ബിഗ് ബോസ് ഷോയിൽ മൊബൈൽ ഫോണോ? സോഷ്യൽ മീഡിയയിലെ ചർച്ചയ്ക്ക് പിന്നിലെന്ത്,
ബിഗ് ബോസ് ഹൌസിൽ മൊബൈൽ ഫോണിനെക്കുറിച്ചുള്ള പരാമർശം വന്നതാണ് ഇപ്പോള്‍ പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമായിട്ടുള്ളത്. പുറംലോകവുമായി സംബന്ധവുമില്ലാതെയാണ് ബിഗ് ബോസ് മത്സരാർത്ഥികളെ താമസിപ്പിച്ചിട്ടുള്ളത്. ഷോയുടെ 13 ാമത്തെ എപ്പിസോഡിലെ ഒരു പരാമർശമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചർച്ചയായിക്കഴിഞ്ഞത്.
രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് ഹൌസിൽ മൊബൈലോ?
ബിഗ് ബോസ് ഹൌസിനുള്ളിൽ നിന്ന് ഉയർന്നുവരുന്ന ഫോണിനെക്കുറിച്ചുള്ള ചർച്ചകളാണ് പ്രേക്ഷകർക്കിയിലെ ചർച്ചാ വിഷയം. മൊബൈൽ കുത്തിയിട്ടിരിക്കുകയാണെന്ന സായിയുടെ പരാമർശമാണ് ഇപ്പോള്‍ ഏറെ ചർച്ചയായിക്കഴിഞ്ഞിട്ടുള്ളത്. കിടിലൻ ഫിറോസിനൊപ്പം ജയിലിൽ കഴിയുന്ന സായ് വിഷ്ണു ഭാഗ്യലക്ഷ്മി, സന്ധ്യ, ലക്ഷ്മി, ഭാനു എന്നിവർ തമ്മിലുള്ള സംഭാഷണത്തിനിടെയാണ് ഈ പരാമർശമുണ്ടാകുന്നത്.

ചട്ടം ലംഘിച്ചോ?
പത്രമോ ടിവിയോ ഫോണോ ഇല്ലാതെ നൂറ് ദിവസം മത്സരാർത്ഥികളെ ബിഗ് ബോസ് ഹൌസിനുള്ളിൽ താമസിപ്പിക്കുന്നു എന്നതാണ് ഷോയുടെ പ്രധാന പ്രത്യേകത. കഴിഞ്ഞ രണ്ട് സീസണിലും ഇത് കൃത്യമായി പാലിക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിൽ മൊബൈൽ ഫോൺ പരാമർശം ഉയർന്നുവന്നത് മൂന്നാമത്തെ സീസണെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ തന്നെ സംശയം ഉയർന്നിട്ടുണ്ട്. അതേ സമയം ഇത് നാക്കുപിഴയാവാനും സാധ്യതയുണ്ടെന്നും പ്രേക്ഷകരിൽ പലരും പറയുന്നു.

മികച്ചതാര്?
ബിഗ് ബോസ് ഷോ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് ഏറ്റവും മോശം മത്സരാര്‍ഥിയേയും മികച്ച മത്സരാര്‍ഥികളെയും തിരഞ്ഞെടുക്കാൻ ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ഇതോടെ മത്സരാർത്ഥികളെല്ലാം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ക്യാപ്റ്റനാവാൻ അനുയോജ്യരായവരെ കണ്ടെത്തി നിർദേശിച്ചത്. ഒന്നാമത്തെ ഗ്രൂപ്പിലുള്ളവര്‍ ലക്ഷ്മി ജയനെയും രണ്ടാമത്തെ ഗ്രൂപ്പ് തിരഞ്ഞെടുത്തത് മണിക്കുട്ടനെയായിരുന്നു.

ഫിറോസിന്റെ പ്രഖ്യാപനം
മത്സരാര്‍ഥികള്‍ എല്ലാവരും വോട്ട് രേഖപ്പെടുത്തി തിരഞ്ഞെടുത്തതിൽ നോബി മര്‍ക്കോസും ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വീടിനുള്ളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നത് ആരാണെന്ന ചോദ്യത്തിന് കൂടുതൽ പേരും സായി വിഷ്ണുവിന്റെ പേരാണ് നിർദേശിച്ചത്. ഏറ്റവും കൂടുതല്‍ പേരും സായി വിഷ്ണുവിനെയാണ് നോമിനേറ്റ് ചെയ്തത്. എന്നാല്‍ താൻ മോശം മത്സരാർത്ഥിയാണെന്ന് കിടിലം ഫിറോസ് സ്വയം വിലയിരുത്തുകയായിരുന്നു.

രണ്ട് പേർ ജയിലിൽ
കിടിലം ഫിറോസ്, സായ് വിഷ്ണു എന്നിവരെയാണ് ജയിലിലേക്ക് അയച്ചത്. ജയ് വിളിച്ചും വിപ്ലവ ഗാനങ്ങളലാപിച്ചുമാണ് മറ്റ് മത്സരാർത്ഥികള്‍ ഇരുവരെയും ജയിലിനുള്ളിലാക്കിയത്. എന്നാൽ സായി ജയിലിനേക്കുള്ളിലേക്ക് എത്തിയതിൽ അൽപ്പം അസ്വസ്ഥനാണെങ്കിലും ഏറെ ആസ്വദിച്ചാണ് ഫിറോസ് ജയിലിനുള്ളിൽ കഴിയുന്നത്.
സാരിയിൽ സുന്ദരിയായി അനുമോൾ- ചിത്രങ്ങൾ കാണാം
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications