ബിഗ് ബോസില്‍ ഈ ആഴ്ച ഡബിള്‍ എവിക്ഷന്‍; രമ്യയും റംസാനും പുറത്തേക്കോ, ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍
ബിഗ് ബോസ് ഹൗസ് 82 ദിവസം പിന്നിട്ട് മുന്നോട്ടു പോകുകയാണ്. ഓരോ ദിവസവും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് ഹൗസ് സാക്ഷ്യം വഹിക്കുന്നത്. ഭാര്‍ഗവി നിലയം എന്ന പുതിയ ടാസ്‌ക് മത്സരാര്‍ത്ഥികളെ ആവേശത്തിലാഴ്ത്തിയിരുന്നു.
വീക്ക്‌ലി ടാസ്‌കില്‍ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഗ് ബോസ് ഷോ മുന്നോട്ടു പോകുമ്പോഴും ഓരോ പ്രവചനങ്ങളുമായി ആരാധകരും രംഗത്തെത്താറുണ്ട്. അങ്ങനെ അടുത്ത ആഴ്ചത്തെ എവിക്ഷനെ കുറിച്ച് ആരാധകര്‍ നടത്തുന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.

12 ആഴ്ചയിലെ എലിമിനേഷന്‍
12ാം ആഴ്ചയിലെ എലമിനേഷനാണ് ഇനി നടക്കാനുള്ളത്. റിതു, സൂര്, റംസാന്‍, സായി, രമ്യ, മണിക്കുട്ടന്‍ എന്നിവരാണ് എലിമിനേഷന്‍ പട്ടികയിലുള്ളത്. ഇവരില്‍ ഈ ആഴ്ച പുറത്തേക്ക് പോകുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകരും ആരാധകരും. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

പ്രവചനങ്ങള്‍ സത്യമായത്
അതീവ രഹസ്യമായാണ് ഷോ നടക്കുന്നത്. എന്നാല്‍ നേരത്തെ പുറത്തുവരുന്ന പല റിപ്പോര്‍ട്ടുകളും പിന്നീട് സത്യമായിട്ടുണ്ട്. മണിക്കുട്ടന്റെ പുറത്തുപോക്ക് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മണിക്കുട്ടന്‍ പുറത്തുപോകുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ടട അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവചിക്കപ്പെട്ടിരുന്നു.

ഡബിള്‍ എവിക്ഷന്‍
ഇത്തവണ ബിഗ് ബോസില്‍ ഡബിള്‍ എവിക്ഷന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച. എലിമിനേഷനിലുള്ള രണ്ട് പേര്‍ ഈ ആഴ്ച പുറത്താകുമെന്നും സൂര്യയും മണിക്കുട്ടനും സായിയും ഋതുവും ഇത്തവണ സേഫ് ആകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പുറത്താകുന്നത് ആര്
റംസാനും രമ്യയും പുറത്താകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്. കേരളത്തില്‍ വിക്കെന്‍ഡ് കര്‍ഫ്യു പ്രഖ്യാപിച്ചതോടെ വീക്കെന്‍ഡ് എപ്പിസോഡുകളുടെ ഷൂട്ട് വെള്ളിയാഴ്ചയാക്കിയിരുന്നു. ഈ എപ്പിസോഡുമായുള്ള ഷൂട്ട് തയ്യാറാകവെയാണ് ഇത്തരത്തില്‍ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ആരാധകരില്‍ സംശയം
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ എത്രത്തോളം വിശ്വസിക്കാമെന്നാണ് ബിഗ് ബോസ് പ്രമികള്‍ സംശയം പ്രകടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പിലാണ് ഇത്തരമൊരു സംശയം റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുന്നത്.

ഗെയിം മാറിമറിയും
ഇങ്ങനെ ഒരു ഡബിള്‍ എവിക്ഷന്‍ ഹൗസില്‍ നടക്കുകയാണെങ്കില്‍ ഗെയിം മാറി മറിയുമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. എന്താലായും ഈ സസ്‌പെന്‍സ് എന്താണെന്ന് അറിയണമെങ്കില്‍ വീക്കെന്‍ഡ് എപ്പിസോഡുവരെ കാത്തിരിക്കണം. പ്രേക്ഷകരും ആരാധകരും അതിനുള്ള കാത്തിരിപ്പിലാണ്.
അക്ഷര ഹാസന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടി ആരാധര്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍


Click it and Unblock the Notifications
