മണിക്കുട്ടൻ യഥാർത്ഥത്തിൽ ബിഗ് ബോസ് വിജയി ആകാൻ അർഹനാണോ? എന്തിനാണ് മണിക്കുട്ടൻ ബിഗ്‌ബോസിൽ എത്തിയത്? കുറിപ്പ്

ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ അവസാന അഞ്ച് പേരിൽ ഉറപ്പായും ഇടം പിടിക്കുമെന്ന് പ്രേക്ഷകർ കരുതുന്ന മത്സരാർത്ഥിയാണ് മണിക്കുട്ടൻ. ബിഗ് ബോസിൽ ഇത്തവണ വിജയിക്കുന്നത് മണിക്കുട്ടൻ തന്നെ എന്ന് ഉറപ്പിച്ചിരിക്കുന്നവരുമുണ്ട്. മണിക്കുട്ടൻ ഇടയ്ക്ക് പുറത്ത് പോയപ്പോൾ തന്നെ വ്യക്തമായതാണ് ബിഗ് ബോസ് ആരാധകർക്കിടയിൽ മണിക്കുട്ടനുളള പിന്തുണ. മണിക്കുട്ടൻ യഥാർത്ഥത്തിൽ ബിഗ് ബോസ് വിജയി ആകാൻ അർഹനാണോ? എന്തിനാണ് മണിക്കുട്ടൻ ബിഗ്‌ബോസിൽ എത്തിയത്? ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം.

എന്തിനാണ് മണിക്കുട്ടൻ ബിഗ്‌ബോസിൽ എത്തിയത്?

എന്തിനാണ് മണിക്കുട്ടൻ ബിഗ്‌ബോസിൽ എത്തിയത്?

'' ഈ സീസണിലെ ബിഗ്‌ബോസിലെ എല്ലാ കണ്ടെസ്റ്റൻസും ഒട്ടും നിലവാരം പുലർത്താത്തവർ എന്ന് തന്നെ പറഞ്ഞ് തുടങ്ങട്ടെ. ബിഗ്ഗ് ബോസ്സ് വിജയി എന്ന് ഇപ്പോഴേ ഫാൻസ്‌ കൊട്ടിഘോഷിക്കുന്ന മണിക്കുട്ടൻ യഥാർത്ഥത്തിൽ അതിനു അർഹനാണോ?.ഇല്ല എന്ന് പറയേണ്ടി തന്നെ വരും. ഈ അന്വേഷണത്തിന്റെ ആദ്യ ചോദ്യം ഇതാണ്. എന്തിനാണ് മണിക്കുട്ടൻ ബിഗ്‌ബോസിൽ എത്തിയത്??? താര രാജാക്കന്മാരുടെ മക്കളെ പട്ടാഭിഷേകം ചെയ്യുന്ന മലയാള സിനിമയിൽ അതിനു മുൻപേ സാനിധ്യം അറിയിച്ച ഒരു നടനായ മണിക്കുട്ടൻ തന്റെ നഷ്ട്ടപെട്ടു പോയ പഴയ സാന്നിധ്യം വീണ്ടും പ്രേക്ഷകരിൽ എത്തിക്കാൻ എന്നത് തന്നെ പ്രധാന കാരണം.

ഒരു പൊയ്‌ മുഖം സൃഷ്ടിച്ചു

ഒരു പൊയ്‌ മുഖം സൃഷ്ടിച്ചു

അപ്പോൾ സ്വഭാവികമായും അയാൾ ഇമേജ് കോൺഷ്യസ് ആയിരിക്കും. ഒരു മുഖം മൂടി അയാൾ ആവരണം ചെയ്തിരിക്കും. മണിക്കുട്ടൻ അങ്ങനെ തന്നെ അല്ലെ?എന്താണ് മണിക്കുട്ടന്റെ ഗെയിം stratergy. It is simple but powerful. മലയാളികളുടെ അടുത്ത വീട്ടിലെ പയ്യൻ+ സ്ത്രീ പക്ഷ വാദം +അൽപ്പം sympathy +friendship+ നന്മയുള്ള ഉണ്ണി എന്ന് സമവാക്യം. ഇതിൽ അയാൾ വിജയിച്ചു എന്ന് തന്നെ പറയണം. തന്റെ റിയൽ ഫേസ് എന്താണ് എന്ന് പ്രേക്ഷകരെ മനസിലാപ്പിക്കാതെ ഒരു പൊയ്‌ മുഖം സൃഷ്ടിക്കാൻ അയാൾക്ക് ആയി.

