മണിക്കുട്ടൻ പോയി മണിക്കുട്ടൻ പോയി... എന്ത് കരച്ചിലാണ് പിള്ളേരെ, വൈറലായി കുറിപ്പ്

മലയാളം ബിഗ് ബോസ് മൂന്നാം സീസൺ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഷോയിൽ പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതലുളള മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. ഇടയ്ക്ക് മണിക്കുട്ടൻ ബിഗ് ബോസിൽ നിന്ന് പുറത്ത് പോവുകയും പിന്നീട് ബിഗ് ബോസ് തിരികെ എത്തിക്കുകയും ചെയ്തിരുന്നു. അതേക്കുറിച്ചുളള ചർച്ചകൾ ഇപ്പോഴും ഷോയിലും പുറത്തും നടക്കുന്നുണ്ട്. പുറത്ത് പോയ മണിക്കുട്ടൻ പരിപാടിയെ കുറിച്ച് എല്ലാം മനസ്സിലാക്കിയാണോ ഷോയിലേക്ക് തിരികെ വന്നത്?

മണിക്കുട്ടൻ പോയി മണിക്കുട്ടൻ പോയി

മണിക്കുട്ടൻ പോയി മണിക്കുട്ടൻ പോയി

സോഷ്യൽ മീഡിയിൽ ബിഗ് ബോസ് ആരാധകന്റെ കുറിപ്പ് വായിക്കാം: ' മണിക്കുട്ടൻ പോയി മണിക്കുട്ടൻ പോയി... എന്ത് കരച്ചിലാണ് പിള്ളേരെ. ബിഗ് ബോസ് എന്ന പ്രോഗ്രാമിനെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ കാര്യമല്ല. സീക്രട്ട് മുറിയിൽ ഒളിപ്പിച്ച് അതിനുശേഷം കുറച്ചു ദിവസങ്ങൾക്കുശേഷം ബിഗ് ബോസിലേക്ക് തിരിച്ചു കൊണ്ടുവരുക. പുറത്തു പോയ ആളെ അകത്തേക്ക് കേറ്റുക ഇതെല്ലാം സ്ഥിരമാണ് ബിഗ്ബോസിൽ. പക്ഷേ മലയാളം ബിഗ്ബോസിൽ ഇത് കണ്ടു വരുന്നതേയുള്ളൂ. ഒരുപക്ഷേ അത് ബിഗ് ബോസ്നോടുള്ള വിശ്വാസം പ്രേക്ഷകർക്ക് കുറയാൻ സാധ്യതയുണ്ട്.

കിടിലം വിമർശിച്ചു

കിടിലം വിമർശിച്ചു

മണിക്കുട്ടൻ പുറത്ത് പോയതിനെ ഇന്നലെ കിടിലം വിമർശിച്ചു. അതുപോലെതന്നെ ചിലർ കുറച്ചുനാളായി അതിനെ വിമർശിക്കുന്നുണ്ട്. അവിടെയുള്ള ഡിംപൽ, നോബി എന്നിവർ ഡോക്ടറെ കാണിക്കാൻ ആയി പുറത്തു പോകുന്നവരാണ്. അതുപോലെ തന്നെ മാനസികസംഘർഷം ഉണ്ടാകുമ്പോൾ ബിഗ് ബോസ് അവിടെയുള്ളവർക്ക് ട്രീറ്റ്മെന്റ് കൊടുക്കുന്നുണ്ട്. അവർ ബിഗ് ബോസിന് വെളിയിലേക്ക് വരുന്നില്ല. അവിടെ കൃത്യമായ സൈക്കോളജിസ്റ്റുകൾ ഉം ഡോക്ടറും ഉണ്ടെന്ന് ലാലേട്ടൻ വരെ പറഞ്ഞതാണ്.

