ബിഗ് ബോസ് വിജയിയെ പ്രവചിച്ച് സന്ധ്യ മനോജ്, ഷോയിലെ കിടിലം പ്ലെയർ മറ്റൊരാൾ, ഏറ്റവും ഫേക്ക് ഇയാൾ
ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ആര് വിജയിക്കും എന്നുളള ആകാംഷ തുടരുകയാണ്. വിജയിയെ കണ്ടെത്താന്‍ പ്രേക്ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ വോട്ടിംഗ് അവസാനിച്ചെങ്കിലും വിജയിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ബിഗ് ബോസ് ആരാധകര്‍ വിജയി ആരാകും എന്നത് സംബന്ധിച്ച് പല പ്രവചനങ്ങളും നടത്തുന്നുണ്ട്.
അതിനിടെ ബിഗ് ബോസ് മൂന്നാം സീസണിലെ താരമായിരുന്ന സന്ധ്യ മനോജ് നടത്തിയ ചില പ്രവചനങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വിശദമായി അറിയാം

നര്‍ത്തികിയായ സന്ധ്യ മനോജ് ബിഗ് ബോസില്‍ നിന്ന് നേരത്തെ പുറത്തായതാണ്. ബിഗ് ബോസ് 70 ദിവസങ്ങളോളം പിന്നിട്ട ഘട്ടത്തില്‍ നടന്ന എലിമിനേഷനില്‍ ആയിരുന്നു സന്ധ്യ മനോജ് പുറത്തായത്. ബിഗ് ബോസില്‍ വലിയ ആരാധകവൃന്ദമൊന്നും സൃഷ്ടിക്കാന്‍ സന്ധ്യയ്ക്ക് സാധിച്ചിരുന്നില്ല. പുറത്താക്കപ്പെട്ടതിന് ശേഷം ഷോയെ കുറിച്ച് സന്ധ്യ നടത്തിയ അഭിപ്രായ പ്രകടനങ്ങളും ചര്‍ച്ച ആയിരുന്നു.

ബിഗ് ബോസ് മൂന്നാം സീസണ്‍ ഷൂട്ടിംഗ് കൊവിഡ് ലോക്ക്ഡൗണ്‍ കാരണം തടസ്സപ്പെട്ടതോടെയാണ് വിജയിയെ കണ്ടെത്താന്‍ ചാനല്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രിയോടെ വോട്ടെടുപ്പ് അവസാനിച്ചു. ഏറ്റവും കൂടുതല്‍ വോട്ട് നേടി മത്സരാര്‍ത്ഥി ഇക്കുറി ബിഗ് ബോസ് വിജയി ആകും. ബിഗ് ബോസില്‍ ഇതാദ്യമായാണ് ഇത്തരമൊരു രീതി.

അതിനിടെ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ കുറിച്ച് ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സന്ധ്യ മനോജ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ആരായിരിക്കും വിജയി എന്നുളള പ്രവചനവും സന്ധ്യ മനോജ് നടത്തുന്നുണ്ട്. ബിഗ് ബോസ് ഹൗസില്‍ തനിക്ക് ലഭിച്ച അടുത്ത സുഹൃത്ത് ആരെന്നും ഏറ്റവും ജെനുവിനായ ആളാരെന്നും അടക്കം സന്ധ്യ മനോജ് പറയുന്നുണ്ട്

ബിഗ് ബോസ് ഷോയില്‍ ഉണ്ടായിരുന്ന എല്ലാവരുമായും തനിക്ക് ഇപ്പോഴും ബന്ധം ഉണ്ടെന്ന് സന്ധ്യ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഷോയില്‍ നിന്ന് ആദ്യം പുറത്തായവരുമായി നേരത്തെ തന്നെ ബന്ധം സൂക്ഷിച്ചിരുന്നു. ബാക്കി ഉളളവര്‍ കൂടി ഷോയില്‍ നിന്ന് പുറത്ത് വന്നതോടെ അവരുമായും ബന്ധമുണ്ടെന്നും സന്ധ്യ പറഞ്ഞു. എന്നാല്‍ 100 ശതമാനം ആളുകളുമായും ബന്ധമുണ്ടെന്ന് പറയാനാകില്ലെന്നും സന്ധ്യ പറയുന്നു.

ബിഗ് ബോസ് ഹൗസില്‍ നിന്നും തനിക്ക് ജീവിതത്തിലേക്ക് ലഭിച്ച സുഹൃത്ത് ഭാഗ്യലക്ഷ്മി ആണെന്നാണ് സന്ധ്യ പറഞ്ഞത്. ബിഗ് ബോസിലെ പഞ്ചാര അനൂപ് കൃഷ്ണന്‍ ആണെന്നും സന്ധ്യ പറയുന്നു. ഷോയില്‍ ഏറ്റവും ജെനുവിന്‍ ആയിട്ടുളള മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിന് റംസാന്റെ പേരാണ് സന്ധ്യ പറഞ്ഞത്.

ബിഗ് ബോസ് ഹൗസിലെ ഫിലോസഫര്‍ ആരെന്ന ചോദ്യത്തിന് കിടിലം ഫിറോസ് എന്നായിരുന്നു സന്ധ്യയുടെ ഉത്തരം. ബിഗ് ബോസ് ഹൗസിലെ ഏറ്റവും ഫേക്ക് ആയ മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിന് സായ് വിഷ്ണുവിന്റെ പേരാണ് സന്ധ്യ മനോജ് പറഞ്ഞത്. അതിന് കാരണമായി സന്ധ്യ പറയുന്നത് സായ് വിഷ്ണു ഓരോ ആഴ്ചയും മാറ്റങ്ങള്‍ വന്ന ഒരു ആളാണ് എന്നതാണ്.

ബിഗ് ബോസ് ഹൗസിലെ മാനിപ്പുലേറ്റര്‍ ആരെന്ന ചോദ്യത്തിന് സൂര്യ എന്നാണ് സന്ധ്യ ഉത്തരം നല്‍കുന്നത്. ഷോയിലെ ഏറ്റവും കിടിലന്‍ പ്ലയര്‍ ഡിംപല്‍ ഭാല്‍ ആണെന്നും സന്ധ്യ മനോജ് പറയുന്നു. ഇത്തവണ ആര് ബിഗ് ബോസ് വിജയി ആകും എന്നുളള ചോദ്യത്തിന് മണിക്കുട്ടന്‍ എന്നാണ് സന്ധ്യ ഉത്തരം നല്‍കിയത്. ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷമുളള അനുഭവത്തില്‍ നിന്ന് മണിക്കുട്ടന്‍ വിജയിക്കും എന്നാണ് താന്‍ കരുതുന്നതെന്നും സന്ധ്യ പറഞ്ഞു.

ഇത്തവണ ബിഗ് ബോസ് വിജയി ആകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണമാണ് വോട്ടിംഗ് ഘട്ടത്തില്‍ മണിക്കുട്ടന് വേണ്ടി നടന്നത്. മണിക്കുട്ടന്‍ വിജയിക്കും എന്നാണ് ബിഗ് ബോസ് ആരാധകരില്‍ വലിയൊരു വിഭാഗവും കണക്ക് കൂട്ടുന്നത്. വോട്ടിംഗില്‍ മണിക്കുട്ടനാണ് മുന്നില്‍ എത്തിയിട്ടുളളത് എന്നാണ് സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും.


Click it and Unblock the Notifications
