• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ മൊതലിനോട് കിടപിടിക്കാൻ ഇന്ന് ബിഗ് ബോസിൽ ആരുമില്ല, കിരീടം വെക്കാത്ത വില്ലൻ രാജാവ്, കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസൺ 3 ആരാധകർക്കിടയിൽ മണിക്കുട്ടന് വലിയ ഫാൻ ബേസ് ആണുള്ളത്. ബിഗ് ബോസിലെ കിംഗ് എന്നാണ് ആരാധകർക്കിടയിൽ മണിക്കുട്ടനുളള വിളിപ്പേര്. മണിക്കുട്ടൻ അവസാന അഞ്ചിലെത്തുമെന്നും കിരീടം ചൂടുമെന്നും ആരാധകർ കണക്ക് കൂട്ടുന്നു

എന്നാൽ ബിഗ് ബോസിൽ കിരീടം വെക്കാത്ത വില്ലൻ രാജാവ് ആയി ഒരാളുണ്ട്. സീസൺ 3 യെ മുന്നോട്ട് നയിച്ചത് ഈ ഒരു മത്സരാർത്ഥി ആണെന്നാണ് ബിഗ് ബോസ് മലയാളം ഒഫീഷ്യൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

കിരീടം വെക്കാത്ത വില്ലൻ രാജാവ്

കിരീടം വെക്കാത്ത വില്ലൻ രാജാവ്

കുറിപ്പ് വായിക്കാം: കിരീടം വെക്കാത്ത വില്ലൻ രാജാവ്.. ബിഗ് ബോസ് മലയാളം സീസൺ 3യിലെ കിരീടം വെക്കാത്ത രാജാവ് അത് കിടിലം ഫിറോസ് തന്നാണ് എന്ന് നിസംശയം പറയാം.. സീസൺ 3 യെ മുന്നോട്ട് നയിച്ചതും ഈ അതുല്യ കണ്ടൻസ്റ്റൻ്റ് തന്നെ. തൻ്റെ ക്ലാസിക്കലായ ഗെയിം സ്ട്രാറ്റജി മനസ്സിലാകാത്ത ഒരു പറ്റം ആളുകൾ മാത്രമാണ് ഈ മനുഷ്യനെ ഒരാവശ്യവും ഇല്ലാതെ നെഗറ്റീവ് അടിക്കുന്നത്. അന്തമായ ഫാനിസം തലക്ക് പിടിച്ച അന്യൻ ആർമിക്കാർ മാത്രമാണ് ഈ വിവരക്കേട് ചെയ്യുന്നത്.

തകർത്തഭിനയിച്ച വേഷപകർച്ചകൾ

തകർത്തഭിനയിച്ച വേഷപകർച്ചകൾ

മറ്റ് ആർമിക്കാർ ഈ മനുഷ്യൻ്റെ ഗെയിം തന്ത്രങ്ങൾ മനസിൽ ഇഷ്ടപ്പെടുന്നവരാണ്. ടാസ്ക് ഏതുമായി കൊള്ളട്ടെ ആ കഥാപാത്രമായി മാറാൻ വലിയ ആക്ടറൊന്നുമല്ലാത്ത ഇങ്ങേരുടെ കഴിവ്‌ അപാരം തന്നെ. ഓവറാക്കി വെറുപ്പിക്കാതെ ക്ലാസിക്കലായി ഇയാൾ അത് കൈകാര്യം ചെയ്യുന്നു. സഖാവ് രാജേന്ദ്രൻ നായർ മുതൽ കുഞ്ചൻ നമ്പ്യാർ തൊട്ട് വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന കാര്യസ്ഥൻ അപ്പു വരെ ആയി തകർത്തഭിനയിച്ച വേഷപകർച്ചകൾ.

ഒന്നാംക്ലാസിലെ പിള്ളാരുടെ അഭ്യാസം

ഒന്നാംക്ലാസിലെ പിള്ളാരുടെ അഭ്യാസം

നടത്തത്തിൽ പോലും തനിക്ക് കിട്ടിയ കഥാപാത്രത്തെ വ്യത്യസ്ഥമാക്കിയ ഫിറോസ് മണിക്കുട്ടന് വേണ്ടി മാത്രം നടത്തിയ ടാസ്കിൽ മണിയേക്കാൾ സ്കോർ ചെയ്യും എന്നുറപ്പായ ബിഗ്ബോസ് ഒന്നാംക്ലാസിലെ പിള്ളാരുടെ അഭ്യാസം കാണിച്ച് ആദ്യ റൗണ്ടിൽ തന്നെ ഈ മനുഷ്യനെ ഒഴിവാക്കിയത് നമ്മൾ കണ്ടതാണ്. എന്നിട്ടും ആരാണ് കൊലയാളികൾ എന്ന് തൻ്റെ വീക്ഷണം വെച്ച് അന്തസായിട്ട് ബിഗ്ബോസിനോട് വിവരിച്ചും കൊടുത്തു.

നമ്മെ കാണിച്ച് വിസ്മയിപ്പിച്ചു

നമ്മെ കാണിച്ച് വിസ്മയിപ്പിച്ചു

ട്രോളാൻ ഒന്നും കിട്ടാതെ വന്നപ്പോൾ നമ്പൂതിരി കാര്യസ്ഥൻ എന്ന് ഇങ്ങേരെ ട്രോളിയ അന്യൻ ഫാൻസുകാരോട് ഒരു കാര്യം. പണ്ട് വള്ളുവനാടൻ ഭാഷ ചിലയിടങ്ങളിൽ എല്ലാ ജാതിയിൽ പെട്ടവരും കുറച്ചൊക്കെ ഉപയോഗിക്കുമായിരുന്നു. രാപ്പകലിലെയും വാത്സല്യത്തിലേയും മമ്മൂക്കയുടെ കഥാപാത്രത്തിൻ്റെ ശൈലി ചെറിയ രീതിയിലെങ്കിലും ഈ മനുഷ്യൻ കുറഞ്ഞ നേരം കൊണ്ട് നമ്മെ കാണിച്ച് വിസ്മയിപ്പിച്ചു.

പരസ്യമായി അറിയാവുന്ന രഹസ്യം

പരസ്യമായി അറിയാവുന്ന രഹസ്യം

എന്തായാലും ഒരു കാര്യം ബിഗ്ബോസിന് മനസ്സിലായിട്ടുണ്ട്. ഗെയിം സ്ട്രാറ്റജിയിലും പ്ലാനിങ്ങിലും വാക്ചാതുര്യത്തിലും ടാസ്കുകളിലായാൽ പോലും ഈ മൊതലിനോട് കിടപിടിക്കാൻ ഇന്ന് BBS3 യിൽ ആളില്ല എന്ന്. അത് ഹേറ്റേഴ്സിന് വരെ പരസ്യമായി അറിയാവുന്ന രഹസ്യമായ കാര്യമാണ്. ഓൾ റെഡി ഫ്ലാറ്റ് കിട്ടി വിജയിച്ചിട്ട് പോലും അന്യൻ ഫാൻസുകാർ ഇന്നുംഏറ്റവും കൂടുതൽ ഭയക്കുന്നത് കിരീടം വെക്കാത്ത BBS3 യിലെ വില്ലനായ രാജാവിനെ തന്നാണ്''.

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
  English summary
  Bigg Boss malayalam season 3: Social Media post on Bigg Boss contestant Kidilam Firos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X