ഈ 'ബ്രാ' ആരുടേത്? മണിക്കുട്ടനോട് പൊട്ടിത്തെറിച്ച് സജ്‌ന; ബിഗ് ബോസിൽ അടിവസ്ത്ര വിവാദം
ഓരോ ദിവസവും ഓരോ സംഭവങ്ങളായി ബിഗ് ബോസ്സിനെ കൂടുതൽ ഹിറ്റാക്കിക്കൊണ്ടിരിക്കുകയാണ്. തമാശകൾക്കപ്പുറത്തേക്ക്, തർക്കങ്ങൾക്കും പരദൂഷണങ്ങൾക്കും ഒക്കെ ആണ് പലപ്പോഴും കൂടുതൽ പ്രേക്ഷകരെ കിട്ടുന്നത്.
മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കുകളും ഗ്രൂപ്പിസവും ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. ഒരു 'ബ്രാ'യുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ എപ്പിസോഡിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. ഓരോരുത്തരുടേയും കാഴ്ചപ്പാടുകൾക്കനുസരിച്ച് ഓരോ വിഷയത്തിന്റേയും പ്രാധാന്യം കൂടുകയും കുറയുകയും ചെയ്യും എന്ന് കൂടി വ്യക്തമാക്കുന്നതായിരുന്നു ആ സംഭവം.
മുംബൈയില്‍ കൊവിഡ് പരിശോധന നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍

തുണികളുമായി മണിക്കുട്ടന്‍
ഒന്നിച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടയിലാണ് ബഞ്ചിലിരുന്ന തുണികള്‍ മണിക്കുട്ടന്‍ ശ്രദ്ധിച്ചത്. അതെടുത്ത് ലക്ഷ്മി ജയനെ വിളിച്ച് കൊടുക്കുകയും ചെയ്തു. അതുകണ്ട സജ്‌ന ഓടിവന്ന് തുണികള്‍ വാങ്ങിക്കൊണ്ടുപോയി. ഇതിൽ ഇപ്പോൾ എന്താണ് പ്രശ്നം എന്നാവും എല്ലാവരും ഓർക്കുക.

പരാതിയുമായി ഭാഗ്യലക്ഷ്മിയുടെ അടുത്ത്
മണിക്കുട്ടന്‍ എടുത്തു നീട്ടിയ തുണികള്‍ക്കിടയില്‍ നിന്ന് തന്റെ ബ്രേസിയര്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നെന്നും അത് തനിക്ക് സഹിക്കാന്‍ പറ്റുന്നില്ലെന്നും സജ്‌ന ഭാഗ്യലക്ഷ്മിയോട് പറഞ്ഞു. തന്റെ സ്വകാര്യവസ്ത്രങ്ങള്‍ എല്ലാവരേയും കാണിക്കാന്‍ മാത്രം താന്‍ പുരോഗമിച്ചിട്ടില്ലെന്നും സജ്‌ന പറഞ്ഞു. ഇത് തന്നെയാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതും

ലക്ഷ്മി വിളിച്ച് കൂവും
മണിക്കുട്ടന്‍ തുണികള്‍ കൊടുത്തത് ലക്ഷ്മി ജയന്റെ കൈയിലായിരുന്നു. അവള്‍ ഇതാരുടേതാണെന്ന് വിളിച്ച കൂവാന്‍ സാധ്യതയുണ്ടെന്നും തൂങ്ങിക്കിടക്കുന്ന തന്റെ ബ്രേസിയര്‍ അപ്പോള്‍ എല്ലാവരുടേയും ശ്രദ്ധയില്‍പ്പെടുമെന്നും സജ്‌ന പറയുന്നു. ഇക്കാരണത്താലാണ് താന്‍ ഓടിച്ചെന്ന് തന്റെ വസ്ത്രങ്ങള്‍ വാങ്ങിയതെന്നാണ് സജ്‌ന പറയുന്നത്.

വീണ്ടും ഡിപലിലേക്ക്...
തുണികള്‍ ബഞ്ചില്‍ മടക്കി വച്ചത് ഡിംപലാണെന്ന് മനസ്സിലാക്കിയ സജ്‌ന അക്കാര്യം ഡിംപലിനോട് ചോദിക്കാനെത്തുകയും ചെയ്തു.. എന്നാല്‍ താന്‍ അയയില്‍ നിന്ന് എല്ലാവരുടേയും തുണി എടുക്കുന്നതു പോലെ തന്നെ എടുത്തതാണെന്നും ഭര്‍ത്താവായ ഫിറോസിനോട് ചോദിച്ചപ്പോള്‍ അത് സജ്‌നയടേതാണെന്ന് പറഞ്ഞില്ലെന്നും ഡിംപല്‍ വ്യക്തമാക്കി.

എല്ലാം ഭര്‍ത്താവിനെ കാണിക്കാന്‍ കഴിയുമോ?
ഫിറോസ് സജ്‌നയുടെ ബ്രേസിയര്‍ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞ ഡിംപലിനോട് എല്ലാ കാര്യവും ഭര്‍ത്താവിനെ കാണിക്കാന്‍ പറ്റുമോയെന്നാണ് സജ്‌ന ചോദിച്ചത്. ഇനി ഇത്തരം കാര്യം ആവര്‍ത്തിക്കരുതെന്നും സജ്‌ന ഡിംപലിനെ വിലക്കി. യഥാർത്ഥത്തിൽ ഡിംപൽ ചെയ്ത സഹായം, അവർക്ക് തന്നെ വിനയാകുന്ന കാഴ്ചയ്ക്കാണ് ബിഗ് ബോസ് ഹൌസ് വീണ്ടും വേദിയായത്.

മജ്‌സിയയോട് ഡിംപല്‍
തുണിയെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഡിംപല്‍ മജ്‌സിയയോട് പറഞ്ഞു. ഇനി അങ്ങനെ തുണികള്‍ എടുക്കാന്‍ പോകേണ്ടെന്ന് മജ്‌സിയ ഡിംപലിനെ ഉപദേശിച്ചു. എന്തായാലും ആ ഉപദേശം ഡിംപൽ കേൾക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. ഡിംപലിന് സഹായിക്കാതിരിക്കാൻ ആവില്ല എന്നാണ് പൊതുവേ പ്രേക്ഷക ഭാഷ്യം.
ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications