Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കാര്യങ്ങളാണ് ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കാന്‍ അവര്‍ പ്രധാനമായും നോക്കുക: സന്ധ്യ മനോജ് പറയുന്നു

നൃത്തം, മോഡല്‍ രംഗത്ത് നേരത്തെ തന്നെ പ്രശസ്തയാണെങ്കിലും സന്ധ്യ മനോജ് മലയാളം ടിവി പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമാവുന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലൂടെയാണ്. ആദ്യ ദിവസങ്ങളില്‍ അത്ര മികച്ച പെര്‍ഫോമന്‍സ് സന്ധ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിലും പിന്നീട് വലിയ മാറ്റം താരത്തിന്‍റെ പ്രകടനത്തില്‍ ഉണ്ടാവുന്നതാണ് കാണാന്‍ കഴിഞ്ഞത്.

വളരെ മികച്ച രീതിയില്‍ മത്സരിച്ച സന്ധ്യ മനോജ് ഒടുവില്‍ എഴുപത് ദിവസത്തോളം ഷോയില്‍ തുടര്‍ന്നതിന് ശേഷമാണ് പുറത്താവുന്നത്. ഇപ്പോഴിതാ തന്‍റെ ബിഗ് ബോസ് അടക്കമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.

ബിഗ് ബോസ് ഹൗസ്

നമ്മുടെ കഴിവുകള്‍ മികച്ച രീതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന വേദിയായിട്ടാണ് ബിഗ് ബോസ് ഹൗസിനെ കണ്ടതെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്ധ്യ മനോജ് പറയുന്നത്. ബിഗ് ബോസില്‍ പോവുന്ന കാര്യം കുറിച്ച് പേരോട് മാത്രമേ പറഞ്ഞിരുന്നുള്ളു. അധികം ആളുകളോട് പറയരുതെന്ന് ബിഗ് ബോസ് അധികൃതരും നിര്‍ദേശിച്ചിരുന്നതായും സന്ധ്യ വ്യക്തമാക്കുന്നു.

ബിഗ് ബോസ് അഭിമുഖം

കുറച്ച് പേരോട് പറഞ്ഞപ്പോള്‍ തന്നെ എന്നെക്കൊണ്ട് ഇത് പറ്റുമോയെന്ന സംശയവും അവര്‍ പ്രകടിപ്പിച്ചിരുന്നു. ഒരുപാട് നെഗറ്റീവുകള്‍ വരാമെന്ന് അതിന്‍റെ ഇന്‍റര്‍വ്യൂവില്‍ വരെ പറഞ്ഞിരുന്നു. ഈ ഷോ ഏത് ദിശയിലേക്ക് പോവുമെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ നോക്കിയത് ബിഗ് ബോസിന്‍റെ ഓഡിയന്‍സിനേയാണ്. അതിന്‍റെ ഓഡിയന്‍സ് പരന്ന് കിടക്കുകയുണ്. ആ ഓഡിയന്‍സിനിടയിലേക്ക് നമുക്ക് എത്താന്‍ കഴിയുക എന്നുള്ളത് വലിയ കാര്യമാണാണെന്നും അഭിമുഖത്തില്‍ സന്ധ്യ പറയുന്നു.

സെലക്ട് ചെയ്യുന്ന രീതി

നമുക്കിടയില്‍ പലതരത്തിലുള്ള ആളുകള്‍ ഉണ്ട്. ആ പലതരത്തിലുള്ള ആളുകളുടെ പ്രതിനിധികളെയാണ് ബിഗ് ബോസ് ഷോയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഞാനും ഒരാളും നല്ല സുഹൃത്തുക്കളാണെങ്കില്‍ അവര്‍ ഒരിക്കലും സെലക്ട് ചെയ്യില്ല. നമ്മള്‍ നല്ല കൂട്ടായിട്ട് പിന്നെ എപ്പോഴെങ്കിലും അടിയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ സാധ്യതയുണ്ട്. അത്തരത്തില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരെയാണ് അവര്‍ സെലക്ട് ചെയ്യുന്നത്.

