ഇതില്‍കൂടുതല്‍ 33കാരി പറഞ്ഞോണ്ട് നടക്കണോ? സൂര്യയോട് സന്ധ്യ മനോജ്... ബിഗ് ബോസില്‍ നടന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 3 എപ്പിസോഡുകളില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. പലവേള സൂര്യ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ മണിക്കുട്ടന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടായിരുന്നു. ഈ പ്രണയത്തില്‍ ആരാണ് ജെനുവിന്‍. മണിക്കുട്ടനാണോ അതോ സൂര്യയാണോ... ഈ ചോദ്യത്തിന് കൃത്യമായ മറുപടി പറയുകയാണ് ഷോയില്‍ നിന്ന് പുറത്തായ സന്ധ്യ മനോജ്. ഒപ്പം ബിഗ് ബോസ് ഹൗസില്‍ താന്‍ കണ്ട പല കാര്യങ്ങളും അവര്‍ തുറന്നുപറയുകയും ചെയ്യുന്നു...

തമിഴ്‌നാട്ടില്‍ ഇനി പുതുയുഗം; എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു- ചിത്രങ്ങള്‍ കാണാം

അത് വ്യക്തികളുടെ സ്വകാര്യത

അത് വ്യക്തികളുടെ സ്വകാര്യത

പ്രണയം ഓരോ വ്യക്തികള്‍ക്കും തോന്നുന്നതാണ്. ഓരോ വ്യക്തിയുടെയും സ്വകാര്യതയാണ്. അത് ആദരിക്കപ്പെടണം. വെറുതെയുള്ള കാട്ടിക്കൂട്ടലുകളോട് തനിക്ക് താല്‍പ്പര്യമില്ല. എന്നാല്‍ സൂര്യയുടെ പ്രണയം ശരിയാണ് എന്ന് തോന്നിയിരുന്നു. അപ്പോള്‍ എനിക്ക് വല്ലാത്ത മതിപ്പ് തോന്നുകയും ചെയ്തുവെന്നു സന്ധ്യമനോജ് പറയുന്നു.

തിരിച്ച് പ്രതീക്ഷിച്ചില്ല

തിരിച്ച് പ്രതീക്ഷിച്ചില്ല

സൂര്യയുടെ ഇഷ്ടം തുറന്നുപറയുകയാണ് ചെയ്തത്. അതിന് അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തിരിച്ച് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും സൂര്യ മണിക്കുട്ടനെ പ്രണയിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ സൂര്യയെ വിളിച്ചു ഇക്കാര്യത്തില്‍ തനിക്ക് സൂര്യയോടുള്ള മതിപ്പ് പറയുകയും ചെയ്തുവെന്ന് സന്ധ്യ മനോജ് വിശദീകരിച്ചു.

ഇഷ്ടമല്ലടീ എന്ന രീതിയില്‍ പാട്ട്...

ഇഷ്ടമല്ലടീ എന്ന രീതിയില്‍ പാട്ട്...

മണിക്കുട്ടന്‍ തിരിച്ച് സ്‌നേഹിക്കണമെന്ന് സൂര്യയ്ക്ക് നിബന്ധനയില്ല. എന്നാല്‍ പിന്നീട് ഇടയ്ക്കിടെ സൂര്യ ഇക്കാര്യം പറയാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് വൈമനസ്യം തോന്നി. ഇക്കാര്യം ഞാന്‍ സൂര്യയോട് പറയുകയും ചെയ്തു. മണിക്കുട്ടന്‍ ഫ്രണ്ടായി കാണുന്നു എന്ന് വ്യക്തമാക്കിയതാണ്. ഇഷ്ടമല്ലടീ എന്ന രീതിയില്‍ പാട്ട് മാറ്റി പാടുകയും ചെയ്തു...

ഒരു 33കാരി

ഒരു 33കാരി

ഈ സാഹചര്യത്തില്‍ ഇഷ്ടമാണ് എന്ന് ഒരു 33കാരി ഇക്കാര്യം പറഞ്ഞോണ്ട് നടക്കണോ എന്ന് ഞാന്‍ സൂര്യയോട് ചോദിച്ചുവെന്ന് സന്ധ്യ മനോജ് വെളിപ്പെടുത്തുന്നു. ഒരു ഉപദേശം എന്ന നിലയിലാണ് ഞാന്‍ ഇക്കാര്യം സംസാരിച്ചത്. സൂര്യ പിന്നെയും തുടര്‍ന്നു. അത് സൂര്യയുടെ ഇഷ്ടമെന്നും സന്ധ്യ പറയുന്നു.

മണിക്കുട്ടന്‍ അസ്വസ്ഥനായി

മണിക്കുട്ടന്‍ അസ്വസ്ഥനായി

നേരത്തെ മണിക്കുട്ടനെ ജീവിതത്തില്‍ ചിട്ടയുള്ള ഒരു വ്യക്തിയായിട്ടാണ് കണ്ടിരുന്നത്. രാത്രി ലൈറ്റ് അണച്ചാല്‍ വേഗം കിടക്കുന്ന ശീലമായിരുന്നു. എന്നാല്‍ നാട്ടുകൂട്ടം പരിപാടി നടക്കുന്ന ആഴ്ച ഇതില്‍ മാറ്റം വന്നു. മണിക്കുട്ടന് പലപ്പോഴും ഉറക്കം നഷ്ടമായോ, അസ്വസ്ഥനായോ എന്ന് തോന്നിയിട്ടുണ്ടെന്നും സന്ധ്യ മനോജ് പറയുന്നു.

എല്ലാ വിഷയങ്ങളും പറഞ്ഞു തീര്‍ത്തു

എല്ലാ വിഷയങ്ങളും പറഞ്ഞു തീര്‍ത്തു

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഒരു പാട് നേരം സംസാരിക്കുന്ന മണിക്കുട്ടനെയാണ് പിന്നീട് കണ്ടത്. ഒരുപാട് ചിന്തിക്കുന്ന തലത്തിലേക്ക് മണിക്കുട്ടന്‍ മാറി. പിന്നീട് മണിക്കുട്ടന്‍ ഓകെ ആയി എന്നാണ് മനസിലാക്കുന്നത്. എല്ലാ വിഷയങ്ങളും പറഞ്ഞു തീര്‍ത്തുവെന്നും സന്ധ്യ മനോജ് വ്യക്തമാക്കി.

മണിക്കുട്ടനാണ് എടുത്തിട്ടത്

മണിക്കുട്ടനാണ് എടുത്തിട്ടത്

സൂര്യയുടെ പല കാര്യങ്ങളും മണിക്കുട്ടനാണ് എടുത്തിട്ടത്. സൂര്യയുടെയും മണിക്കുട്ടന്റെയും ഇടയിലുള്ള പരിഹരിക്കാത്ത വിഷയങ്ങള്‍ മണിക്കുട്ടനെ ബാധിച്ചിട്ടുണ്ടാകാം. മണിക്കുട്ടന്‍ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും സന്ധ്യ മനോജ് പറഞ്ഞു. ഏതായാലും ബിഗ് ബോസ് ഷോ അതിഗംഭീരമായി തുടരുകയാണ്.

അക്ഷര ഹാസന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടി ആരാധര്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+