മണിക്കുട്ടൻ റിയൽ ആകുന്നില്ല

മണിക്കുട്ടൻ റിയൽ ആകുന്നില്ല

ഇത് അയാളുടെ ഗെയിംറിന്റെ മിടുക്ക് എന്ന് വാദിക്കാമെങ്കിൽ ഏറ്റവും വലിയ ഗെയിമർ നോബി ആണ് എന്ന് പറയേണ്ടി വരും. സ്വന്തം സ്വത്വം ഞാൻ ഇങ്ങനെ ആണ് എന്ന് കാണിച്ചു പ്രേക്ഷകരെ കൈയിലെടുക്കുന്നവനാണ് യഥാർത്ഥ "ഗെയിമർ ". ഗെയ്മിന് വേണ്ടി ഫേക്ക് ആകുകയും ഒടുവിൽ റിയൽ ഫേസ് പുറത്ത് വരുമ്പോൾ ഇത്തരക്കാരെ ജനം നിരാകരിക്കുക തന്നെ ചെയ്യും. മണിക്കുട്ടൻ റിയൽ ആകുന്നില്ല എന്നതാണ് ഏറ്റവും വലിയ നെഗറ്റീവ്. ഇടയ്ക്കിടെ ഇൻട്രോവേർട്ട് ആണ്. ബിബി യിൽ പുരുഷൻമാരുമായി അത്ര സൗഹൃദം മണിക്കുട്ടന് ഇല്ല

സൂര്യക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കി

സൂര്യക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കി

എപ്പോഴും സ്ത്രീകളോട് കൂടെ ആണ് നടക്കുന്നു. അത് തെറ്റല്ല. മറിച് സ്ത്രീപക്ഷ വാദി എന്ന് ഇമേജ് ബിൽഡ്അപ്പിന് ആണിത്. രമ്യക്ക് ചോറ് വാരി കൊടുത്തതൊക്ക അഭിനയമല്ലെന്നു ആർക്കെങ്കിലും പറയാൻ സാധിക്കുമോ?. സ്ത്രീ പക്ഷ വാദി എന്ന് പറയുന്നുണ്ടെങ്കിലും 50 ദിവസം വരെ പിടിച്ച് നിൽക്കാൻ സൂര്യയുടെ പ്രേമത്തെ (റിയൽ or fake)മ ണിക്കുട്ടൻ യൂസ് ചെയ്യുകയായിരുന്നു. ഒടുവിൽ സൂര്യയെ നൈസ് ആയി ഒഴിവാക്കി. പേക്ഷകരുടെ മുന്നിൽ സൂര്യക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയതിൽ മണിക്കുട്ടന് നല്ല പങ്കുണ്ട്.

ഇത് ഇരട്ട താപ്പല്ലേ

ഇത് ഇരട്ട താപ്പല്ലേ

സൂര്യയും ഒരു സ്ത്രീ ആണ് അവർക്കും നാളെ പുറത്തിറങ്ങി ജീവിക്കണമെന്ന് ചിന്തക്കാതെ മണിക്കുട്ടൻ പ്രേക്ഷരുടെ മുന്നിൽ അവരെ പ്രേമംരോഗി ആക്കി. എന്ത് കൊണ്ട് മണിക്കുട്ടൻ ആദ്യം തന്നെ പ്രേമ ട്രാക്ക് സ്റ്റോപ്പ്‌ ചെയ്തില്ല. റെസ്പെക്ട് ആണ് പോലും, മണിക്കൂട്ടന് അറിയാം ലവ് ട്രാക്കിൽ പ്രേക്ഷക സപ്പോർട്ട് കിട്ടാൻ സ്കോപ് ഉണ്ടെന്നു. എന്നിട്ട് ക്യാമെറയുടെ മുന്നിൽ സൂര്യയെ കുറ്റം പറയുകയും നേരിട്ട് കാണുമ്പോൾ റെസ്പെക്ടും. ഇത് ഇരട്ട താപ്പല്ലേ. പലപ്പോഴും സൂര്യയെ മണിക്കുട്ടൻ സ്പൈ ആയി പോലും ഉപയോഗിച്ചു എതിർ ചേരിയിലെ കാര്യങ്ങൾ അറിയാൻ.

