ആരാണ് സായി? ബിഗ് ബോസ് കാണുന്ന പ്രേക്ഷകർ എല്ലാം മണ്ടൻമാരല്ല, മണിക്കുട്ടൻ ഫാൻസ് രോഷത്തിൽ

ബിഗ് ബോസ് വീട്ടിൽ തുടക്കത്തിൽ ചിത്രത്തിലേ ഇല്ലാതിരിക്കുകയും പിന്നീട് പടിപടിയായി ഉയർന്ന് വരികയും ചെയ്ത മത്സരാർത്ഥിയാണ് സായ് വിഷ്ണു. ബിഗ് ബോസ് വിജയിക്കാൻ സാധ്യത ഉളളവരുടെ കൂട്ടത്തിലേക്ക് വരെ എത്തിയിരിക്കുന്നു സായ്.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം മണിക്കുട്ടന്റെ പാസ്സിൽ സായി ഒരു ഗോളടിച്ചിരുന്നു. ഇതോടെ സായിക്ക് ആരാധകർ കൂടി. ഇതോടെ ആരാണ് സായി എന്ന ചോദ്യവുമായി മണിക്കുട്ടൻ ആരാധകർ രംഗത്ത് വന്നിരിക്കുകയാണ്

ആരാണ് സായി?

ആരാണ് സായി?

ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിലെ ഒരു കുറിപ്പ് വായിക്കാം: 'സായി വിഷ്ണുവിന്റെ തഗ് ഡയലോഗ് കേട്ട് രോമാഞ്ചം പൂണ്ടിരുന്നു മണികുട്ടനെയും സായിയെയും താരതമ്യം ചെയ്യുന്നവരോട് ഒരു ചോദ്യം. ആരാണ് സായി. ഇത്രയും നാൾ കൊള്ളാവുന്ന ഒരു ടാസ്ക് പെർഫോമൻസ് അല്ലെങ്കിൽ ആക്ട് അയാളിൽ നിന്ന് വന്നിട്ടുണ്ടോ. ആകെ പറയുന്നത് ഓസ്കാർ എന്നും സ്വപ്‌നങ്ങൾ എന്നും പിന്നെ ആർക്കും മനസിലാക്കാൻ പറ്റാത്ത എന്തൊക്കെയോ.. അത്ര സ്വപ്‌നങ്ങൾ ഉള്ള ആൾ പരിശ്രമിക്കേണ്ടിടത്തു ഒന്നും അയാളെ കണ്ടിട്ടില്ല ഏതാണ്ട് അറുപതു അറുപത്തഞ്ചു ദിവസത്തോളവും ആരുടെ ഒക്കെയോ വാൽ ആയി നടന്നു.

ഇരട്ട വാലന്റെ പോലെ പരക്കം പായുന്നു

ഇരട്ട വാലന്റെ പോലെ പരക്കം പായുന്നു

സൗഹൃദത്തിന്റെ പേരിൽ അവർ തമ്മിൽ നടത്തിയ ഡിസ്ക്കഷൻസ് പിന്നീട് തരം കിട്ടിയപ്പോൾ വിളിച്ചു പറഞ്ഞതിന്റെ പേരിൽ ആ കൂട്ടത്തിൽ നിന്ന് ഇറക്കി വിട്ടതോടെ ഒരിടത്തും സ്‌റ്റേഷൻ കിട്ടാതെ ഇയാൾ ഇന്നലെ പറഞ്ഞ ഇരട്ട വാലന്റെ പോലെ പരക്കം പായുന്നത് നമ്മൾ പല വട്ടം കണ്ടിട്ടുണ്ട്. അനാവശ്യമായ വാക്കു തർക്കങ്ങൾ അല്ലാതെ വ്യക്ത്മായ ഒരു കാര്യങ്ങളും ചോദ്യം ചെയ്യാൻ സായിക്ക് സാധിച്ചിട്ടില്ല .

മണിക്കുട്ടൻ എറിഞ്ഞു തന്ന ഗ്രൂപ്പിസം എന്ന ബോൾ

മണിക്കുട്ടൻ എറിഞ്ഞു തന്ന ഗ്രൂപ്പിസം എന്ന ബോൾ

സ്റ്റേഷൻ കിട്ടാതെ പരക്കം പാഞ്ഞു നടന്നിരുന്ന സായി ഒരിക്കൽ പോലും അവിടെ ഉണ്ടായിരുന്ന ഗ്രൂപ്പിസം ചോദ്യം ചെയ്യാൻ തന്റേടം കാണിച്ചിട്ടും ഇല്ല. അങ്ങനെ ഇരിക്കുമ്പോൾ മണിക്കുട്ടൻ എറിഞ്ഞു തന്ന ഗ്രൂപ്പിസം എന്ന ബോൾ ഒതുക്കത്തിൽ തട്ടി ഒരു ഗോൾ അടിച്ചു . ഗ്രൂപ്പിസത്തിനു വന്നതാണേൽ പോയി ഗ്രൂപ്പ് ഡാൻസ് കളിക്ക് എന്ന് ഒരു ചളി ഡയലോഗ്ഉം. അതോടെ വന്നു ഉറങ്ങി കിടന്ന ഫാൻസ്‌ സായി ഉയിർ എന്നും പൊളി എന്നും പറഞ്ഞു.

ഇന്നലെ പൊട്ടി മുളച്ച ഒരു കൂൺ

ഇന്നലെ പൊട്ടി മുളച്ച ഒരു കൂൺ

ഇത്രയും ദിവസം കിട്ടിയിട്ട് ഈ അവസാന സമയത്തെ ഒരു തഗ് ഡയലോഗ് ന്റെ പേരിൽ സായിക്ക് കയ്യടിക്കാൻ ബിഗ് ബോസ് കാണുന്ന പ്രേക്ഷകർ എല്ലാം മണ്ടൻമാരല്ല . ഇന്നലെ പൊട്ടി മുളച്ച ഒരു കൂൺ മാത്രം ആണ് സായി. അതു രണ്ടു ദിവസം കഴയുമ്പോൾ ചീഞ്ഞു പോകും. നോബിയെ ഒന്നും നോമിനേറ്റ് ചെയ്യാൻ ഉള്ള ധൈര്യം സായ്‌ക്ക്‌ കിട്ടിയിട്ടില്ല.

മണികുട്ടനുമായി താരതമ്യം ചെയ്യരുത്

മണികുട്ടനുമായി താരതമ്യം ചെയ്യരുത്

തുടക്കം മുതൽ ടാസ്കിലും ആക്ടിലും ഒക്കെ മണിക്കുട്ടൻ കസറുമ്പോൾ ഒരു മൂലയ്ക്ക് അന്തം വിട്ടിരുന്ന സായിയെ കൊണ്ട് വന്നു മണികുട്ടനുമായി താരതമ്യം ചെയ്യരുത്. ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആകേണ്ട ആൾ എല്ലാം കൊണ്ട് അതിനു യോഗ്യത ഉള്ള ആൾ ആയിരിക്കണം. താങ്ങാൻ വയ്യാത്ത മാനസിക സംഘർഷത്തിന്റെ പേരിൽ 2 ദിവസം മാറി നിന്ന് എന്നതാണ് ആകെ മണികുട്ടന്റെ അയോഗ്യത . അത് ഞങ്ങൾ അങ്ങ് ക്ഷമിക്കും .

 മനസ്സിലെ ഒന്നാം നമ്പർ

മനസ്സിലെ ഒന്നാം നമ്പർ

സ്വയം വിജയി ആണെന്ന് MK അവകാശപ്പെടുന്നില്ല . ബിഗ് ബോസ്സിലെ തനിക്കു വില ഇടാൻ വിട്ടു തന്നിരിക്കുന്നത് പ്രേഷകർക്കാണ്. വലിയ ഒരു വിഭാഗം പ്രേഷകരുടെ മനസ്സിലെ ഒന്നാം നമ്പർ MK ആണ്. അത് അങ്ങനെ തന്നെ ആയിരിക്കും . 2 തഗ് ഡയലോഗ് ൻറെ പേരിൽ MK യുടെ നമ്പർ ഞങ്ങളുടെ മനസ്സിൽ നിന്ന് മാറ്റി ഇടീക്കാൻ ഒരു ഓസ്കറിനും കഴിയില്ല''.

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Bigg boss malayalam season 3 is going to end?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+