• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 29 ന്?, ഷൂട്ടിങ് കൊച്ചിയില്‍, മുഴുവന്‍ താരങ്ങള്‍ക്കും അറിയിപ്പ്-റിപ്പോര്‍ട്ട്

Google Oneindia Malayalam News

വിജയിയെ പ്രഖ്യാപിക്കാനുള്ള വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബിഗ് ബോസ് മലയാളം ഷോ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു അറിയിപ്പും ഉണ്ടാവാതിരുന്നതില്‍ വലിയ അമര്‍ഷത്തിലായിരുന്നു ആരാധകര്‍. തങ്ങളുടെ അമര്‍ഷം അവര്‍ വിവിധ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിലുടെ അറിയിക്കുകയും ചെയ്തു.

ഇതോടെയാണ് ഏവര്‍ക്കും പ്രതീക്ഷയേകുന്ന പുതിയ അറിയിപ്പുമായി മോഹന്‍ലാല്‍ തന്നെ കഴിഞ്ഞ ദിവസം നേരിട്ട് എത്തിയത്. ബിഗ് ബോസ് മലയാളം സീസണ്‍ 3 യുടെ ഗ്രാന്‍ഫിനാലെ ഉണ്ടാവുമെന്ന ഉറപ്പാണ് അദ്ദേഹം നല്‍കിയത്. ഇതോടെ അത് എന്നാകും എന്നറിയാനുള്ള ആകംക്ഷയിലാണ് എല്ലാ ആരാധകരും.

ബിഗ് ബോസ് മലയാളം


ചെന്നൈയിലെ സ്റ്റുഡിയോയിലായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3 ചിത്രീകരിച്ചിരുന്നത്. രണ്ടാം സീസണ്‍ മുതലാണ് ഷോ ചെന്നൈയില്‍ ചിത്രീകരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏറെ ജനപ്രീതി നേടിയ ഷോ 95-ാം ദിവസം അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

രണ്ടാം സീസണ്‍

മെയ് 25 അവസാന എപ്പിഡോഡ് സംപ്രേഷണം ചെയ്യുമ്പോള്‍ എട്ട് മത്സരാര്‍ത്ഥികളായിരുന്നു ഷോയില്‍ ഉണ്ടായിരുന്നത്. ഷോ നിര്‍ത്തിവെച്ചതോടെ രണ്ടാം സീസണ്‍ പോലെ ഇത്തവണയും വിജയിയെ പ്രഖ്യാപിച്ചേക്കില്ലേ എന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ശേഷിക്കുന്ന എട്ട് മത്സരാര്‍ത്ഥികളില്‍ നിന്നും ടൈറ്റില്‍ വിന്നറെ കണ്ടെത്താന്‍ ഒരാഴ്ചത്തെ വോട്ടിങ് നടത്തുമെന്ന് പ്രഖ്യാനം ഉടന്‍ എത്തി.

ബിഗ് ബോസ് വോട്ടിങ്

ഏറെ ആവേശത്തോടെ നടന്ന വോട്ടിങ് മെയ് 29 അവസാനിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ പിന്നിട്ടും ഒരു അറിയിപ്പും ഉണ്ടാവാതിരുന്നതോടെയാണ് ആരാധകര്‍ അമര്‍ഷം ശക്തമാക്കാന്‍ തുടങ്ങിയതും കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെ രംഗത്ത് വന്ന് പുതിയ അറിയിപ്പ് നല്‍കുകയും ചെയ്തത്. ഗ്രാന്‍ഡ് ഫിനാലേയെക്ക് അല്‍പം കൂടി ക്ഷമിച്ചേ മതിയാകു എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്.

ഗ്രാന്‍ഡ് ഫിനാലെ


കോവിഡ് മൂലമുള്ള ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിയുന്നതോടെ ബിഗ് ബോസ് മലയാളത്തിലെ മൂന്നാം സീസണിലെ വിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവും. അതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് ഷോയിലെ അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

പുതിയ അറിയിപ്പ്

പുതിയ അറിയിപ്പ് വന്നതോടെ ഷോയുടെ ആരാധകരും വലിയ ആവേശത്തിലായി. ഇതോടെ എന്നായിരിക്കും ഗ്രാന്‍ഡ് ഫിനാലെ നടക്കുകയെന്ന അഭ്യുഹവും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങി. ഈ മാസം 29 ന് ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചരണമാണ് പ്രധാനമായും നടക്കുന്നത്. അതിന് തലേദിവസങ്ങളില്‍ പരിപാടി ഷൂട്ട് ചെയ്യും.

കൊച്ചിയില്‍

എല്ലാ താരങ്ങളും നാട്ടില്‍ എത്തിയതിനാല്‍ തന്നെ കൊച്ചിയില്‍ വെച്ച് തന്നെയാവും ഷൂട്ടിങ് എന്നാണ് സൂചന. ഇതോടൊപ്പം തന്നെ ഫൈനലിന് വേണ്ടി തയ്യാറായിരിക്കാന്‍ മത്സരാര്‍ത്ഥികള്‍ക്കും അറിയിപ്പ് കിട്ടിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും ഗ്രാന്‍ഡ് ഫിനാലെ ചിത്രീകരിക്കുക. അതിനാല്‍ തന്നെ ഇപ്പോള്‍ തന്നെ എല്ലാവരും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ആര്‍ടിപിസിആര്‍

പുറത്ത് പോയ മത്സരാര്‍ത്ഥികളില്‍ ചിലരും ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്തേക്കും. ഇവര്‍ അടക്കം എല്ലാവരുടേയും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. അതിന് മുന്നോടിയായി എല്ലാ മത്സരാര്‍ത്ഥികളുടേയും വാക്സിനേഷന്‍ പൂര്‍ത്തികരിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ചാനലിന്‍റെ ഭാഗത്ത് നിന്നുമുള്ള എല്ലാവരും വാക്സിനേഷന്‍ സ്വീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞി ദിവസം പുറത്ത് വന്നിരുന്നു.

ഇളവുകള്‍


കേരളത്തിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ രണ്ട് ദിവസത്തിനുള്ള അവസാനിക്കും. ഇളവുകള്‍ ഒറ്റയടിക്ക് പ്രഖ്യാപിച്ചേക്കില്ലെങ്കിലും സിനിമാ-സീരിയല്‍ ഉള്‍പ്പടേയുള്ള ചിത്രീകരണത്തിന് നിയന്ത്രണങ്ങളോടെ ആദ്യ ഘട്ടത്തില്‍ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ. അത് പ്രകാരമുള്ള നടപടികളുമായാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.

cmsvideo
  bigg boss malayalam season 3: fans requested to asianet for conduct soon grand finale
  ആര് വിജയിക്കും

  മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണന്‍, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റിതു മന്ത്ര, റംസാന്‍ മുഹമ്മദ് തുടങ്ങിയവരാണ് നിലവില്‍ ഷോയില്‍ ഉള്ളത്. ഇതില്‍ വോട്ടിങ്ങില്‍ മണിക്കുട്ടന്‍ മുന്നില്‍ എത്തിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായിരുന്നു. എന്നാല്‍ അവസാനം നിമിഷങ്ങളില്‍ സായി വിഷ്ണുവിന് വലിയ പിന്തുണ ലഭിച്ചെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ അവകാശപ്പെടുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Bigg Boss malayalam season 3: show authorities have started preparations for grand finale
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X