മണിക്കുട്ടന് ഒരാഴ്ചത്തെ പ്രതിഫലം അരലക്ഷം? ജനപ്രീതിയിൽ മുന്നിൽ, പക്ഷേ ഈ 2 പേർക്കും ഏറ്റവും കുറവ്?

കൊച്ചി; മലയാളം ബിഗ് ബോസ് സീസൺ ത്രീയുടെ ഗ്രാന്റ് ഫിനാലേയ്ക്കുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് ചിത്രീകരണം പാതി വഴിയിൽ അവസാനിപ്പിച്ചെങ്കിലും പ്രേക്ഷകരുടെ ആഗ്രഹം കൂടി പരിഗണിച്ച് വിജയിയെ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. തുടർന്ന് ഷോയിൽ അവസാനം ഉണ്ടായിരുന്ന എട്ട് പേരെ ഫൈനലിസ്റ്റുകളായി പ്രഖ്യാപിച്ച് വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം

വോട്ടെടുപ്പ് പൂർത്തിയായെങ്കിലും ആരാണ് വിജയിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ലോക്ക്ഡൗൺ കഴിഞ്ഞാൽ ഉടൻ തന്നെ ഫിനാലെ നടത്തി വിജയിയെ പ്രഖ്യപിച്ചേക്കും എന്ന പ്രതീക്ഷയിൽ തുടരുകയാണ് ആരാധകർ. തിരുമാനം നീണ്ടുപോകുന്നതിലുള്ള അസ്വസ്ഥതകളും വിവിധ ഫാൻ പേജുകളിലൂടെ ആരാധകർ പ്രകടിപ്പിക്കുന്നുമുണ്ട്.

മൂന്ന് സ്ഥാനങ്ങൾ

എന്തായാലും ഇതുവരെയുള്ള ചർച്ചകളുടേയും താരങ്ങളുടെ പ്രകടങ്ങളുടേയും അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ ഇതിനോടകം തന്നെ തങ്ങളുടെ വിജയികളെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. മണിക്കുട്ടൻ, ഡിംപൽ ബാൽ, സായ് വിഷ്ണു എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയേക്കുമെന്നാണ് പ്രവചനങ്ങൾ ഏറെയും.

മണിക്കുട്ടൻ

ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും കൂടുതല് ആരാധകർ ഉണ്ടായിരുന്ന താരമാണ് മണിക്കുട്ടൻ. തുടക്കം മുതൽ തന്നെ ഫിസിക്കൽ, എന്റർടെയ്ൻമെന്റ് ടാസ്കുകളിൽ എല്ലാം മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ മണിക്കുട്ടന് കഴിഞ്ഞിരുന്നു. ഷോയുടെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മണിക്കുട്ടന്റെ ജനപ്രീതി വലിയ രീതിയിൽ ഉയരുകയും ചെയ്തിരുന്നു.

മുന്നിട്ട് നിന്നതായി

ബിഗ് ബോസിൽ എത്തും മുൻപ് 500 പേർ മാത്രം ഉണ്ടായിരുന്ന മണിക്കുട്ടന്റെ ഇൻസ്റ്റഗ്രാം ഫോളേവേഴ്സിന്റെ എണ്ണം ഒന്നരലക്ഷം കടന്നത് ഇതിന്റെ ഉദാഹരണനമാണ്. വോട്ടെടുപ്പിൽ പോലും തുടക്കം മുതൽ തന്നെ മണിക്കുട്ടൻ മുന്നിട്ട് നിന്നതായി പല ഔദ്യോഗികമല്ലാത്ത പല റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

ഡിംപലോ സായിയോ

അതേസമയം രണ്ടാം സ്ഥാനത്ത് ഡിംപലോ സായി വിഷ്ണുവോ ആയിരിക്കാമെന്നാണ് മറ്റൊരു പ്രവചനം. നേരത്തേ ഷോ ടൈറ്റിൽ വിന്നർ തന്നെ ആയേക്കുമെന്ന കണക്കാക്കപ്പെടിരുന്ന ആളായിരുന്നു ഡിംപൽ .ഇവർ തന്റെ അച്ഛന്റെ വിയോഗത്തോടെ ഷോയിൽ നിന്ന് പുറത്ത് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും അതേ ജനപ്രീതി നിലനിർത്താനായില്ലെന്ന വിമർശനം ഉണ്ടായിരുന്നു.

സായിയുടെ പിന്തുണ

എന്നാൽ തുടക്കത്തിൽ അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന സായി വിഷ്ണു ഷോ അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ബിബി ഹൗസിലെ ഗ്രൂപ്പിസങ്ങളുടെ ഭാഗാമാകാതെ നിന്ന് തന്റെ നിലപാടുകൾ ഉറക്കെ പറഞ്ഞ് ആദ്യം ഉയർന്ന വിമർശനങ്ങൾ എല്ലാം തിരുത്തി മുന്നോട്ട് പോയത് സായിയുടെ പിന്തുണ ഉയരാൻ കാരണമായതായി പ്രേക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

 കിടിലം ഫിറോസിന്റെ പേരും

വോട്ടെടുപ്പിലും ഇതേ മുന്നേറ്റം നേടാൻ സായിക്ക് കഴിഞ്ഞുവെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സായിയെ കൂടാതെ കിടിലം ഫിറോസിന്റെ പേരും ഫൈനൽ ത്രീയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ട്. എന്നാൽ ഇതെല്ലാം വെറും പ്രചരണങ്ങളും അടിസ്ഥാനമില്ലാത്ത പ്രവചനങ്ങളും മാത്രമാണ്. യാഥാർത്ഥ്യം എന്തെന്ന് അറിയണമെങ്കിൽ ഷോയുടെ ഫിനാലെ വരെ കാത്തിരിക്കേണ്ടി വരും.

സോഷ്യൽ മീഡിയിൽ

അതിനിടെ മറ്റൊരു പ്രചരണവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നുണ്ട്. അത് മത്സരാർത്ഥികളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടതാണ്. ഷോയിൽ ഏറ്റവും ജനപ്രീതിയുള്ള മണിക്കുട്ടന് തന്നെയാണ് ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. അരലക്ഷം രൂപയാണത്രെ ഒരാഴ്ചത്തെ മണിക്കുട്ടന്റെ പ്രതിഫലം.

പ്രതിഫലം

രണ്ടാമത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നോബിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 40,000 രൂപയാണ് നോബിക്ക് ആഴ്ചയിൽ ലഭിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റ് മത്സരാർത്ഥികളായ ഋതു മന്ത്ര, റംസാൻ, കിടിലൻ ഫിറോസ്, അനൂപ് എന്നിവർക്ക് 35000 രൂപയാണ് ആഴ്ചയിൽ ലഭിക്കുന്നത്. ഏറ്റവും കുറവ് പ്രതിഫലം സായി വിഷ്ണുവിനും ഡിംപലിനുമാണെന്നുമാണ് വിവരം. ഇതൊന്നും പക്ഷേ ഔദ്യോഗിക റിപ്പോർട്ടുകൾ അല്ല.

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale
    കോടികളെന്ന്

    നേരത്തേ താരങ്ങളുടെ പ്രതിഫലം എന്ന പേരിൽ ഫേസ്ബുക്ക് പേജില്‍ ഒരു വാട്സാപ്പ് സ്ക്രീന്‍ ഷോട്ട് പ്രചരിച്ചിരുന്നു. അതിൽ കോടികളാണ് മണിക്കുട്ടന് ലഭിക്കുന്നതെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. മണിക്കുട്ടൻ , പ്രതിഫലം 3.8 കോടി, റണ്ണറപ്പ് ; സായ് വിഷ്ണു,, 2.2കോടി, സെക്കൻഡ് റണ്ണറപ്പ് ; ഡിംപൽ, 1.9 കോടി. മൂന്നാം സ്ഥാനം കിടിലൻ ഫിറോസ്; 1.2 കോടി, നാല്; ഋതു മന്ത്ര- 0.9 കോടി എന്നതായിരുന്നു സ്ക്രീൻഷോട്ടിൽ ഉണ്ടായിരുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+