സ്വന്തം തെറ്റിനെ അംഗീകരിച്ചില്ല

സ്വന്തം തെറ്റിനെ അംഗീകരിച്ചില്ല

സൂര്യയെയും മണിക്കുട്ടൻ ഉപയോഗിച്ചു എന്നത് മറ്റൊരു സത്യം. സജ്‌ന -ഫിറോസ് -സായി വിഷയത്തിൽ മൂപ്പിക്കാൻ നോക്കിയിട്ട് ബിബിയുടെ വായിൽ നിന്ന് കിട്ടിയപ്പോൾ മണിക്കുട്ടൻ പിന്നെ കരച്ചിൽ നാടകമായി . എന്താ ആണ് കരഞ്ഞൂടെ എന്ന് ചോദിക്കുന്നവരോട്. ആര് കരഞ്ഞാലും അതിൽ ഒരു സത്യം വേണം. നാല് വോട്ട് കിട്ടാൻ സ്വന്തം കണ്ണീർ ഉപയോഗിക്കുമ്പോൾ നഷ്ട്ടമാകുന്നത് സ്വന്തം ഐഡന്റിറ്റി കൂടി ആണ്. സ്വന്തം തെറ്റിനെ അംഗീകരിക്കാൻ മണിക്കുട്ടൻ ശ്രേമിച്ചിട്ടില്ല. ഡിമ്പാലുമായി ആദ്യ കാലങ്ങളിൽ വലിയ സൗഹൃദം ഇല്ലായിരുന്നു എന്ന് ഈയിടെ മജസിയ ഓൺലൈൻ മാധ്യമത്തിൽ പറഞ്ഞത് ശരി ആണ്.

പെർഫോമൻസ് ഗംഭീരം

പെർഫോമൻസ് ഗംഭീരം

അന്ന് മണിക്കുട്ടന് എല്ലാം സൂര്യ ആയിരുന്നത്രെ. മേൽ സൂചിപ്പിച്ചതുമായി നോക്കുമ്പോൾ സൂര്യയെ സ്ക്രീൻ സ്പേസിനായി ആയി മണിക്കുട്ടൻ ഉപയോഗിച്ചു എന്നത് ശരി. ഡിമ്പൽ പോയതിനു ശേഷം ഡിംപൽ എന്ന് പറഞ്ഞ് മണിക്കുട്ടൻ ക്യാമർക്കു മുന്നിൽ കാണിക്കുന്നത് ശരിക്കും അഭിനയമല്ലേ!. ഡിംപലിനേയും യൂസ് ചെയ്യുന്നു. ഫിസിക്കൽ ടാസ്കുകളിൽ മണിക്കുട്ടൻ ദുരന്തമാണ്. അഭിനയത്തിന്റെ ഏത് ടാസ്കിലും മുൻപന്തിയിലും. മീശമാധവൻ പെർഫോമൻസ് ഗംഭീരം ആയിരുന്നു.കിടിലം ഫിറോസ് ഒരു ടാസ്കിൽ മക്കളെ വിളിച്ചു സിംപതി കാണിച്ചു എന്ന് കുറ്റപ്പെടുത്തിയ മണി എത്രയോ പ്രാവശ്യം സിംപതി ഉപയോഗിച്ചിട്ടുണ്ട്.