ഓർക്കാൻ പോലും വയ്യാത്തത്

ഓർക്കാൻ പോലും വയ്യാത്തത്

മണിക്കുട്ടന് വേണ്ടി ലാലേട്ടൻ ക്ഷമ ചോദിച്ചതിനു ശേഷം മണിക്കുട്ടൻ ഉറങ്ങിയിട്ടില്ല. കൃത്യമായി ലൈറ്റ് ഓഫ് ചെയ്താൽ ഉറങ്ങുന്ന ആളാണ്, ലാലേട്ടൻ നമുക്കുവേണ്ടി ക്ഷമ ചോദിക്കുക എന്ന കാര്യം ഓർക്കാൻ പോലും വയ്യാത്തതാണ്. ഇതുതന്നെയാണ് മറ്റുള്ളവർക്ക് സംഭവിച്ചാൽ ചെയ്യുക എന്ന സന്ധ്യ ഇന്റർവ്യൂ പറഞ്ഞിരുന്നു. ശാരീരികമായി ഉള്ള അസുഖം പോലെതന്നെയാണ് മാനസികമായി ഉണ്ടാകുന്ന അസുഖങ്ങൾ. അതു മണിക്കുട്ടനെ വേട്ടയാടിയപ്പോൾ മണിക്കുട്ടൻ പുറത്തു പോകണം എന്നു പറഞ്ഞു.

സൂര്യയെ പൊളിച്ച് കൈ കൊടുത്തേനെ

സൂര്യയെ പൊളിച്ച് കൈ കൊടുത്തേനെ

പക്ഷേ ബിഗ് ബോസ് അയാൾക്ക് ട്രീറ്റ്മെന്റ് കൊടുത്തയാൾ തിരിച്ചു കൊണ്ടു വന്നു. എല്ലാം മനസ്സിലാക്കിയിട്ടാണ് തിരിച്ചുവന്നത് എങ്കിൽ ഒരിക്കൽപോലും സായിക്ക് നല്ല സപ്പോർട്ട് പുറത്ത് ഉണ്ടെന്നും അവൻ നോമിനേറ്റ് ചെയ്യുന്നവരെല്ലാം പുറത്തു പോകുന്നു എന്നും മണിക്കുട്ടൻ പറയില്ല. സൂര്യയെ പൊളിച്ച് കൈ കൊടുത്തേനെ. മണി പോയത് പോലെ തന്നെ തിരിച്ചു വന്നത് അത് റംസാൻ അടക്കമുള്ളവർ പറഞ്ഞുകഴിഞ്ഞു.

Also Read: 1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട്; അറിയേണ്ടതെല്ലാം

Also Read: ദിവസം വെറും 100 രൂപ മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപ; മ്യൂച്വല്‍ ഫണ്ടിനെ കുറിച്ച് അറിയാം

ടി ആർ പി റേറ്റിംഗ് കുത്തനെ ഉയർന്നു കാണും

ടി ആർ പി റേറ്റിംഗ് കുത്തനെ ഉയർന്നു കാണും

എന്നുവെച്ചാൽ മണിക്കുട്ടന് പുറത്തുള്ള ഒരു കാര്യം ഇപ്പോഴും അറിയില്ല. ശരിക്കും മണിക്കുട്ടനെ മുതലെടുത്തത് ഏഷ്യാനെറ്റ് ആയിരിക്കാം. മണിക്കുട്ടനെ തിരിച്ചു വരവോടുകൂടി ടി ആർ പി റേറ്റിംഗ് കുത്തനെ ഉയർന്നു കാണും. അതുവരെ ഉണ്ടായിരുന്ന ബിബി കഫെയുടെ വ്യൂ റെക്കോർഡിൽ ഉയർന്നത് മണിക്കുട്ടൻ പോയ നാളുകളിലായിരുന്നു. മണിക്കുട്ടൻ തിരിച്ചുവരുന്നു എന്ന പ്രമോ വീഡിയോ മണിക്കൂറുകൾ കൊണ്ട് ട്രെൻഡിങ്ങിൽ എത്തി

പോയതിനു ശേഷം ലൈവിൽ വന്നു

പോയതിനു ശേഷം ലൈവിൽ വന്നു

പക്ഷെ രമ്യയെ കുറിച്ച് എനിക്ക് അഭിപ്രായം ഇല്ല. കാരണം രമ്യ പോയതിനു ശേഷം ലൈവിൽ വന്നിരുന്നു. അതുപോലെതന്നെ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ നീലക്കുയിൽ എന്നു പറയുന്ന ചാനലിൽ വന്നിരുന്നു. അത് എന്നത് എന്താണെന്ന് കൃത്യമായി അറിയില്ല പക്ഷെ അപ്‌ലോഡ് ചെയ്തത് രമ്യ പുറത്തു പോയ സമയത്തായിരുന്നു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+