ഷോയ്ക്ക് മുൻപ് ഒരു കരാറിൽ ഒപ്പിടീപ്പിക്കും, ബിഗ് ബോസ് ഹൗസിലെ നിങ്ങൾ അറിയാത്ത നിയമങ്ങൾ, കുറിപ്പ്
100 ദിവസം ബിഗ് ബോസ് ഹൗസില്‍ പിടിച്ച് നില്‍ക്കുക എന്നുളള വലിയ ടാസ്‌ക് ആണ് ബിഗ് ബോസ് മത്സരത്തിന് എത്തുന്നവര്‍ക്ക് മുന്നിലുളളത്. ഈ നൂറ് ദിവസമെത്താന്‍ പല വെല്ലുവിളികളും മറികടക്കണം. പ്രേക്ഷകരുടെ പിന്തുണ നേടണം.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
മത്സരാര്‍ത്ഥികള്‍ ബിബി ഹൗസിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇല്ലെങ്കില്‍ സജിന-ഫിറോസിനെ പോലെ ഷോയില്‍ നിന്ന് പുറത്താകും. ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് മത്സരാര്‍ത്ഥികള്‍ ഒരു കരാറില്‍ ഒപ്പ് വെക്കേണ്ടതുണ്ട്. എന്താണ് ഈ കരാറില്‍ പറയുന്ന റൂള്‍സ്? സോഷ്യൽ മീഡിയയിൽ അനന്തു എന്ന ആരാധകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം

എഗ്രിമെന്റ് സൈൻ ചെയ്യിപ്പിക്കും
കുറിപ്പ് വായിക്കാം: ബിഗ്ഗ് ബോസ്സ് ഷോയിൽ മത്സരാർത്ഥികൾ കേറുന്നതിനു മുൻപ് അവരെ ഒരു എഗ്രിമെന്റ് സൈൻ ചെയ്യിപ്പിക്കും ബിഗ്ഗ് ബോസ്സ് റുള്സ് അടങ്ങിയ എഗ്രിമെന്റ്. ആ റുള്സ് തെറ്റിച്ചാൽ ബിഗ്ഗ് ബോസ്സ് നടത്തുന്ന ആളുകൾക്ക് നടപടി എടുകാം. റുള്സ് പലകുറി തെറ്റിച്ചാൽ അവരെ പുറത്തു ആക്കാം... അവർ പറയുന്ന കുറച്ചു നിയമങ്ങൾ ഇവ ആണ്. പുറത്തു നിന്നും ഉള്ള ഒരു കാര്യവും ബിഗ്ഗ് ബോസ്സ് വീട്ടിൽ പറയാൻ പാടില്ല.

മണി അത് തെറ്റിച്ചു
ഈ നിയമം പല കുറി തെറ്റിച്ചത് കൊണ്ട് മാത്രം ആണ് ഫിറോസ് പുറത്തു ആയത്. അല്ലാതെ ഇത്രയും ജനപിന്തുണ ഉള്ള മത്സരാർത്ഥിയെ പുറത്തു ആക്കാൻ ആ ഷോ നടത്തുന്ന ആളുകൾ മണ്ടൻമാർ അല്ല... ഷോ പാതിക്ക് വെച്ച് നിർത്തി പോകാൻ പാടില്ല. മണി അത് തെറ്റിച്ചു. കാരണം സൂര്യ ആണ്. എങ്കിലും അവിടെ പറഞ്ഞില്ല. പണിഷ്മെന്റ് കൊടുത്തോ എന്നു അറിയാൻ വയ്യ. ബിഗ്ഗ് ബോസ്സ് തരുന്ന എല്ലാ ഗെയിമും കളിച്ചു ഇരിക്കണം.

കൈയേറ്റം ചെയ്യാൻ പാടില്ല
അതിൽ മുറിവ് പറ്റുന്ന ഗെയിം വരെ കാണും. പക്ഷേ ശരീരം ഇളക്കാതെ ഇതു വരെ പൊളി ആയി സേഫ് പ്ലേ ചെയുന്നവരിൽ ഒരാൾ നോബി ആണ്. നോബി ഫാൻസ് എന്നു പറഞ്ഞു കുറച്ചു പേര് ഇപ്പോളും സപ്പോർട് ചെയ്തു നില്കുന്നു. അത് പുറത്തും അങ്ങനെ അകത്തും അങ്ങനെ. അത് പോലെ നോബി 2.O കളിക്കുന്ന മറ്റൊരു ആൾ സൂര്യ ആണ്. പറയുന്ന റീസൺ അസുഖം. അതിനും പുറത്തു സപ്പോർട്ട്. മറ്റൊരു റൂൾ കൈയേറ്റം ചെയ്യാൻ പാടില്ല. റംസാൻ അത് തെറ്റിച്ചു സായിക്ക് നേരെ ചെരുപ്പ് എറിഞ്ഞു.

നോബിയുടെ കുഞ്ഞു വാവ
എല്ലാവരെയും അത്ഭുതപെടുത്തിയത് ചെരുപ്പ് എറിഞ്ഞപ്പോൾ അല്ല, റംസാൻ ചെരുപ്പ് ആരുടെ ദേഹത്തും എറിഞ്ഞില്ല എന്നു പറഞ്ഞ നോബിയുടെ വാക് ആണ് എല്ലാവരും ഞെട്ടിയത്.. നോബിയുടെ കുഞ്ഞു വാവ റംസു വാവ. പിന്നെ ഒരു റൂൾ ഞാൻ ഇന്നലെ ആണ് അറിയുന്നത്. ബിഗ്ഗ് ഷോയിൽ മലയാളം മാത്രമേ പറയാൻ പാടുള്ളു എന്ന്. ഷോയിൽ പലകുറി അത് തെറ്റിച്ച വ്യക്തി റിതു മാത്രം ആണ്
Recommended Video

ഫിറോസ് റുള്സ് തെറ്റിച്ചില്ല
പക്ഷേ ആ റൂൾ പാലിക്കാൻ പറ്റുന്ന കാര്യം അല്ല എന്നു ലാലേട്ടൻ തന്നെ പറയുന്നു... ബിഗ്ഗ് ബോസ്സ് s3 യിൽ ഇതു വരെ റുള്സ് പാലിച്ചു മുൻപോട്ട് പോകുന്ന കുറച്ചു പേര്.. സായി...ഫിറോസ്...അനുപ്... രെമ്യ പണിക്കർ.. ഇവർ ഇത്രയും പേര് മാത്രമേ റൂൾസ് തെറ്റിക്കാതെ നിന്നിട് ഉള്ളു.. ഫിറോസ് റുള്സ് തെറ്റിച്ചില്ല എങ്കിൽ പോലും ഫിറോസ് പറഞ്ഞ കുറച്ചു കാര്യം മോശം തന്നെ ആണ്''.
പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications