സഞ്ജനയോ ഡിംപലോ പ്രശ്നക്കാരി; 'ഇക്ക നിന്നോളൂ... ഞാൻ ഇല്ല' കണ്ണീരുമായി സഞ്ജന ഫിറോസിനരികെ

തമ്മിലടികളും ബഹളങ്ങളുമായി ബിഗ് ബോസ് സീസണ്‍ 3 മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഫിറോസ് ഖാനും ഭാര്യ സഞ്ജനയും അഡാറ് ലവ് താരം മിഷേലും വൈൽഡ് കാർഡ് എൻട്രിയിൽ എത്തിയപ്പോഴാണ് ഷോ ശരിക്കും ചൂടുപിടിച്ചത്.

വില്ലൻ-വില്ലത്തി പ്രതിച്ഛായയിലാണ് ഈ വൈൽഡ് കാർഡ് എൻട്രിക്കാർ. എന്നാൽ, ആ പ്രതിച്ഛായകളെയെല്ലാം തകിടം മറിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഏവരുടേയും സിംപതി പിടിച്ചുപറ്റിയ ഡിംപൽ ആണോ വില്ലത്തി പ്രതിച്ഛായയുള്ള സഞ്ജനയാണോ ശരിക്കും പാവം എന്നാണ് പുതിയ ചർച്ച.

നടി പായേല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു; തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാളില്‍ നിന്നുള്ള ചിത്രങ്ങള്‍

വന്നപ്പോഴേ പ്രശ്‌നം തുടങ്ങി

വന്നപ്പോഴേ പ്രശ്‌നം തുടങ്ങി

മിഷേല്‍ വന്നപ്പോള്‍ തന്നെ ഡിംപലുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ഡിംപലിന്റെ മരിച്ചുപോയ കൂട്ടുകാരി ജൂലിയറ്റുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഡിംപലിനെ കരയിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് പ്രേക്ഷകരേയും രണ്ട് തട്ടിലാക്കി മാറ്റി.

പിന്‍താങ്ങി ഫിറോസും

പിന്‍താങ്ങി ഫിറോസും

ഡിംപല്‍ വിഷയത്തില്‍ ഫിറോസ്, മിഷേലിന്റെ പക്ഷത്തായിരുന്നു. സംഭവം അന്വേഷിക്കാന്‍ വന്നവരെ സംസാരിക്കാന്‍ അനുവദിക്കാതെ പെരുമാറുന്ന ഫിറോസ് ഖാനെയും പ്രേക്ഷകര്‍ കണ്ടതാണ്. ഇതിനകം തന്നെ ഫിറോസ് ഖാൻ ഒരു വിഭാഗം പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇമേജ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഭാഗ്യലക്ഷ്മിയുമായും പ്രശ്‌നം

ഭാഗ്യലക്ഷ്മിയുമായും പ്രശ്‌നം

ഫിറോസ്ഖാന്‍ തുടക്കത്തില്‍ തന്നെ മറ്റ് മത്സരാര്‍ത്ഥികളുടെ ഇടയില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഒടുവില്‍ ഭാഗ്യലക്ഷ്മിയുമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കാണാം. ആണുങ്ങള്‍ തെറി പറയുന്നതുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മി പറഞ്ഞ പ്രസ്താവനയേയും മറ്റും ഫിറോസ് ചോദ്യം ചെയ്യുന്നുണ്ട്. താന്‍ ഇത്രകാലമുള്ള ജീവിതത്തില്‍ അനുഭവിച്ചതില്‍ കൂടുതല്‍ ഒന്നും ഇനി അനുഭവിക്കാനില്ലെന്നാണ് ഭാഗ്യലക്ഷ്മി ഇതിനു മറുപടി പറയുന്നത്.

ഒടുവില്‍ കരച്ചിലുമായി സഞ്ജന

ഒടുവില്‍ കരച്ചിലുമായി സഞ്ജന


ഭര്‍ത്താവ് ഫിറോസ് ആള് കിടിലന്‍ ആണെങ്കിലും സഞ്ജന പൊതുവേ ഫിറോസിന്റെ നിഴല്‍പറ്റി നടക്കുന്നതായാണ് കണ്ടത്. അതുകൊണ്ടു തന്നെ മറ്റ് മത്സരാര്‍ത്ഥികളുടെ അതൃപ്തിയും അകല്‍ച്ചയും സഞ്ജനയെ വളരെയധികം ബാധിച്ചുവെന്നു വേണം കരുതാന്‍. ഈ അസ്വസ്ഥത സഞ്ജ ഒടുവിൽ പ്രകടിപ്പിക്കുകയും ചെയ്തു.

ഇക്കയെ പേടിയാണ്...

ഇക്കയെ പേടിയാണ്...

ഇക്കയെ ഇവിടെ എല്ലാവര്‍ക്കും പേടിയാണ് എന്നാണ് സഞ്ജന പറയുന്നത്. ഇക്ക വേണമെങ്കില്‍ ഇവിടെ നിന്നോളൂ, ഞാനില്ല എന്നു പറഞ്ഞ് വിതുന്പി കരയുന്നതും കാണാം. ഫിറോസും സഞ്ജനയും മാത്രമുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് ഫിറോസ് സഞ്ജനയെ ആശ്വസിപ്പിച്ച് പറഞ്ഞുവിട്ടു. അതിന് ശേഷം കാര്യങ്ങൾ എല്ലാം പഴയപടി ആവുകയും ചെയ്തു.

ആശ്വസിപ്പിച്ച് ഭാഗ്യലക്ഷ്മി

ആശ്വസിപ്പിച്ച് ഭാഗ്യലക്ഷ്മി

തന്റെ ഒറ്റപ്പെടലിനെ കുറിച്ച് വ്യക്തമാക്കിയ സഞ്ജനയെ ഭാഗ്യലക്ഷ്മി ചേര്‍ത്തു പിടിക്കുന്നതാണ് പിന്നീട് കാണുന്നത്. ഫിറോസിനോട് എല്ലാവര്‍ക്കുമുള്ള അതൃപ്തിയെ കുറിച്ച് താന്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും സഞ്ജന പറയുന്നു. ഇതോടെ ഭാഗ്യലക്ഷ്മിയ്ക്ക് പ്രേക്ഷകരിലുള്ള മതിപ്പ് അൽപം കൂടുകയും ചെയ്തു.

ആരെന്നു കണ്ടറിയാം

ആരെന്നു കണ്ടറിയാം

പുതിയ വിവാദത്തില്‍ ഡിംപല്‍ ഉള്‍പ്പെടുകയും പ്രശ്‌നക്കാരിയാണെന്നു കരുതിയ സഞ്ജന കരയുകയും ചെയ്ത സാഹചര്യത്തില്‍ ആരെല്ലാം പുറത്താകും എന്ന് കണ്ടു തന്നെ അറിയേണ്ടി വരുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതിനിടയിൽ ആയിരുന്നു ഡിംപലും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള ചായവിവാദവും അരങ്ങേറിയത്.

സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+