സജ്നയുടെ മുഖത്തടിച്ച് ഫിറോസ് ഖാൻ: കരഞ്ഞ് കാലുപിടിച്ച് മണിക്കുട്ടൻ, പ്രേക്ഷരെ ഞെട്ടിച്ച ആ സംഭവത്തിന് പിന്നിൽ..

ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയിലെത്തിയ മത്സരാർത്ഥികളാണ് ഫിറോസ് ഖാനും ഭാര്യയും നടിയുമായ സജ്ന ഫിറോസും. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ സജ്ന ഫിറോസിന്റെ മുഖത്തടിക്കുന്നതിന്റെ ദൃശ്യത്തെക്കുറിച്ചാണ് പ്രേക്ഷകർക്കിടയിൽ ആശങ്കയ്ക്ക് വഴിയൊരുക്കിയത്. രണ്ട് വ്യക്തികളാണെങ്കിലും ഒറ്റ മത്സരാർത്ഥിയായാണ് ഇരുവരും ബിഗ് ബോസ് ഹൌസിലേക്ക് കാലെടുത്തുവച്ചത്. എന്നാൽ അടിച്ച് മിനിറ്റുകൽക്കകം തന്നെ ഇതിന്റെ സത്യാവസ്ഥയും പുറത്തുവന്നിരുന്നു. വൈൽഡ് കാർഡ് എൻട്രിയിൽ എത്തിയത് മുതൽ പ്രശ്നങ്ങളുണ്ടെന്ന് പ്രേക്ഷരും നേരത്തെയുള്ള എപ്പിസോഡുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഫിറോസ് ഖാനും അനൂപും തമ്മിലുള്ള തർക്കവും ഇതിനുദാഹരണമാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം

 പണി കൊടുത്ത് ദമ്പതികള്‍

പണി കൊടുത്ത് ദമ്പതികള്‍


ബിഗ് ബോസിലെ ശക്തകായ മത്സരാർത്ഥികളിൽ ഒരാളായ മണിക്കുട്ടനെ കുടുക്കുന്നതിനായി സജ്ന ഫിറോസും ഫിറോസ് ഖാനും ഒരുക്കിയ പ്രാങ്കിൽ മണിക്കുട്ടൻ വീഴുകയായിരുന്നു. ഫിറോസ് ഖാൻ സജ്നയുടെ മുഖത്തടിച്ചോ എന്നതാണ് സോഷ്യൽ മീഡിയയിലെയും ചർച്ചാവിഷയം. ഇക്കയുടെ ആറ്റിറ്റ്യൂഡ് മാറിയെന്നും പുറത്തുള്ളവരെന്താണ് കരുതുക ഇവിടെയെന്തോ നടന്നുവെന്നല്ലേ എന്നൊക്കെ സജ്നയും ചോദിക്കുന്നുണ്ട്.

 ഒരു ആപ്പിളിനെച്ചൊല്ലി

ഒരു ആപ്പിളിനെച്ചൊല്ലി


ടാസ്കിനിടെ ഒരു ആപ്പിള്‍ മണിക്കുട്ടനും സജ്നയും ഒരുമിച്ച് കടിച്ചു തിന്നുവെന്നതിനെച്ചൊല്ലിയാണ് ഫിറോസ് ഖാൻ സജ്നയോട് വഴക്കുണ്ടാക്കുന്നത്. തുടർന്ന് ഇതിനിടെ ദേഷ്യത്തോടെ ഫിറോസ് സജ്നയുടെ മുഖത്തടിക്കുന്നു. മത്സരാർത്ഥികളെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഈ സംഭവം നടക്കുന്നത്. ഇവര് രണ്ടുപേരും ചേർന്ന് ഒരാപ്പിള്‍ കടിച്ചു തിന്നു എന്ന് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ലെന്നും ഫിറോസ് അടിച്ച ശേഷം പറയുന്നു. എന്നാൽ ഇരുവരും ചേർന്ന് ഒരുക്കിയ പ്രാങ്കാണ് ഇതെന്ന് അനൂപിന് മാത്രമാണ് അറിയാമായിരുന്നത്. മണിക്കുട്ടന് വേണ്ടിയുള്ള പ്രാങ്ക് ഒരുക്കുന്നതിന് മുന്നോടിയായി ഇരുവരും ഇക്കാര്യം അനൂപിനോട് പറഞ്ഞിരുന്നു.