മെന്റലി മണിക്കുട്ടൻ വീക്കാണ്

മെന്റലി മണിക്കുട്ടൻ വീക്കാണ്

ആണുങ്ങൾ വിഷമിച്ചിരിക്കുമ്പോൾ അവിടെ മണിക്കൂട്ടനെ കാണാറില്ല. അതെന്തെന്ന് മനസിലാകുന്നില്ല. സ്ത്രീക്കാണെങ്കിൽ മണി ഓടി എത്തി അശ്വസിപ്പിക്കും.മെന്റലി മണിക്കുട്ടൻ വീക്കാണ്. ബിബിയിൽ നിന്ന് പുറത്ത് പോയത് അത് വ്യക്തമായി സൂചിപ്പിക്കുന്നു. പുറത്തെ സപ്പോർട്ട് മണിക്കുട്ടൻ മനസിലാക്കി എന്നത് ആർക്കും ഊഹിക്കാൻ പറ്റും. പ്രേത്യേകിച്ചു മലയാളം ബിബിയിൽ. മണിക്കുട്ടൻ എവിടെ ആയിരുന്നു എന്ന് ബിബി ഇതുവരെ പറഞ്ഞിട്ടില്ല. മനസിന്‌ ബലമില്ലാതെ പുറത്ത് പോയി സപ്പോർട്ട് മനസിലാക്കി അകത്തു വന്ന മണിക്കുട്ടൻ പക്ഷെ അതിനു മുൻപുള്ള മണിക്കൂട്ടനെക്കാൾ ദുർബലൻ ആണ്.

അതാണ് ബിബിയുടെ ശാപം

അതാണ് ബിബിയുടെ ശാപം

ഇനി അയാൾക്ക് ഒന്നും ചെയ്യേണ്ട. ഫാൻസ്‌ വോട്ട് ഇട്ടോളും അതാണ് ബിബിയുടെ ശാപം. മണിക്കുട്ടൻ ഒരിക്കലും ഒരു മോശ കോണ്ടെസ്റ്റാന്റ് ആണെന്ന് വാദിക്കുന്നില്ല. പക്ഷെ പൊക്കി അടിക്കുന്ന അത്ര വലിയ ഗെയിമർ അല്ല. അഭിനയം വരുന്ന എല്ലാ ടാസ്ക്കുകളും മണിക്കുട്ടൻ നല്ല പെർഫോമൻസ് കാഴ്ച്ച വെയ്ക്കാറുണ്ട്. ഇന്നത്തെ പല യുവ താര പുത്രന്മാരെക്കാളും കഴിവും പ്രതിഭയും അയാൾക്കുണ്ട്. ഇന്നലെങ്കിൽ നാളെ അയാൾ ഉയർത്തപ്പെടും. ദുഃഖ വെള്ളി കഴിഞ്ഞ് ഈസ്റ്റർ വരും.

തമ്മിൽ ഭേദം തൊമ്മൻ

തമ്മിൽ ഭേദം തൊമ്മൻ

എന്നാൽ ബിബിയുടെ ടൈറ്റിൽ വിന്നർ ആകാൻ നന്നായി അനലൈസ് ചെയ്‌താൽ യോഗ്യനല്ല. പിന്നെ വലിയ ഓഡിറ്റും സൂക്ഷമ പരിശോധന ഉള്ള വോട്ടിംഗിൽ ജയിക്കും. (ചിരിക്കരുത് ). മണിക്കുട്ടൻ റിയൽ ആയി നിന്നിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രേക്ഷക പിന്തുണയെക്കാൾ ഒരുപാടു പിന്തുണ ഉണ്ടായേനെ. ഇപ്പോൾ പലരും ചോദിക്കും തന്റെ അഭിപ്രായത്തിൽ ആരാണ് വിന്നർ?? തമ്മിൽ ഭേദം തൊമ്മൻ എന്ന് വാദം മാത്രമേ ഇവിടെ പ്രയോഗിക്കാൻ കഴിയു. അതിൽ ഒരാളായി ഞാൻ മണിക്കൂട്ടനെ പറയുന്നു ബട്ട്‌.... (ഫാൻഷിപ് മാറ്റി വെച്ച് വായിച്ച് നോക്കുക )''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+