ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ച് സൂര്യ പൊട്ടിക്കരഞ്ഞു; കാരണം സ്ജന ഫിറോസ്, ആശ്വസിപ്പിച്ച് മറ്റ് താരങ്ങള്‍
പ്രേക്ഷകരെ കോരിത്തരിപ്പിച്ചുകൊണ്ട് ബിഗ് ബോസ് സീസണ്‍ 3 ആവേശത്തോടെ മുന്നേറുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഓരോ താരങ്ങളും തങ്ങളുടെ ടാസ്‌കുകളിലൂടെയും മറ്റുമായി ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എതിരാളികളെ ചടുലമായി സംസാരിച്ച് തോല്‍പ്പിക്കുന്ന മത്സരാര്‍ത്ഥികള്‍ വീട്ടിലുണ്ടെങ്കിലും ശക്തമായി സംസാരിക്കാന്‍ സാധിക്കാത്ത ചില മത്സരാര്‍ത്ഥികളും അവിടെയുണ്ട്. അങ്ങനയൊരു മത്സരാര്‍ത്ഥിയാണ് സൂര്യ മേനോന്‍. കഴിഞ്ഞ എപ്പിസോഡില്‍ സൂര്യ പൊട്ടിക്കരയുന്ന സംഭവത്തിനാണ് എപ്പിസോഡ് സാക്ഷ്യം വഹിച്ചത്.

ബിഗ് ബോസിന്റെ നിര്‍ദ്ദേശം
ഇന്നത്തെ എപ്പിസോഡില്‍ വ്യത്യസ്തമായ ഒരു ടാസ്‌കാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. ഒരു വഴക്കിലേക്ക് നീങ്ങിയാ ടാസ്‌കായിരുന്നു ഇത് എന്ന് വേണം പറയാന്‍. കാരണം, ഈ ടാസ്‌കില്‍ സജ്‌ന ഫിറോസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ കാരണം സൂര്യ മേനോന്‍ പൊട്ടിക്കരയുന്ന സംഭവമുണ്ടായി.

ടാസ്‌ക് ഇങ്ങനെ
ഈ സീസണില്‍ ടൈറ്റില്‍ വിന്നര്‍ ആയില്ലെങ്കില്‍ പ്രേക്ഷക മനസുകളില്‍ ഇടം നേടി പുറത്തേക്ക് പോകുന്നത് ആരായിരിക്കുമെന്നും തല കുനിച്ച് മടങ്ങേണ്ടവര്‍ ആരായിരിക്കുമെന്നും ഓരോരുത്തരും പറയാനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പറഞ്ഞതിന് പിന്നാലെ സംസാരിക്കാന്‍ ആദ്യം എത്തിയത് സജ്‌നയായിരുന്നു.

മണിക്കുട്ടന്റെ പേര്
ഈ സീസണില്‍ നേട്ടമുണ്ടാക്കുന്ന ആളായി മണിക്കുട്ടന്റെ പേരാണെന്നാണ് സജ്‌ന പറഞ്ഞത്. എന്നാല്‍ തല കുനിച്ച് പുറത്തേക്കിറങ്ങേണ്ടയാള്‍ സൂര്യ മേനോന്‍ ആയിരിക്കുമെന്നും സജ്‌ന പറഞ്ഞു. അതിന് വ്യക്തമായ കാരണവും സജ്‌ന ഫിറോസ് പറയുകയുണ്ടായി.

സൂര്യയെ നേരത്തെ അറിയാം
തനിക്കും ഫിറോസിനും സൂര്യയെ നേരത്തെ അറിയാമെന്നും തങ്ങള്‍ക്കറിയാവുന്ന സൂര്യ ഇങ്ങനെ അല്ലെന്നുമായിരുന്നു സ്ജന പറഞ്ഞ കാരണം. ഇക്കാര്യം ഇതിന് മുന്‍പും ഫിറോസ് പറഞ്ഞിട്ടുള്ളതാമെന്നും സജ്‌ന പറഞ്ഞു. പിന്നാലെ ടാസ്‌കില്‍ പറഞ്ഞതിന് ശേഷമുള്ള കാര്യങ്ങള്‍ അതിന് ശേഷവും സംസാരിക്കുകയുണ്ടായി.

മുഖത്ത് നോക്കി പറഞ്ഞു
തന്നെ കുറിച്ച് ഉറക്കെ സംസാരിക്കുന്നത് കേട്ട സൂര്യ സജ്‌നയുടെ അടുത്തെത്തിയപ്പോള്‍ കേട്ടത് ഇങ്ങനെയായിരുന്നു, സൂര്യയുടെ മുഖത്ത് നോക്കി സജ്‌ന ഫേക്കാണെന്ന് വിളിച്ചു. ഈ ഗെയിം എന്താണെന്ന് മനസിലാക്കിയാണ് സൂര്യ നില്‍ക്കുന്നതെന്നും അതിന് ഉദാഹരണമാണ് സൂര്യ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാത്തതെന്നും സജ്‌ന പറഞ്ഞു.

ചോദിച്ചപ്പോള്‍
ഒരിക്കല്‍ ഞാന്‍ ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇത് കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോയല്ലേ, എന്നായിരുന്നു സൂര്യയുടെ മറുപടിയെന്നും സജ്‌ന പറഞ്ഞു.ഇത് കേട്ട് സൂര്യ പൊട്ടിക്കരയുകയാണ് ഉണ്ടായത്. പിന്നീട് കുറേ നേരം ഇതും ഓര്‍ത്ത് താരം വിഷമിക്കുകയായിരുന്നു.

ആശ്വസിപ്പിച്ച് മറ്റുള്ളവര്‍
ഏറെ നേരം കരഞ്ഞ് തളര്‍ന്നിരുന്ന സൂര്യയെ പിന്നീട് റംസാന്‍, സന്ധ്യ, നോബി, മണിക്കുട്ടന്‍, എന്നിവരൊക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സൂര്യയുടെ പ്രണയത്തെ കുറിച്ചും സജ്‌ന കമന്റ് പറഞ്ഞു. സൂര്യയുടെ പ്രണയം ഒരു സ്ട്രാറ്റജിയാണെന്ന് സജ്‌ന ആരോപിച്ചു.


Click it and Unblock the Notifications