കലിതുള്ളി ഫിറോസ് ഖാൻ

കലിതുള്ളി ഫിറോസ് ഖാൻ

മണിക്കുട്ടനൊപ്പം ആപ്പിള്‍ കടിച്ചുതിന്നത് ടാസ്കിന്റെ ഭാഗമായാണെന്ന് പറഞ്ഞ സജ്ന ഈ സംഭവം നടക്കുമ്പോള്‍ മത്സരാർത്ഥികളിൽ പലരും തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ വിഷയത്തിൽ കിടിലം ഫിറോസും ഇടപെട്ടു. നോബിയും സന്ധ്യയുമെല്ലാം ഈ സമയത്ത് അവിടെയുണ്ടായിരുന്നുവെന്ന് കിടിലം ഫിറോസും പറയുന്നുണ്ട്. നോബിയും ഇതിലിടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കലി തുള്ളിക്കൊണ്ട് നിൽക്കുന്ന ഫിറോസ് ഖാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നുണ്ടായിരുന്നില്ല.

കുറ്റപ്പെടുത്തി അനൂപ്

കുറ്റപ്പെടുത്തി അനൂപ്


ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത ഒരാളോട് നിയെന്തിനാ ഇതൊക്കെ പറയാൻ പോയതെന്നാണ് അനൂപ് സജ്നയോട് ചോദിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെ താൻ സജ്നയെ അടിച്ചില്ലെന്നും എന്താണ് സംഭവിച്ചതെന്നും ഫിറോസ് ഖാനും മത്സരാർത്ഥികളുടെ മുമ്പിൽ വെളിപ്പെടുത്തുകയും കാണിക്കുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് ചിരിച്ചുകൊണ്ട് മത്സരാർത്ഥികളോരുത്തരായി എത്തുന്നത്.

 കരഞ്ഞ് മണിക്കുട്ടൻ

കരഞ്ഞ് മണിക്കുട്ടൻ


താനുമായുണ്ടായ സംഭവത്തിന്റെ പേരിൽ ഫിറോസ് ഖാൻ സജ്നയെ തല്ലിയതോടെ ധർമസങ്കടത്തിലായ ഫിറോസ് ഖാൻ " അളിയാ ഞാൻ നിന്റെ കാല് പിടിക്കാം. സ്ത്രീകളെ തല്ലരുത്.. ഞാനത് ചെയ്തത് തെറ്റാണെങ്കിൽ നീ എന്നെ അടിച്ചോ... പക്ഷേ സ്ത്രീകളെ ക്യാമറയുള്ളപ്പോള്‍ തല്ലല്ലേ ... സ്ത്രീകളെ അടിക്കരുത്" എന്നെല്ലാം പറഞ്ഞ് ഫിറോസ് ഖാനോട് അപേക്ഷിക്കുന്ന മണിക്കുട്ടനെയാണ് മത്സരാർത്ഥികളും പ്രേക്ഷകരും കഴിഞ്ഞ എപ്പിസോഡിൽ കണ്ടത്. എന്നാൽ മണിക്കുട്ടന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ ഫിറോസും സജ്നയും സത്യാവസ്ഥ വെളിപ്പെടുത്തുകയായിരുന്നു. പ്രാങ്കാണെന്ന് പറഞ്ഞെങ്കിലും പപ്പ അമ്മയെ തല്ലുന്നത് ഞാൻ കണ്ടിട്ടുണ്ടെന്ന പറഞ്ഞ മണിക്കുട്ടൻ കരയുക തന്നെ ചെയ്തു.

Recommended Video

cmsvideo
    മിഷേലിനെ ബിഗ്‌ബോസ് മനപ്പൂർവം പുറത്തക്കിയതോ? | Oneindia Malayalam
     സ്ത്രീകളോട് ബഹുമാനം

    സ്ത്രീകളോട് ബഹുമാനം


    മണിക്കുട്ടന് സ്ത്രീകളോടുള്ള ബഹുമാനം തെളിയിക്കുന്നതാണ് ഇക്കഴിഞ്ഞ എപ്പിസോഡെന്നാണ് പ്രേക്ഷകർക്കും മത്സരാർത്ഥികള്‍ക്കും ഒരുപോലെ പറയാനുള്ളത്. മണിക്കുട്ടന്റെ ആത്മാർത്ഥതയും ഇതോടെ വെളിപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. കരുത്തുറ്റ മത്സരാർത്ഥിയായ മണിക്കുട്ടന് പ്രേക്ഷക മനസ്സിൽ കുടുതൽ ഇടം നൽകുന്നതാണ് ഈ സംഭവമെന്ന് വ്യക്തമാണ്.

    സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+