പേര് നിര്‍ദേശിച്ചത് ഷിയാസ്

സീസണ്‍ 1 ലെ മത്സരാര്‍ത്ഥി ഷിയാസ് ആണ് എന്‍റെ പേര് ബിഗ് ബോസിലേക്ക് അയക്കുന്നത്. ഏറ്റവും അവസാനമായിട്ടായിരുന്നു എന്നെ ഇന്‍റര്‍വ്യൂവിന് വിളിച്ചത്. എല്ലാ വളരെ പെട്ടെന്നായിരുന്നു. ഇന്‍റര്‍വ്യൂവിന് വിളിച്ച് മൂന്നാം ദിവസം ഇന്‍റര്‍വ്യൂ നടന്നു. അന്ന് തന്നെ സെലക്ടായി. പിന്നീട് ക്വാറന്‍റീന്‍ ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. നമ്മുടെ ആശയങ്ങള്‍ എന്താണെന്ന് ആ ഇന്‍റര്‍വ്യൂവില്‍ അവര്‍ മനസ്സിലാക്കും.

പലരേയും അറിയില്ലായിരുന്നു

പല സെലിബ്രറ്റികളേയും എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കഴിയുന്ന മലേഷ്യയില്‍ പല മലയാളം ചാനലും കിട്ടില്ല. അതുകൊണ്ട് തന്നെയാണ് മിക്കവരേയും അറിയാന്‍ കഴിയാതെ വന്നത്. അത് എനിക്ക് തന്നെ വലിയ നാണക്കേടായിരുന്നു. പക്ഷെ അത് അറിഞ്ഞപ്പോള്‍ ഷോ അധികൃതര്‍ക്ക് കൂടുതല്‍ സന്തോഷമായി എന്നും സന്ധ്യ മനോജ് പറയുന്നു.

നീരീക്ഷിക്കുകയായിരുന്നു

ബിഗ് ബോസ് ഹൗസില്‍ കയറിയപ്പോള്‍ എല്ലാവരെയും മനസിലാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. നമ്മള്‍ ഓരോരുത്തരോടും സംസാരിച്ച് നമുക്ക് പറ്റിയ ആളാണെന്ന് മനസിലായാല്‍ മാത്രമല്ലേ, സുഹൃത്ത് ആവുമോ എന്ന് അറിയാന്‍ പറ്റൂ. അതുകൊണ്ട് ആദ്യത്തെ ആഴ്ച ഞാന്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. പിന്നീടാണ് നമ്മള്‍ മാറിയത്.

ക്ഷമയുടെ നെല്ലിപ്പലക

ക്ഷമയുടെ നെല്ലിപ്പലക വരെ നമ്മള്‍ സഹിച്ച് നില്‍ക്കും. അതിന് ശേഷമാണ് ഞാന്‍ പ്രതികരിച്ച് തുടങ്ങുക. നേരിടാന്‍ പറ്റാത്ത ഒരു സാഹചര്യം ഉണ്ടായതായി എനിക്ക് തോന്നിയിട്ടില്ല. എഴുപതാം ദിവസം പുറത്ത് വരുമ്പോള്‍ രണ്ട് മൂന്ന് പേരെ കൂടെ ശരിയാക്കാമെന്ന തോന്നലായിരുന്നു എനിക്ക് ഉണ്ടായിരുന്നതെന്നും തമാശ രൂപേണ താരം പറയുന്നു. അയ്യോ അബദ്ധമായി പോയല്ലോ എന്ന ഒരു സാഹചര്യം എനിക്ക് അവിടെ വന്നിട്ടില്ല

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale
    തന്‍റെ ഉദ്ദേശം

    ആളുകളെ മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ആദ്യത്തെ ആഴ്ച എല്ലാവരേയും നിരീക്ഷിച്ച് അവിടെ നിന്നത്. ഓരോരുത്തരെയും കേട്ടിട്ട് വേണം സംസാരിക്കാന്‍. നമ്മള്‍ പറേണ്ടടിത്ത് പറയണം. യോഗ പഠിക്കണം എന്നൊക്കെ പറഞ്ഞപ്പോള്‍ ആരാണ് പറയുന്നതൊക്കെയെന്ന് ഞാന്‍ നോക്കി. വളരെ സീരിയസായി പറഞ്ഞവരെ മാത്രമാണ് ഞാന്‍ യോഗ പഠിപ്പിച്ചത്. ഒരു സ്ട്രാറ്റജിയും തനിക്ക് ഉണ്ടായിരുന്നില്ലെന്നും സന്ധ്യ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+