസ് തന്നെ മറ്റ് മത്സരാർത്ഥികളെ അറിയിക്കുന്നു. അൽപ്പനേരം കൊണ്ട് ബിഗ് ബോസ് ഹൌസ് അക്ഷരാർത്ഥത്ഥിൽ മരണ വീടിന് സമാനമായി. ഇതിന് പിന്നാലെ ഡിംപൽ പോകുകയായിരുന്നു.

മണിക്കുട്ടന്റെ തിരിച്ചുവരവ്

മണിക്കുട്ടന്റെ തിരിച്ചുവരവ്


ഡിംപലിനെ പോലെ തന്നെ ബിഗ്ബോസ് മത്സരാർത്ഥികളും ഡിംപലിന്റെ പിതാവിന്റെ മരണവാർത്ത ഏറെ സങ്കടത്തോടെയാണ് നേരിട്ടത്. മൂന്ന് ദിവസം മണിക്കുട്ടനെ ഷോയിൽ നിന്ന് മാറ്റിനിർത്തിയ ബിഗ് ബോസ് നാലാമത്തെ ദിവസമാണ് മണിക്കുട്ടനെ തിരികെ കൊണ്ടുവരുന്നത്. കൺഫെഷൻ റൂമിൽ ചെന്ന് ബിഗ് ബോസിനോട് അങ്ങോട്ട് അഭ്യർത്ഥിച്ച് മണിക്കുട്ടൻ പുറത്തുപോകുന്ന കാഴ്ചയായിരുന്നു അത്.

തിരിച്ചെത്തിക്കണം

തിരിച്ചെത്തിക്കണം


മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മണിക്കുട്ടൻ തിരിച്ചെത്തിയ അതേ ദിവസം തന്നെയാണ് ബിഗ് ബോസ് ഹൌസിലേക്ക് ഡിംപലിന്റെ പിതാവിന്റെ മരണവാർത്തയും എത്തുന്നത്. ഇതോടെ ഡിംപൽ വീട് വിട്ടുപോകുകയായിരുന്നു. മണിക്കുട്ടൻ തിരിച്ചുവരണമെന്ന ആവശ്യമുന്നയിച്ച പ്രേക്ഷകർ ഡിംപലിന്റെ തിരിച്ചുവരവിനായും മുറവിളി കൂട്ടുന്നുണ്ട്. ഇതോടെ മണിക്കുട്ടനും ഡിംപലിനെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്.

ഡിംപലിന്റ അസാന്നിധ്യം

ഡിംപലിന്റ അസാന്നിധ്യം

തൊട്ടടുത്ത ദിവസവും ഡിംപലെന്ന കരുത്തുറ്റ മത്സരാർത്ഥിയുടെ കുറവ് ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നു. എന്നാൽ വേക്ക് അപ്പ് സോങ്ങ് വന്ന് എല്ലാവരും എഴുന്നേറ്റതിന് പിന്നാലെയാണ് ഡിംപലിന്റെ വിഷമഘട്ടത്തെക്കുറിച്ച് മണിക്കുട്ടൻ സംസാരിക്കുന്നതും ഒറ്റക്കിരുന്ന് കരയുന്നതും. ഇത് കണ്ട് മണിക്കുട്ടന് അടുത്തേക്കെത്തിയ റിതുവാണ് താരത്തെ ആശ്വസിപ്പിക്കുന്നത്. അന്നേ ദിവസത്തെ മോണിംഗ് ആക്ടിവിറ്റി പൂർത്തിയായതോടെ മത്സരാർത്ഥികളെല്ലാവരും മീറ്റിംഗ് ഏരിയയിൽ ഒരുമിച്ചെത്തി ഡിംപലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് മൌനം ആചരിച്ചിരുന്നു.

സ്ട്രോങ്ങ് ആയിരിക്കുക

സ്ട്രോങ്ങ് ആയിരിക്കുക

കിച്ചൺ ഡ്യൂട്ടിയിലുണ്ടായിരുന്ന സായിയാണ് ഡിംപലിന് വേണ്ടി ആശ്വാസ വാക്കുകളുമായി ക്യാമറയോട് സംസാരിച്ചത്. ''ഡിംപൽ, എവിടെ ആണെങ്കിലും സ്ട്രോങ്ങ് ആയിട്ട് ഇരിക്കുക. ഞങ്ങളൊക്കെ കൂടെയുണ്ട്. ഇവിടെ ആയതുകൊണ്ട് ഒന്ന് ആശ്വസിപ്പിക്കാനോ കൂടെ നിൽക്കാനോ പറ്റാത്തത്. ശരീരത്തെ ഇട്ട് ഉലയ്ക്കരുത്. അതാണ് ഏറ്റവും... '' എന്ന വാക്കുകളോടെയാണ് സായി അവസാനിപ്പിക്കുന്നത്.

ഏറെ വേദനയോടെ

ഏറെ വേദനയോടെ

സായിയുടെ സംസാരം കേട്ട് തൊട്ടടുത്ത് നിൽക്കുന്ന അനൂപും സംഭാഷണത്തിൽ ഇടപെട്ടു. അവള് ഫുൾ എക്സപ്രസ് ചെയ്യുന്നത് ബോഡിയിൽ കൂടി അല്ലെടാ. പിന്നെന്താ അങ്ങനെ പറഞ്ഞതെന്ന് അനൂപും ചോദിക്കുന്നുണ്ട്. മണിക്കുട്ടൻ പോയപ്പോഴുള്ള ഡിംപലിന്റെ അവസ്ഥയും അനൂപ് ഓർമിപ്പിക്കുന്നു. അത് ഭയങ്കരമാണ് അവൾ ശരീരമിട്ട് ഉലയ്ക്കും... സായ് പറയുന്നു. മണിക്കുട്ടന്റെ തിരിച്ചുവരവ് ഏറ്റവുമധികം സന്തോഷിപ്പിച്ചത് ഡിംപലിനെയാണെന്ന് ആ എപ്പിസോഡ് കണ്ട എല്ലാവർക്കും ഉറപ്പിച്ച് പറയാൻ സാധിക്കും.

വേദനയോടെ മണിക്കുട്ടൻ

വേദനയോടെ മണിക്കുട്ടൻ


മോണിംഗ് ആക്ടിവിറ്റിക്ക് ശേഷവും മണിക്കുട്ടൻ ഡിംപലിനെക്കുറിച്ച് തന്നെയാണ് ചിന്തിക്കുന്നത്. ഇതോടെ റിതുവും മണിക്കുട്ടനും അടുത്തിരുന്ന് സംസാരിക്കുന്നുമുണ്ട്. ഡിംപലിന്റെ അവസ്ഥ എന്താകുമെന്നാണ് താൻ ചിന്തിക്കുന്നതെന്നും മണിക്കുട്ടൻ പറയുന്നു. സഹോദരിമാർ അടക്കമുള്ള ഡിംപലിന്റെ വീട്ടുകാർ അവളെ കെയർ ചെയ്യുമെന്നും അതുകൊണ്ട് അവളിപ്പോ ഓകെ ആയിരിക്കുമെന്നുമാണ് റിതുവിന്റെ ആശ്വാസവാക്കുകൾ. ഡിംപൽ ഷോയിലേക്ക് തന്നെ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയും ഡിംപൽ പ്രകടിപ്പിക്കുന്നു.

മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Thinkal about Dimpal Bhal's Father's demise | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+