കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം കൂട്ടുകാരി കൊത്തിപ്പോയോ; സൂര്യയുടെ കുശുമ്പ് ചര്‍ച്ചയാക്കി പ്രേക്ഷകര്‍

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി ബിഗ് ബോസ് ഷോ മുന്നോട്ടുപോകുകയാണ്. ആരായിരിക്കും വിജയി എന്നുള്ള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും. ഇതിനിടെ രസകരമായ ടാസ്‌കുകള്‍ക്കാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് സാക്ഷ്യം വഹിച്ചത്. കാരണം, അത്രയ്ക്കും മനോഹരമായിട്ടായിരുന്നു റിതുവിന്റെയും മണിക്കുട്ടന്റെയും ഫെര്‍ഫോമന്‍സ്.

മണിക്കുട്ടി ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല എന്ന് ഡയലോഗ് റിതു തമാശയ്ക്കാണ് പറഞ്ഞതെങ്കിലും അത് കൊണ്ടത് സൂര്യയ്ക്കാണ്. കഴിഞ്ഞ ദിവസത്തെ ഈ എപ്പിസോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ഈദ് ദിനത്തിൽ ആളൊഴിഞ്ഞ് പള്ളികൾ, തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചിത്രങ്ങൾ

 സൂര്യയുടെ കുശുമ്പ്

സൂര്യയുടെ കുശുമ്പ്

ഈ ഡയലോഗ് റിതു പറഞ്ഞതിന് ശേഷം സൂര്യയുടെ മുഖത്തുണ്ടായ കുശുമ്പും അസൂയയുമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്. ഇവരുടെ ഇടയിലൂടെ സൂര്യ കുശുമ്പ് കലര്‍ന്ന നോട്ടത്തോടെ നടന്നത് ക്യാമറ നന്നായിട്ട് ഒപ്പിയെടുത്തിരുന്നു. സൂര്യയുടെ പൊസസീവ് ആയ നോട്ടവും സംസാരവുമാണ് പ്രേക്ഷകര്‍ ഇതില്‍ നിന്നും മനസിലാക്കിയത്.

അനൂപിന്റെ വാക്കുകള്‍

അനൂപിന്റെ വാക്കുകള്‍

നേരത്തെ ഒരു എപ്പിസോഡില്‍ അനൂപ് സൂര്യയെ കുറിച്ച് ചില കാര്യങ്ങള്‍ മണിക്കുട്ടനോട് പറഞ്ഞിരുന്നു. സൂര്യ വളരെ പൊസസീവ് ആണെന്നും മണിക്കുട്ടനെ ഭര്‍ത്താവിനെ പോലെയാണ് കാണുന്നതെന്നും അനൂപ് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ സത്യമാണെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ അഭിപ്രായം

സോഷ്യല്‍ മീഡിയയുടെ അഭിപ്രായം

എന്തൊരു കുശുമ്പാണിത് പെണ്ണെ, മണിക്കുട്ടന്‍ പ്രണയം തുറന്നുപറഞ്ഞാല്‍ അപ്പോള്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ സൂര്യയോട് ചോദിക്കുന്നത്. ബിഗ് ബോസ് ഗ്രൂപ്പുകളിലടക്കം ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ ചര്‍ച്ചകളാണ് നടക്കുന്നത്.

സൂര്യയുടെ ചോദ്യം

സൂര്യയുടെ ചോദ്യം

മണിക്കുട്ടനും റിതുവും ഇടയ്ക്ക് സംസാരിക്കുമ്പോള്‍ എന്താ അവിടെ എന്ന് സൂര്യ ചോദിക്കുന്നുണ്ടായിരുന്നു. ഇതിന് മറുപടിയുമായി മണിക്കുട്ടി നിന്റെ സിസ്റ്റര്‍ ആണോ എന്ന് റിതു മറുപടി നല്‍കിയിരുന്നു. ഓണര്‍ എന്ന് മറുപടി മണിക്കുട്ടന്‍ മറുപടി നല്‍കിയപ്പോള്‍ ഓര്‍ഡറോ എന്ന് ചോദിക്കുന്നതും ബിഗ് പ്ലസിലൂടെ പ്രേക്ഷകര്‍ കണ്ടിരുന്നു.

ഞങ്ങള്‍ കല്യാണം കഴിക്കുകയാണ്

ഞങ്ങള്‍ കല്യാണം കഴിക്കുകയാണ്

മണിക്കുട്ടിയെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ട് പോകുകയാണ്. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചെന്നും ഋതു പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയങ്ങ് കൊണ്ടുപോകേണ്ട. എന്നാണ് മറുപടിയായി സൂര്യ നല്‍കിയത്. ഇതിന് പിന്നാലെ നിങ്ങളുടെ ഓണറുടെ അടുത്ത് പോകൂ എന്ന് പറയുന്നുണ്ടെങ്കിലും സൂര്യയെ കേള്‍പ്പിക്കാന്‍ റിതു വീണ്ടും സംസാരിച്ചത് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു.

 അത്ഭുത വിളക്ക്

അത്ഭുത വിളക്ക്

താന്‍ ലേലത്തില്‍ സ്വന്തമാക്കിയ അത്ഭുത വിളക്ക് മണിക്കുട്ടിക്കുള്ളതാണെന്നും റിതു പറയുന്നുണ്ടായിരുന്നു. എനിക്ക് മണിക്കുടടിയെ കാണുമ്പോള്‍ പറയാതിരിക്കാന്‍ വയ്യെന്നും എക്‌സപ്രഷന്‍ ഇട്ടുകൊണ്ട് താരം പറയുന്നുണ്ടായിരുന്നു. വളരെ നര്‍മ്മം തുളുമ്പുന്ന ഏപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്.

റൊമന്റിക്കായി മണിക്കുട്ടിയും

റൊമന്റിക്കായി മണിക്കുട്ടിയും

റിതുവിനെ പോലെ തന്നെ വളരെ റൊമാന്റിക്കായി തന്നെയായിരുന്നു മണിക്കുട്ടനും സംസാരിച്ചത്. ഇത് എല്ലാം വളരെ അമ്പരപ്പോടെയാണ് സൂര്യ നോക്കിക്കൊണ്ടിരിക്കുന്നത്. തമാശയ്ക്കാണെങ്കിലും ഈ ബിഗ് ബോസ് ജോഡികളെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ സൂര്യയ്ക്ക് ഇതൊന്നും അത്ര ഇഷ്ടപ്പെട്ടില്ലാ എന്നാണ് തോന്നുന്നത്.

 കൂട്ടുകാരി കൊത്തിപ്പോയോ

കൂട്ടുകാരി കൊത്തിപ്പോയോ

അതേസമയം, ഇതിന് പിന്നാലെ വലിയ രീതിയിലുള്ള പരിഹാസമാണ് സൂര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം കൂട്ടുകാരി കൊത്തിക്കൊണ്ടുപോയി', എന്നാണ് ഇപ്പോള്‍ സൂര്യയെ കളിയാക്കി സോഷ്യല്‍ മീഡിയ പറയുന്നത്. കൂടാതെ ഇനി മണിക്കുട്ടനും റിതുവും ഒന്നാകുമോ എന്നുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

കറുപ്പഴകിൽ പ്രിയമണി, നടിയുടെ പുതിയ ഫോട്ടോകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+